Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്ത്യാനിയാണെന്ന് അറിയിക്കാതെ ക്ഷേത്രത്തില്‍ കയറി, പൊലീസ് പിടിച്ചു; ഓര്‍മ്മകള്‍ പങ്കുവച്ച് ഇന്നസെന്റ്

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ഇന്നസെന്റ്. അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍ ഒന്നും തന്നെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനും സാധിക്കില്ല. ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അദ്ദേഹം എംപിയായി ലോക്‌സഭയിലും സാന്നിദ്ധ്യം അറിയിച്ചിരുന്നു. ക്യാാന്‍സര്‍ എന്ന മഹാരോഗത്തെ ചിരിച്ചുകൊണ്ട് നേരിട്ട അപൂര്‍വ ചില വ്യക്തികളില്‍ ഒരാളാണ് ഇന്നസെന്റ്.

ക്യാന്‍സറിനെ നേരിട്ട തന്റെ അനുഭവങ്ങളെ കുറിച്ച് അദ്ദേഹം ഒരു പുസ്തകം എഴുതിയിരുന്നു. ക്യാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന ആ പുസ്തകത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ പറ്റിയ ഒരു അബദ്ധത്തെ കുറിച്ചും സ്‌കൂളിലെ രസകരമായ ഓര്‍മ്മകളെ കുറിച്ചും മനസുതുറക്കുകയാണ് താരം. കൗമുദി മൂവിസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നത്.

1

അഭിമുഖത്തിനിടെ സ്‌കൂള്‍ കാലത്തെ ഓര്‍മ്മകളാണ് അദ്ദേഹം ആദ്യം പങ്കുവച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്, സ്‌കൂള്‍ കാലത്ത് ഞാന്‍ സ്‌കൗട്ടിലുണ്ടായിരുന്നു. ആ സമയത്തും പ്രായം എനിക്ക് നന്നായിട്ടുണ്ട്. വിദ്യാര്‍ത്ഥിനികളാണ് ഗൈഡ്‌സ്. അവരും ഞാനുമുള്ള ഒരു പത്ത് ദിവസത്തെ ക്യാമ്പ് നടക്കുകയാണ്. ആ ക്യാമ്പില്‍ എന്റെ വളരെ വേണ്ടപ്പെട്ട സുഹൃത്തായിരുന്നു ലീഡര്‍. അക്കൂട്ടത്തില്‍ അലക്‌സാണ്ടര്‍ എന്നുപറഞ്ഞ ഒരാളുണ്ട്.

റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

2

ഈ അലകസാണ്ടര്‍ രാത്രി നമുക്ക് സ്വകാര്യമായിട്ട് ഒരു കോഡ് തരും. ആ ക്യാമ്പില്‍ ആയിരത്തോളം കുട്ടികളുണ്ട്. രാത്രി നമ്മള്‍ ഏതെങ്കിലും കുട്ടിയെ കണ്ടിട്ട് ആ കോഡ് ചോദിക്കും. കുട്ടികള്‍ക്ക് മാത്രം നല്‍കുന്ന കോഡാണത്. ഭയകത്തിന്റെ സന്താനങ്ങളാണ് എന്നായിരുന്നു ആ കോഡ്. അന്ന് ഞാനും എന്റെ കൂട്ടുകാരന്‍ ഭരതന്‍. ഞങ്ങള്‍ രണ്ട് പേര്‍ക്ക് അന്ന് ഡ്യൂട്ടി ഉണ്ടായിരുന്നു. അന്ന് രാത്രി 12 മണിയായതോടെ രണ്ട് പെണ്‍കുട്ടികള്‍ ബാത്ത്‌റൂമിന്റെ അടുത്തുപോയി. ഞങ്ങള്‍ക്ക് അറിയാമായിരുന്നു അത് ആരാണെന്ന്.

3

അതില്‍ ഒരു കുട്ടിയുടെ പേര് രാജപതി, മറ്റെയാള്‍ കമലാക്ഷി. രണ്ട് പേരും അങ്ങനെ പോകുന്ന കണ്ടപ്പോള്‍ പിന്നെ ഞാന്‍ ഒന്നും ചോദിക്കേണ്ടകാര്യമില്ലല്ലോ. ഞാന്‍ ഭരതനോട് പറഞ്ഞു, നമുക്ക് ഒന്ന് കോഡ് ചോദിക്കാം എന്ന്. കോഡ് കിട്ടിയില്ലെങ്കില്‍, അവിടെ ജയിലുണ്ട്. അവരെ അതിന്റകത്തേക്ക് കൊണ്ടാക്കാം. പിന്നെ മാഷെ വിളിച്ചുകൊണ്ടുവന്ന് വിചാരണ നടത്തിയതിന് ശേഷമാണ് പുറത്തിറക്കുക. അന്ന് കോഡ് എന്താണെന്ന് അവരോട് ചോദിച്ചപ്പോള്‍ മറന്നുപോയെന്ന് പറഞ്ഞു.

4

അന്ന് അവരെ കൈ കെട്ടി ഞങ്ങള്‍ ജയിലിനകത്തേക്ക് കൊണ്ടു പോയിട്ടു. രണ്ട് പേരെ രാത്രി സംശയാസ്പദമായി പിടിച്ച് അകത്താക്കിയിട്ടുണ്ടെന്നും അവര്‍ പുറത്തുനിന്ന് അകത്തേക്ക് കയറാന്‍ വന്നതാണെന്നും മാഷോട് പറഞ്ഞു. മാഷ് ആ ജയിലിനടുത്തേക്ക് വന്ന് ആ കുട്ടികളോട് എന്തൊക്കെയോ സംസാരിച്ചു. എന്നിട്ട് മാഷ് ഞങ്ങളോട് ചോദിച്ചു, അവരെ അറിയില്ലേ എന്ന്. ഞങ്ങള്‍ അറിയില്ല എന്ന് പറഞ്ഞു. അവസാനം മാഷ് ഞങ്ങളോട് ഇനി ഡ്യൂട്ടിയെടുക്കേണ്ടെന്നും ക്യാമ്പ നശിപ്പിക്കാതെ പോകാനും പറഞ്ഞു.

5

എന്നാല്‍ ആ കുട്ടിയെയും ഞാന്‍ പിന്നീട് കണ്ടിരുന്നു. പക്ഷേ, അടുത്ത കാലത്ത് അവളും നമ്മളില്‍ നിന്ന് വിട്ടുപോയി. ഞാന്‍ ചെയ്ത തെറ്റുകളാണ് അതൊക്കെ. നേരമ്പോക്കിന് വേണ്ടി പലതും ചെയ്യാം. പക്ഷേ, അത് ക്രൂരമാകരുത്. എന്നാണ് എനിക്ക് നി്ങ്ങളോടും കുട്ടികളോടും പറയാനുള്ളതെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. സ്‌കൂളിലെ ഓര്‍മ്മകള്‍ക്കൊപ്പം ഒരു ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയ ഓര്‍മ്മയും അദ്ദേഹം പങ്കുവച്ചു.

6

ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയ കഥയാണ് അദ്ദേഹം പറയുന്നത്. ആ ഉത്സവം വളരെ കേമമായാണ് നടക്കാറുള്ളത്. പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ്. ആ ഉത്സവത്തിന് സ്ഥിരമായി പോകുന്ന ഒരാളാണ് ഞാന്‍. അന്ന് അമ്പലത്തിന്റെ അകത്തേക്ക് കയറിക്കഴിഞ്ഞാല്‍ ക്രിസ്ത്യാനി ആണെങ്കില്‍ പിടിക്കുമായിരുന്നു. രണ്ട് മൂന്ന് പൊലീസുകാര്‍ ഇരിക്കുന്ന ഒരു മുറിയുണ്ട്. അവിടെ കൊണ്ട് ചെന്ന് നമ്മളെ ചോദ്യം ചെയ്യും.

7

പ്രത്യേകിച്ച് വലിയ കുഴപ്പങ്ങളൊന്നും ഇല്ല, പക്ഷേ, ക്രിസ്ത്യാനികള്‍ കയറാന്‍ പാടില്ല, ഒരിക്കല്‍ ഞാനും എന്റെ കൂട്ടുകാരന്‍ ജോയിയും കൂടെ ുപോയി. അത് കുരുത്തക്കേടിനും എന്നോടൊപ്പം ഉണ്ടാകുന്ന കൂട്ടുകാരനാണ് ജോയ്. അവനാണ് എനിക്ക് ഈ പ്ലാന്‍ പറഞ്ഞു തന്നത്. ആരെഹ്കിലും ചോദിച്ചാല്‍ എന്റെ പേര് ബാലനെന്നും അവന്റെ പേര് രാജനെന്നും പറയാന്‍ തീരുമാനിച്ചു. അമ്പത്തിനുള്ളില്‍ വച്ച് നമ്മള്‍ ജോയ് ഇന്നസെന്റ് എന്ന് തമ്മില്‍ വിളിക്കരുതെന്നും പ്ലാന്‍ ഇട്ടു.

8

12 വയസുള്ള സമയത്തായിരുന്നു അത്. അങ്ങനെ ഞങ്ങള്‍ അമ്പലത്തിന്റെ അകത്തേക്ക് കയറി. കുറച്ച് കഴിഞ്ഞപ്പോള്‍ ഈ ജോയ് 'എടാ രാജ, നിന്റെ അമ്മൂമ്മയ്ക്ക് സുഖമല്ലേ, ഞാന്‍ ഇന്നലെ വന്നപ്പോള്‍ കണ്ടില്ല' എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, 'അല്ല ബാല, എന്നാടാ സ്‌കൂള്‍ തുറക്കുന്നത്. തിങ്കളാഴ്ച നമുക്ക് ക്ലാസ് ഉണ്ടോ എന്നൊക്കെ ചോദിച്ചു. പിന്നാലെ ' നിന്റെ അച്ഛന്‍ രാധാകൃഷ്ണ മോനോന്‍, ഇപ്പോള്‍ ബോംബയിലാണോ, താമസം എന്ന് ചോദിച്ചു. പിന്നിലിരിക്കുന്ന രണ്ട് മൂന്ന് ആളുകള്‍ക്ക് സംഭവം മനസിലായി.

9

ഇത് നായരും, ഈഴവനും മൂശാരിയൊന്നുമല്ലെന്ന്, ഇത് ബുദ്ധിയില്ലാത്ത ഏത് ക്രിസ്ത്യാനികള്‍ ആണെന്നും അവര്‍ക്ക് മനസിലായി. അന്ന് അവര്‍ ഞങ്ങളെ പിടിച്ചു. അവിടെ ചെന്നിട്ട് പൊലീസുകാരന്‍ പേര് ചോദിച്ചു. ' അവന്റെ പേര് രാജന്‍, എന്റെ പേര് ബാലന്‍' എന്ന് ഞാന്‍ പറഞ്ഞു. ഇത് കേട്ടപാടെ അങ്ങനെ അല്ലല്ലോ നേരത്തെ പറഞ്ഞതെന്ന് പൊലീസുകാരന്‍ ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ പേര് മാറ്റിപ്പറഞ്ഞു. ഇതോടെ പൊലീസുകാരന്‍ അവിടെ ഇരുന്ന് ചിരിക്കുകയായിരുന്നു.

10

പിന്നീട് ചിരിച്ചുകൊണ്ട് പൊലീസുകാരന്‍ പറഞ്ഞു, കള്ളത്തരം കാണിക്കുകയാണെങ്കിലും അതിനൊക്കെ ചില കാര്യങ്ങളുണ്ട്. നിങ്ങള്‍ അവിടെ ചെന്നിട്ട് അച്ഛന്റെ പേരൊക്കെ ചോദിക്കേണ്ട കാര്യമെന്താണ്. അപ്പോള്‍ അങ്ങനെയുള്ള അബദ്ധങ്ങള്‍ നമുക്ക് പറ്റിയിട്ടുണ്ടെന്ന് ഇന്നസെന്റ് പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+