കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെസിന്റെയും സർ ചാർജിന്റെയും പേരിൽ കേന്ദ്രം സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നു; ജോൺ ബ്രിട്ടാസ്

Google Oneindia Malayalam News

തിരുവനന്തപുരം: സെസിന്റെയും സർചാർജിന്റെയും പേരിൽ കേന്ദ്ര ഗവൺമെൻറ് സംസ്ഥാനങ്ങളുടെ അവകാശം കവർന്നെടുക്കുകയാണെന്ന് ജോൺ ബ്രിട്ടാസ്. 2021-22ൽ സെസ് സർചാർജ് ഇനത്തിൽ മാത്രം കേന്ദ്രം സമാഹരിച്ചത് 7.06 ലക്ഷം കോടി രൂപയാണ്. 2021-22ലെ മൊത്ത നികുതി വരുമാനത്തിന്റെ 28.1 ശതമാനവും (7.06 ലക്ഷം കോടി രൂപ) സെസ് സർചാർജ് ഇനത്തിൽ കേന്ദ്രം കൈയടക്കി വച്ചിരിക്കുകയാണ്. 2010-11ൽ ഈ ഇനത്തിൽ ആകെ സമാഹരിച്ചത് 49,628 കോടി രൂപയാണ്. 2019-20ൽ 3.6 ലക്ഷം കോടി രൂപയായ ഇത് 2020-21 ആയപ്പോഴേയ്ക്കും 7.06 ലക്ഷം കോടി രൂപയായി. അതായത് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഏകദേശം ഇരട്ടി തുകയുടെ വർദ്ധനവ്. എന്നാൽ ഈ തുക സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കാൻ കേന്ദ്രം തയ്യാറല്ല, അദ്ദേഹം പറഞ്ഞു.

13-1507887183-john-brittas-1611

15-ാം ധനകാര്യ കമ്മീഷൻ സെസും സർചാർജും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന ഡിവിസിബിൾ പൂളിന്റെ ഭാഗമാക്കണമെന്ന് നിർദ്ദേശിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുമോ എന്ന ചോദ്യത്തിന് മുടന്തൻ ന്യായങ്ങളാണ് കേന്ദ്രം മറുപടിയായി നൽകിയത്. മുൻ സർക്കാറുകളും സെസ് ഈടാക്കിയിരുന്നു എന്നും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നതിന് അവരും തയ്യാറായിരുന്നില്ല എന്നും മറ്റുമുള്ള ന്യായീകരണങ്ങളാണ് സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടായത്.

മിക്ക സംസ്ഥാനങ്ങളും ദീർഘകാലമായി ആവശ്യപ്പെട്ടിട്ടും സെസും സർചാർജും പങ്കുവെയ്ക്കുവാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല.
15-ാം ധനകാര്യ കമ്മീഷൻ കേന്ദ്രനികുതികളിൽ നിന്നും സംസ്ഥാനങ്ങൾക്ക് 41 ശതമാനം വിഹിതം നൽകണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ 29 - 32 ശതമാനം നിരക്കുകളിലാണ് നൽകി പോരുന്നത്. പ്ലാനിംഗ് കമ്മീഷൻ ഉണ്ടായിരുന്നപ്പോൾ സംസ്ഥാനങ്ങൾക്ക് ലഭിച്ചു കൊണ്ടിരുന്ന നിരവധി ധനസഹായങ്ങൾ നിർത്തലാക്കി. നികുതിയുടെ ഗണ്യമായ ഭാഗം സെസ് സർചാർജ് ഇനത്തിൽ വേർതിരിക്കപ്പെട്ടതോടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക നില കൂടുതൽ പരിതാപകരമാകുകയാണ് ചെയ്തത്.

ഈ സാഹചര്യത്തിൽ സെസും സർചാർജും പങ്കു വയ്ക്കുന്നത് സംബന്ധിച്ച നിലപാടിൽ പുനർവിചിന്തനത്തിന് ഗവൺമെന്റ് തയ്യാറാകണമെന്ന് ആവശ്യത്തോടും കേന്ദ്രമന്ത്രി ഒഴിഞ്ഞു മാറി. സെസ് സർചാർജ് ഇനത്തിൽ കേന്ദ്രം കളക്ട് ചെയ്യുന്ന തുക വിവിധ പദ്ധതികളിലൂടെ രാജ്യത്ത് ചിലവഴിക്കുന്നുണ്ടെന്ന് പറഞ്ഞതല്ലാതെ ഈ തുക സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നതിനെ കുറിച്ച് ഒരു ഉറപ്പും ഗവൺമെന്റ് നൽകിയില്ലെന്നും ബ്രിട്ടാസ് എംപി വ്യക്തമാക്കി.

English summary
Center usurps rights of states in the name of cess and sir charge;John Brittas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X