'കുടുംബം പോറ്റാൻ ഇറങ്ങുന്നവർക്ക് പിഴ..പൊതുപ്രവർത്തകർക്ക് കേസ്,ഇത് പോരെ മച്ചാനെ';'അമ്മ'യ്ക്കെതിരെ ബിന്ദു കൃഷ്ണ
'കുടുംബം പോറ്റാൻ ഇറങ്ങുന്നവർക്ക് പിഴ..പൊതുപ്രവർത്തകർക്ക് കേസ്,ഇത് പോരെ മച്ചാനെ';'അമ്മ'യ്ക്കെതിരെ ബിന്ദു കൃഷ്ണ
തിരുവനന്തപുരം; കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊച്ചിയിൽ താരസംഘടനയായ എഎംഎംഎ നടത്തിയ ജനറൽ ബോഡി യോഗത്തിനെതിരെ വിമർശനം കടുക്കുന്നു. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതിനിനെ പിന്നാലെയാണ് വിമർശനം രൂക്ഷമായത്. മാസ്ക് ഇടാത്ത സാധാരണക്കാർക്കെതിരെ പോലീസ് കർശനമായ നിലപാട് സ്വീകരിക്കുമ്പോൾ എന്തുകൊണ്ടാണ് സിനിമാ താരങ്ങൾക്കെതിരെ നടപടികളൊന്നും എടുക്കാൻ പോലീസ് തയ്യാറാകാത്തതെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം.അതേസമയം ഇപ്പോഴിതാ കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണയും താരങ്ങൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

ഓഗസ്റ്റ് 17 ന് ചിങ്ങം ഒന്നിനായിരുന്നു അമ്മയുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ താരസംഘടനയുടെ ആസ്ഥാനത്ത് വെച്ച് നടത്തിയത്. പരിപാടിയിൽ ഒപ്പം അമ്മയും' പദ്ധതിയിലൂടെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടാബുകളും വിതരണം ചെയ്തിരുന്നു.. ചടങ്ങിൽ എറണാകുളം എംപി ഹൈബി ഈഡനും പങ്കെടുത്തിരുന്നു.
Recommended Video


ഇതിന്റെ ചിത്രങ്ങളെല്ലാം സംഘടനയുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിമർശനം കടുത്തത്. കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മാസ്ക് പോലും ധരിക്കാതെയുള്ള താരങ്ങളുടെ പരിപാടിക്ക് എന്ത് അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്നായിരുന്നു സോഷ്യൽ മീഡിയ ഉയർത്തിയ വിമർശനം.മാത്രമല്ല മാസ്ക് ഇടാതെ താരങ്ങൾ പരിപാടിയ്ക്കായി കാറിൽ വന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് റോഡിൽ നിൽക്കുന്ന പോലീസുകാരേയും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.

ഇത് സംബന്ധിച്ച് കോട്ടയം സ്വദേശിയായ വിഷ്ണു എസ് നായർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു. 'ഞാനും കുഞ്ഞും ഭാര്യയും കൂടി എന്റെ വാഹനത്തിൽ യാത്ര ചെയ്തപ്പോൾ ഞാൻ മാസ്ക് ശരിയായ രീതിയിൽ വച്ചില്ല എന്നാ കാരണത്താൽ വാഗമൺ പോലീസ് ഉദ്യോഗസ്ഥൻ 500 രൂപയാണ് പിഴ ഈടാക്കിയത്. ഗ്ലാസ് കയറ്റി ഇട്ട വാഹനത്തിൽ ഞാൻ മാസ്ക് ശരിയായി വാക്കാത്ത മൂലം പകർച്ച വ്യാധി പകരും എന്നാണ് ചോദിച്ചപ്പോൾ കിട്ടിയ വിശദീകരണം.അമ്മ ജനറൽ ബോഡി യോഗത്തിന് എത്തിയ താര സുന്ദരിമാരേയും സുന്ദരൻമാരേയും പോലീസ് നോക്കി നിന്നു',വിഷ്ണു കുറിച്ചു.

അതേസമയം കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും രൂക്ഷവിമർശനമാണ് ഉയർത്തുന്നത്.'സാമൂഹ്യഅകലവും, മാസ്‌കും, കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫക്ട് ഓക്കെ. കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി കേസും, കോടതിയും. മച്ചാനത് പോരെ', ഫെയ്‌സ്ബുക്കില്‍ ബിന്ദു കൃഷ്ണ കുറിച്ചു.

നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരിച്ച് രംഗത്തെത്തിയത്. 'ഇതിനൊക്കെ എല്ലാവരും പ്രധിഷേദിക്കണം ഏത് പാർട്ടി ആയാലും സ്വന്തം പാർട്ടിക്കാർ എന്തു കുറ്റം ചെയ്താലും അത് ന്യായീകരിക്കുന്ന കാലത്തോളം കേരളം നന്നാവില്ലഎത്രയോ പാവങ്ങകൾക് വെറുതെ ഫൈൻ എഴുതിക്കൊടുത്ത ഉദ്ദ്യോഗസ്ഥൻമാർ ഇതു കാണുന്നില്ലേ?' എന്നായിരുന്നു ഒരാളുടെ കമന്റ്.

'പൈസ ഉള്ളവന് ഏന്തു മാകാം. അവന്റെ മുന്നിൽ ഓ ചാനിച്ച് നിൽക്കും. നിയമവും നിയമപാലകരും' എന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം
അമ്മ ഭാരവാഹികൾക്കെതിരെ കേസ് എടുക്കാൻ സർക്കാർ തയ്യാറാകണമെന്നും ചിലർ ആവശ്യപ്പെട്ടു.












Click it and Unblock the Notifications