കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെറ്റ് ന്യൂട്രാലിറ്റി:ഫേസ്ബുക്കും ഗൂഗിളും സമരത്തിന്..

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, മോസില്ല, റെഡ്ഡിറ്റ്, എന്നിവരും സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്.

Google Oneindia Malayalam News

വാഷിങ്ടണ്‍: ജൂലൈ 12 ന് അമേരിക്കയില്‍ വെച്ചു നടക്കുന്ന നെറ്റ് ന്യൂട്രാലിറ്റി സമരത്തില്‍ ഫേസ്ബുക്കും ഗൂഗിളും പങ്കെടുക്കുമെന്ന് അമേരിക്കന്‍ ദിനപ്പത്രമായ 'ദ ഫോര്‍ച്യൂണ്‍' റിപ്പോര്‍ട്ട് ചെയ്തു. 'ഇന്റര്‍നെറ്റ് ഡേ ഓഫ് ആക്ഷന്‍ ടു സേവ് നെറ്റ് ന്യൂട്രാലിറ്റി' എന്നാണ് സമരത്തിന്റെ പേര്. ഡിമാന്റ് പ്രോഗ്രസ്, ഫ്രീപ്രൈസ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, മോസില്ല, റെഡ്ഡിറ്റ്, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ എന്നിവരും സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്. എങ്കിലും ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും പങ്കാളിത്തമാണ് സമരത്തെ ശ്രദ്ധേയമാക്കുന്നത്. നെറ്റ് ന്യൂട്രാലിറ്റിയില്‍ അട്ടിമറി ശ്രമങ്ങള്‍ നടത്താനുള്ള അമേരിക്കന്‍ കമ്യൂണിക്കേഷന്‍ റെഗുലേറ്ററി ഏജന്‍സിയായ എ്രഫ്‌സിസിയുടെ(യുഎസ് ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീന്‍) ശമങ്ങള്‍ക്കെതിരെയാണ് സമരം. ഇന്ത്യക്കാരനായ അജിത് പേ ആണ് എഫ്‌സിസിയുടെ തലവന്‍.

 അവര്‍ വരുന്നത് കണ്ടപ്പോള്‍ ഓടി അകത്ത് കയറി, പിന്നെ സംഭവിച്ചത്... കലാപത്തെ കുറിച്ച് ഗ്രാമവാസികള്‍ അവര്‍ വരുന്നത് കണ്ടപ്പോള്‍ ഓടി അകത്ത് കയറി, പിന്നെ സംഭവിച്ചത്... കലാപത്തെ കുറിച്ച് ഗ്രാമവാസികള്‍

 13-google-facebook

ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ നിയന്ത്രണങ്ങളൊന്നുമില്ലാതെ എല്ലാവര്‍ക്കും എല്ലാ സമയത്തും ലഭ്യമാകുന്ന അവസ്ഥയാണ് നെറ്റ് ന്യൂട്രാലിറ്റി. നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതായാല്‍ ഇന്റര്‍നെറ്റ് ലഭ്യതയുടെ നിയന്ത്രണം ടെലികോം കമ്പനികളുടെ കയ്യിലാകും. വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, വൈബര്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് എത്ര വില ഈടാക്കണമെന്ന് ടെലികോം കമ്പനികളായിരിക്കും തീരുമാനിക്കുക.

English summary
Facebook and Google will participate in next week’s big net neutrality protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X