Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൂസിഫര്‍ എന്ന് ഉച്ചരിച്ചത് കോടികള്‍; മമ്മൂട്ടി ഒറ്റക്കടുക്കനിട്ടു; ഹിഡന്‍ അജണ്ടയെന്ന് പുരോഹിതന്‍

ജയസൂര്യയെ നായികനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനവും സൈബര്‍ ആക്രമണവുമായിരുന്നു ഒരു വിഭാഗം ക്രിസ്ത്യന്‍ സംഘടനകള്‍ നടത്തിയത്. സമീപകാലത്ത് ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരായ മലയാള സിനമയില്‍ നടക്കുന്ന ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണ് ഈശോ എന്ന സിനിമയും എന്നായിരുന്നു ആരോപണം.

ഇപ്പോഴിതാ ഇത്തരം പ്രവര്‍ത്തികള്‍ സിനിമയില്‍ കൂടുതല്‍ സജീവമാണെന്ന് ആവര്‍ത്തിക്കുകയാണ് ഡോ സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപോലീത്തയും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ തുമ്പമണ്‍ ഭദ്രാസനം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ 'ആവിഷ്‌കാരസ്വാതന്ത്യത്തിന്റെ കാണാപ്പുറങ്ങള്‍ ഈശോയും ഈശോ എന്ന സിനിമയും'- എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അകാശദൂത്, മൃഗയ

ഒരു കാലഘട്ടത്തില്‍ സാമൂഹ്യ വിമര്‍ശനപരമായിരുന്നു ആക്ഷേപ ഹാസ്യം. ആശയ കൈമാറ്റത്തിനുള്ള ഒരു മാര്‍ഗം കുടിയാണ് അത്. എന്നാല്‍ ഇതിന്‍റെയൊക്കെ ലക്ഷ്യം എന്താണെന്നുള്ളത് വളരെ പ്രധാനപ്പെട്ട് കാര്യമാണെന്നും മെത്രാപോലീത്ത പറയുന്നു. 1980-90 കളിലെ സിനിമകളില്‍ അച്ഛന്‍മാരുടേയും മറ്റുമായി നിരവധി ക്രൈസ്തവ കഥാപാത്രങ്ങള്‍ വന്നിരുന്നു. അകാശദൂത്, മൃഗയ എന്നീ ചിത്രങ്ങളിലെയൊക്കെ ക്രൈസ്തവ ബിംബങ്ങള്‍ വളരെ പോസിറ്റീവ് ആശയം നല്‍കുന്നതായിരുന്നുവെന്നും അദ്ദേഹം പറ‍യുന്നു.

കിടിലന്‍ സ്റ്റൈലിഷ് ലുക്കില്‍ മണിക്കുട്ടന്‍: ഏത് സിനിമയിലെ ലുക്ക് ആണെന്ന് ആരാധകര്‍

റോമന്‍സ്

എന്നാല്‍ അതിന് ശേഷമാണ് മാറ്റങ്ങള്‍ സംഭവിച്ചത്. റോമന്‍സ്, ശുദ്ധന്‍, അസുരവിത്ത് ഇങ്ങനെയുള്ള ചിത്രങ്ങളിലേക്ക് വരുമ്പോള്‍ സമീപനങ്ങളില്‍ മാറ്റം വന്നു. ലക്ഷ്യത്തിലുള്ള മാറ്റമാണ് സമീപനങ്ങളില്‍ പ്രകടമായത്. ഇതിനെല്ലാം പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. കൃത്യമായ ഒരു ബിസിനസ് തന്ത്രവും ഇതിനോടപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ഈശോ, ചേര എന്ന സിനിമയൊക്കെ ഇറങ്ങിയാല്‍ യാതൊരു പരസ്യവും കൊടുക്കാതെ തന്നെ അവര്‍ക്ക് വലിയ സമ്പത്ത് ഉണ്ടാക്കാന്‍ സാധിക്കും.

Also Read: ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ നേടാം 5 വര്‍ഷം കൊണ്ട് 14 ലക്ഷം രൂപ

മമ്മൂട്ടി, മോഹല്‍ലാല്‍

മമ്മൂട്ടി, മോഹല്‍ലാല്‍ ഫാന്‍സ് ഒരു കാലഘട്ടത്തില്‍ സജീവമായിരുന്നു. സിനിമകളുടെ പ്രചരണത്തിന് അവരൊരു പ്രധാന മാര്‍ഗ്ഗമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് അത്ര വിജയിക്കുന്നില്ല എന്ന് കണ്ടപ്പോഴാണ് പെട്ടെന്ന് സ്പര്‍ശിക്കാന്‍ കഴിയുന്ന മതവിശ്വാസത്തിലേക്ക് അല്ലെങ്കില്‍ വര്‍ഗീയതയിലേക്ക് കാര്യങ്ങല്‍ കടക്കുന്നത്. കഴിഞ്ഞ പത്ത്, പന്ത്രണ്ട് വര്‍ഷമായി സിനിമകളിലേക്ക് ആരാണ് ഫണ്ട് ചെയ്യുന്നത് എന്നതിനെ കുറിച്ച് കൃത്യമായ പഠനം ആവശ്യമുണ്ടെന്നും മെത്രോപൊലീത്ത പറയുന്നു.

കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

സാമ്പത്തിക നേട്ടം

വിശ്വാസത്തിന്‍റെ അടിസ്ഥാനമായ കാര്യങ്ങളെ തകര്‍ക്കാനുള്ള ഒരു അജണ്ടയാണ് ഇതിന് പിന്നിലുള്ളത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന ധാരാളം ഉദാഹരണങ്ങളും നമുക്ക് മുന്‍പിലുണ്ട്. സാമ്പത്തിക നേട്ടം മാത്രമല്ല അവരുടെ ഉദ്ദേശം. മറ്റ് ലക്ഷ്യങ്ങളുണ്ട്. അതില്‍ അവര്‍ വിജയം നേടുകയും ചെയ്യുന്നു. ലൂസിഫര്‍ എന്ന പേര് കോടികളെ കൊണ്ട് പറയിപ്പിക്കാന്‍ ആവര്‍ക്ക് സാധിച്ചില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

Also Read: പോസ്റ്റ് ഓഫീസില്‍ സ്ഥിര നിക്ഷേപം ആരംഭിക്കൂ; ബാങ്കുകളേക്കാള്‍ ഉയര്‍ന്ന ആദായം 1 വര്‍ഷത്തില്‍ നേടാം!

ലൂസിഫര്‍

2018 മാര്‍ച്ച് 28 നാണ് ലൂസിഫര്‍ എന്ന ചിത്രം ഇറങ്ങിയത്. അതിന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ആ സമയത്ത് നെറ്റില്‍ തിരഞ്ഞത് ഇല്യൂമിനാറ്റി അല്ലെങ്കില്‍ ലൂസിഫര്‍ എന്നാണ്, ഉദ്ദേശ്യം വ്യക്തമല്ലേ. സാത്താനിക് ആരാധനയുടെ ചിഹ്നങ്ങള്‍ വാരിവിതറുകയാണ് ഇത്തരം ചിത്രങ്ങളിലൂടെ. ത്രികോണത്തിന് അകത്തെ കണ്ണ് സാത്താനിക് ആരാധനയുടെ ചിത്രമാണ്. മിനര്‍ഹയുടെ മൂങ്ങ, ഇടിഞ്ഞ് പൊളിഞ്ഞ പള്ളി, എല്ലാ ഉദാഹരണമാണ്.

മമ്മൂട്ടിയും

തലമുടി വെട്ടുന്നതില്‍ പോലും നമുക്ക് അത് കാണാന്‍ കഴിയും. മമ്മൂട്ടിയും ഇവരൊക്കെ വലത് ചെവിയില്‍ കടുക്കനിട്ട് നടക്കുന്നത് 45 കോടി രൂപ വാങ്ങിച്ചിട്ടാണ്. ഈ സംസ്കാരം ഇവിടെ കൊണ്ട് വരുന്നത് സിനിമയുടെ സ്വാധീനാണ്. ഇശോ എന്ന സിനിമയെ കുറിച്ച് ഇപ്പോള്‍ നമ്മള്‍ ചര്‍ച്ച ചെയ്ത് സമയം കളയേണ്ടതില്ല. അത് വരട്ടെ, അപ്പോള്‍ നമുക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. അതിന് മുന്‍പ് നമുക്ക് ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രമുള്ള കാര്യങ്ങളുള്ള സിനിമകള്‍ ഇവിടെ ഉണ്ടല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+