കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇനി പരസ്യങ്ങള്‍!

  • By Aswathi
Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്ന് ലോകത്തിലെ ഏത് മുക്കിലും മൂലയിലും ഇരിക്കുന്ന ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനും വഴിവച്ച സാങ്കേതിക ലോകമാണ് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍മീഡിയ സൈറ്റുകള്‍. പലതും പരസ്യപ്പെടുത്താന്‍ സഹായിക്കുന്നുണ്ടെങ്കിലും ഫേസ്ബുക്ക് അക്കൗണ്ടും സൗഹൃദങ്ങളും എല്ലാവര്‍ക്കും രഹസ്യമാണ്. എന്നാല്‍ ഇനി ആ രഹസ്യത്തിന് ചെറിയൊരു വിള്ളലേല്‍ക്കുന്നു.

ഫേസ്ബുക്ക് തങ്ങളുടെ സ്വകാര്യത സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നു. ഇതോടെ ഫേസ്ബുക്കില്‍ ഇനി നിങ്ങള്‍ നിങ്ങളുടെ ഒരു കൂട്ടുകാരന് പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ കൂട്ടുകാരന് ലഭിക്കുന്നത് പരസ്യമായിട്ടായിരിക്കും. അതായത് നിലവില്‍ നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന കാര്യം നിങ്ങളുടെ കൂട്ടുകാരനും അവന്റെ കൂട്ടുകാരനും മാത്രമല്ല, ആ പോസ്റ്റ് ഫേസ്ബുക്ക് കമ്പനി ഏറ്റെടുക്കുന്നു എന്ന് സാരം.

Facebook

വെള്ളിയാഴ്ച അപ്‌ലോഡ് ചെയ്ത ഫേസ്ബുക്കിന്റെ പുതിയ പ്രൈവസി പോളിസിയനുസരിച്ച് ഫേസ്ബുക്കില്‍ അംഗത്വമെടുക്കുന്നതോടെ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ കമ്പനി പരസ്യത്തിനായി ഉപയോഗിക്കും. നിലവില്‍ ഫേസ്ബുക്ക് ഉപഭോക്താക്കളായ 120കോടിയാളുകള്‍ക്കും പുതിയ മാറ്റം ബാധകമാണ്. ഫേസ്ബുക്കില്‍ ജനങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചില ഉപകാരപ്രദമായ കാര്യങ്ങള്‍ എല്ലാവരിലും എത്തുന്നില്ല എന്നതിനുള്ള പരിഹാരമായാണ് പുതിയ മാറ്റമെന്ന് മാര്‍ക്ക് സക്കര്‍ ബര്‍ഗ് വ്യക്തമാക്കി.

ഇതനുസരിച്ച് നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ കൂട്ടുകാരുടെ വാളില്‍ കൂടുതല്‍ സമയം നിലനില്‍ക്കും, അതേസമയം ഉത്പന്ന നിര്‍മാതാവ് പരസ്യത്തിനെന്നപോലെ ഫേസ്ബുക്കിന് പണവും നല്‍കും. പുതിയ നിമയമാറ്റത്തിനെിരെ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളും സ്വകാര്യതയ്ക്ക് വേണ്ടി വാദിക്കുന്നവരും സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.

English summary
On Friday, social network Facebook brought about a change in its User Privacy Policy, removing the “confusing” sentence which pertained how teenagers’ content on the website can be used for advertisement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X