Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ വീട്ടിലായിരുന്നെങ്കില്‍ പുറത്താക്കിയേനെ...' ദിലീപ് വിഷയത്തില്‍ 'അമ്മ' പറഞ്ഞത് നുണ

സാമൂഹിക വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുന്ന ആളാണ് നടിയും കൗണ്‍സിലറും ആയ മാല പാര്‍വ്വതി. വടക്കാഞ്ചേരി ബലാത്സംഗ കേസില്‍ അതി ശക്തമായ നിലപാടെടുത്ത് രംഗത്ത് വന്നവരില്‍ മാല പാര്‍വ്വതിയും ഉണ്ടായിരുന്നു. ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച എഎംഎംഎ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത ആള്‍ കൂടിയാണ് പാര്‍വ്വതി.

ദിലീപിനെ താര സംഘടനയില്‍ നിന്ന് പുറത്താക്കി എന്ന് പറഞ്ഞത് ഒരു നുണയായിരുന്നു എന്നാണ് മാല പാര്‍വ്വതി ഇപ്പോള്‍ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാല പാര്‍വ്വതിയുടെ പ്രതികരണം.

തന്റെ വീട്ടിലെ ചേട്ടനോ അനുജനോ ആയിരുന്നു ഇത് പോലെ ഒരു കേസില്‍ പെട്ടിരുന്നത് എങ്കില്‍ അവരോട് സംസാരിക്കുക പോലും ചെയ്യില്ലായിരുന്നു. അവരെ വീട്ടില്‍ നിന്ന് പുറത്താക്കുമായിരുന്നു എന്നും മാല പാര്‍വ്വതി പറയുന്നു.

ആദ്യം പറഞ്ഞത് സത്യ, പിന്നെ നുണ?

ആദ്യം പറഞ്ഞത് സത്യ, പിന്നെ നുണ?

ദിലീപിനെ താരസംഘടനയില്‍ നിന്ന് പുറത്താക്കി എന്ന് ആദ്യം പറഞ്ഞത് സത്യസന്ധമായിട്ട് തന്നെ ആയിരുന്നു എന്നാണ് മാല പാര്‍വ്വതി പറയുന്നത്. എന്നാല്‍ അതിന് ശേഷം ആ തീരുമാനം മരവിപ്പിച്ചു. പക്ഷേ, അക്കാര്യം മാധ്യമങ്ങളെ അറിയിച്ചില്ല.

തെറ്റ് സംഭവിച്ചു

തെറ്റ് സംഭവിച്ചു

ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ച കാര്യം പുറത്ത് പറയാതിരുന്നതില്‍ സംഘടനയ്ക്ക് തെറ്റ് സംഭവിച്ചു എന്നും പാര്‍വ്വതി പറയുന്നുണ്ട്. അക്കാര്യം അന്ന് തുറന്ന് പറഞ്ഞിരുന്നെങ്കില്‍ ഇത്രയേറെ വിവാദമാവില്ലായിരുന്നു എന്നും അവര്‍ പറയുന്നു.

പെട്ടെന്നായിരുന്നു

പെട്ടെന്നായിരുന്നു

എഎംഎംഎയുടെ ജനറല്‍ ബോഡി യോഗത്തില്‍ പെട്ടെന്നായിരുന്നു ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനം വന്നത്. യോഗത്തില്‍ പങ്കെടുത്തവര്‍ അപ്പോഴാണ് അത് അറിയുന്നത്. ചോദ്യവും ഉത്തരവും പെട്ടെന്നായതുകൊണ്ട് എല്ലാവരും അത് കൈയ്യടിച്ച് പാസാക്കുകയായിരുന്നു എന്നും മാല പാര്‍വ്വതി വെളിപ്പെടുത്തുന്നുണ്ട്.

ചര്‍ച്ചയ്ക്കുള്ള അവസരം

ചര്‍ച്ചയ്ക്കുള്ള അവസരം

ആ യോഗത്തില്‍ പങ്കെടുത്തിട്ടും മാല പാര്‍വ്വതി ഒന്നും എതിര്‍ത്ത് സംസാരിച്ചില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഒരു ചര്‍ച്ചയ്ക്കുള്ള അവസരം അവിടെ ഉണ്ടായിരുന്നില്ല എന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. അങ്ങനെ ഒരു അന്തരീക്ഷം ആയിരുന്നില്ല അവിടെ ഉണ്ടായിരുന്നത് എന്നും മാല പാര്‍വ്വതി വ്യക്തമാക്കുന്നുണ്ട്.

ആരെങ്കിലും സംസാരിച്ചിരുന്നെങ്കില്‍

ആരെങ്കിലും സംസാരിച്ചിരുന്നെങ്കില്‍

ഒരു ചര്‍ച്ചയ്ക്കുള്ള സാധ്യത ഉണ്ടായിരുന്നെങ്കില്‍ ചിലരെങ്കിലും അവരുടെ നിലപാടുകള്‍ വ്യക്തമാക്കിയേനെ എന്നാണ് പാര്‍വ്വതിക്ക് പറയാനുള്ളത്. സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കും സംസാരിക്കാമായിരുന്നു. പക്ഷേ, അത്തരം ഒരു സാഹചര്യം അവിടെ ഉണ്ടായിരുന്നില്ലെന്നും അവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

തന്റെ വീട്ടിലായിരുന്നെങ്കില്‍

തന്റെ വീട്ടിലായിരുന്നെങ്കില്‍

തന്റെ വീട്ടില്‍, അനുജനോ ചേട്ടനോ ആയിരുന്നു ഇങ്ങനെ ഒരു കേസില്‍ പെടുന്നത് എങ്കില്‍ താന്‍ അവരോട് സംസാരിക്കുക പോലും ഇല്ലായിരുന്നു എന്നും പാര്‍വ്വതി പറയുന്നുണ്ട്. അവരെ വീട്ടില്‍ നിന്ന് പുറത്താക്കും. ശിക്ഷ അനുഭവിച്ച് വന്നാല്‍ മാത്രമേ അവരെ അംഗീകരിക്കുകയുള്ളൂ എന്നും പാര്‍വ്വതി പറയുന്നു.

ഡബ്ല്യുസിസിയില്‍ അംഗമല്ല

ഡബ്ല്യുസിസിയില്‍ അംഗമല്ല

സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ താന്‍ അംഗമല്ല. എങ്കിലും അവര്‍ നടത്തുന്ന ഇടപെടലുകള്‍ സിനിമ മേഖലയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ് എന്നും പാര്‍വ്വതി പറയുന്നുണ്ട്. പ്രതീക്ഷയോടെയാണ് ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങള്‍ കാണുന്നത് എന്നും പാര്‍വ്വതി പറഞ്ഞു.

ഒരുപാട് പേര്‍ ചിന്തിക്കുന്നത്

ഒരുപാട് പേര്‍ ചിന്തിക്കുന്നത്

ദിലീപിനെ മനപ്പൂര്‍വ്വം ആരെല്ലാമോ ചേര്‍ന്ന് കുടുക്കിയതാണ് എന്നാണ് താരസംഘടനയിലെ പലരും കരുതുന്നത് എന്നും പാര്‍വ്വതി പറയുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിപോലും ദിലീപിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലല്ലോ എന്നാണ് പലരുടേയും ചിന്താഗതിയെന്നും പാര്‍വ്വതി പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+