'ഓരോ മറ്റവമ്മാര്‍ അഭിനയിക്കാനായി വരും'; നേരിടേണ്ടി വന്ന മോശം അനുഭവം: മണികണ്ഠന്‍ പട്ടാമ്പി പറയുന്നു
കലാജീവിതത്തിനിടയില്‍ നേരിടേണ്ടി വന്ന ഏറ്റവും സങ്കടകരമായ സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ മണികണ്ഠന്‍ പട്ടാമ്പി. കോഴിക്കോട് ഒരു സിനിമയില്‍ അഭിയിക്കാന്‍ പോയപ്പോഴാണ് അത്തരമൊരു അനുഭവം ഉണ്ടായതെന്നാണ് മനോരമ ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ താരം പറയുന്നു. ആ സിനിമയുടെ പ്രസിദ്ധനായ ഒരാളാണ്. എല്ലാവര്‍ക്കും അറിയാവുന്നയാള്‍. അതുകൊണ്ട് തന്നെ ഇപ്പോള്‍ ആ പേര് പറയുന്നില്ല.
തലേദിവസം തന്നെ കോഴിക്കോട് എത്തിയ ഞാന്‍ മെഡിക്കല്‍ കോളേജിന് അടുത്തുള്ള ഒരു ഹോട്ടലിലാണ് താമസിച്ചത്. രാവിലെ ലൊക്കേഷനില്‍ എത്തി മേക്കപ്പ് എല്ലാം കഴിഞ്ഞ് റെഡിയായി നില്‍ക്കുമ്പോള്‍ എനിക്ക് സീന്‍ പറഞ്ഞു തരാന്‍ വേണ്ടി അസിസ്റ്റന്റ് ഡയറക്ടർ വന്നപ്പോഴാണ് തിരക്കഥാകൃത്തിന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്ന് മണികണ്ഠന്‍ വെളിപ്പെടുത്തുന്നു.

ആ സീൻ വായിച്ചുകൊണ്ടിരിക്കുമ്പോൾ തൊട്ടപ്പുറത്ത് തിരക്കഥാകൃത്തിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. അപ്പോള്‍ പുള്ളി അവിടെ ഇരുന്ന് ആരാണ് ഈ മണികണ്ഠന്‍ എന്ന് വിളിച്ച് ചോദിക്കുന്നുണ്ട്. അദ്ദേഹത്തിനെ എന്നെ അറിയാഞ്ഞിട്ടല്ല അങ്ങനെ ചെയ്തത്. ഞാന്‍ രാവിലെ അദ്ദേഹത്തിനെ കണ്ട് വിഷ് ചെയ്തതാണ്. എന്നിട്ടും അറിയാത്ത മാതിരി ചോദിക്കുകയാണ്. അപ്പോള്‍ ഞാനാണ് സര്‍ മണികണ്ഠന്‍ എന്ന് പറഞ്ഞ് തിരക്കഥാകൃത്ത് ഭക്ഷണം കഴിക്കുന്നിടത്തേക്ക് ചെന്നു.
അങ്ങ് ചെങ്കോട്ടയില്‍ എത്തിയാലും ഫോട്ടോ ഷൂട്ട്: വൈറലായി റിതു മന്ത്രയുടെ പുതിയ ചിത്രങ്ങള്‍

അദ്ദേഹത്തിന്റ അടുത്ത് എത്തിയപ്പോള്‍ ഇയാള്‍ എപ്പോള്‍ വന്നു എന്നായി അദ്ദേഹം. ഇന്നലെ വന്നതും രാവിലെ സാറിനെ കണ്ട് വിഷ് ചെയ്തിരുന്നതായും പറഞ്ഞു. എന്നാല്‍ താൻ എന്നെ കണ്ടൊന്നുമില്ല. ഞാനാണ് ഈ പടത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ. നിങ്ങൾ പുതിയതായി വരുന്ന ആളുകൾക്ക് ഇത്ര അഹങ്കാരം പാടില്ല എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മ്മൂട്ടിയും മോഹൻലാലും ദിലീപുമൊക്കെ അഹങ്കാരം കാണിച്ചാൽ ഞങ്ങൾ ക്ഷമിച്ചെന്നിരിക്കും. പക്ഷെ നിന്നെ പോലുള്ള പുതിയ ആളുകള്‍ അത് കാണിച്ചാല്‍ ക്ഷമിക്കില്ലെടോ എന്ന് പറഞ്ഞ് പുള്ളി തട്ടിക്കേറാന്‍ തുടങ്ങി.

അവിടം കൊണ്ടും അദ്ദേഹം നിര്‍ത്തിയില്ല. അസിസ്റ്റന്റ് ഡയറക്ടറെ വിളിച്ചു, ഇവന് ഞാൻ സ്ക്രിപ്റ്റ് പറഞ്ഞു കൊടുക്കാം എന്ന് പറഞ്ഞു. എന്നിട്ട് ഇവൻ അഭിനയിക്കുകയാണെങ്കിൽ എന്റെ പടത്തിൽ അഭിനയിച്ചാൽ മതി. അല്ലെങ്കിൽ ഇവൻ അഭിനയിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടർ സ്ക്രിപ്റ്റ് അവിടെ വച്ച് വേറെ വഴിക്ക് പോയി. പിന്നീട് ഭക്ഷണം കഴിച്ചതിന് ശേഷം എന്നെ തെറി പറഞ്ഞുകൊണ്ടാണ് അദ്ദേഹം വരുന്നത്.

'ഓരോ മറ്റവമ്മാര്‍ സിനിമയിൽ അഭിനയിക്കാനെന്നു പറഞ്ഞു വരും. കൊഞ്ഞാണമ്മാര്' എന്നൊക്കെയാണ് അദ്ദേഹം വിളിച്ച് പറയുന്നത്. അതുകേട്ട് ആളുകള്‍ കൂടി. കൂറെ ആളുകള്‍ ഉള്ള ഒരു സീനായിരുന്നു അപ്പോള്‍ അവിടെ ചിത്രീകരിച്ചുകൊണ്ടിരുന്നത്. ചെറിയൊരു സീനാണ് എനിക്ക് ഉള്ളത്. അത് ചെയ്താല്‍ എനിക്ക് 10000 രൂപ കിട്ടിയേക്കും. അതാണ് ഞാന്‍ ഓര്‍ത്തത്. എന്നാല്‍ അത് അയാള്‍ ഇല്ലാതാക്കി.

തലയില്‍ കയറാനൊക്കെ സമ്മിതിക്കാം. എന്നുവെച്ചാല്‍ അതിനു മുകളിൽ കയറിയിരുന്ന് അപ്പിയിടാൻ സമ്മതിക്കില്ല. ഞാൻ നേരേ പോയി മേക്കപ്പ് അഴിച്ചു ഡ്രസ്സ് ഊരി കൊടുത്തിട്ട് പുറത്തിറങ്ങി. സംവിധായകന്‍ അപ്പോള്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തോട് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ പുള്ളി കാര്യം അന്വേഷിക്കുകയും ഞാന്‍ നടന്ന സംഭവം പറയുകയും ചെയ്തു. ചീത്ത വിളി കേട്ട് അഭിനയിക്കാൻ എനിക്ക് അറിയില്ലെന്നും പറഞ്ഞ് ഇറങ്ങിപ്പോന്നുവെന്നും മണികണ്ഠന്‍ പട്ടാമ്പി പറയുന്നു.
വെളിച്ചം ദുഃഖമല്ലുണ്ണീ... : പുത്തന്‍ ചിത്രങ്ങളുമായി പ്രിയ താരം രജിഷ വിജയന്‍
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications