'റോബിനും ആരതിയും ചക്കിക്കൊത്ത ചങ്കരൻ; എനിക്കെതിരെ വധഭീഷണിയുണ്ട്..'; ആഞ്ഞടിച്ച് ശാലു പേയാട്
കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനും ഭാവി വധുവും സംരഭകയുമായ ആരതി പൊടിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സിനിമയിലെ സ്റ്റിൽ ഫോട്ടാഗ്രാഫറായ ശാലു പേയാട് ഉയർത്തിയത്. റോബിന് സിനിമയിൽ അവസരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ആരാധകരുടെ കണ്ണിൽ പൊടിയിടുകയാണ് താരമെന്നുമായിരുന്നു ശാലുവിന്റെ ആരോപണം. അതേസമയം ശാലുവിന്റെ ആരോപണത്തിന് പിന്നാലെ റോബിനും ആരതിയും അദ്ദേഹത്തിനെതിരെ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
തെറ്റായ ആരോപണങ്ങൾ ഉയർത്തിയെന്ന് ആരോപിച്ച് ശാലുവിനെതിരെ ആരതി പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇത്രയും നാൾ മിണ്ടാതിരിക്കുകയായിരുന്നുവെന്നും എല്ലാ പരിധികളും ശാലു പേയാട് ലംഘിച്ചതിനാലാണ് കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നുമായിരുന്നു ആരതി പൊടി പറഞ്ഞത്. ഇപ്പോഴിതാ ആരതിക്കും റോബിനുമെതിരെ പോലീസിൽ പരാതിയുമായി ശാലുവും രംഗത്തെത്തിയിരിക്കുകയാണ്.

തനിക്കെതിരെ റോബിൻ ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് പോലീസിന്റെ സഹായം തേടിയിരിക്കുന്നതെന്നും ശാലു പേയാട് വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. ശാലുവിന്റെ പ്രതികരണം വായിക്കാം-'റോബിൻ തനിക്കെതിരെ കുറെ ഗുണ്ടകളുടെ അടുത്ത് ക്വട്ടേഷൻ കൊടുത്തതൊക്കെ ഞാനറിഞ്ഞിരുന്നു. ജീവന് ഭീഷണിയുണ്ട്. ചിലരോട് വിളിച്ച് ചോദിച്ചിരുന്നതായി ഞാൻ അറിഞ്ഞിരുന്നു. അവർ പിന്നെ നമ്മുടെ അണ്ണൻമാരായത് കൊണ്ട് ഇങ്ങനെയൊരു സംഭവം ഉണ്ടെന്ന് പറഞ്ഞു.
അതുകൊണ്ട് കൂടിയാണ് ഒരു സംരക്ഷണം വേണമെന്ന നിലയ്ക്കാണ് ഞാൻ ഇപ്പോൾ പോലീസിന് പരാതി കൊടുത്തത്. അവർ നിയമപരമായിട്ടാണ് നീങ്ങുന്നതെങ്കിൽ ഞാനും നിയമപരമായിട്ട് നീങ്ങാൻ തന്നെയാണ് തീരുമാനം. അവന് ലഭിക്കുന്നത് പോലെ എല്ലാ നിയമപരമായ സംരക്ഷണവും എനിക്കും കേരളത്തിൽ ഉണ്ട്. റോബിൻ ഇന്നലത്തെ മഴയ്ക്ക് കൊരുത്തൊരു ചെറുക്കൻ മാത്രമാണ്.
അവൻ ഡോക്ടറാണോ ആരെയൊക്കെ ചികിത്സിച്ചു, ആരുടെയൊക്കെ രോഗം മാറ്റി എന്ന കാര്യത്തിനെ കുറിച്ചൊന്നും എനിക്ക് അറിയില്ല. റോബിന്റെ സിനിമ പൊളിക്കാൻ പുറത്ത് നിന്ന് ആരും ഇടപെടേണ്ട കാര്യമില്ല, കാരണം നടക്കാത്ത സിനിമ പൊളിക്കേണ്ട കാര്യമില്ലല്ലോ. പോസ്റ്റർ ഇടുന്ന കാര്യം മാത്രമാണ് റോബിൻ ചെയ്തത്.

റോബിന്റെ കല്യാണം മനുഷശ്യരാരെങ്കിലും പ്രാർത്ഥിക്കുമോ? എനിക്ക് ആ പെൺകുട്ടി അയച്ച മെസേജ് കൊണ്ട് തന്നെ മനസിലായില്ലേ ചക്കിക്കൊത്തെ ചങ്കരൻ ആണെന്ന്. അവർ വർഷങ്ങളോളം സന്തോഷത്തോടെ കഴിയട്ടെ, ഒരു സൈക്കോ ഒരു വശത്ത് മറ്റൊരാൾ ഒരു വശത്ത് എന്ന നിലയ്ക്കാണ് പോകുന്നത്. ഒരാൾ നിർത്തുന്നു, മറ്റൊരാൾ തുടങ്ങുന്നു, രസമാണല്ലോ.
അവനെതിരെയാണ് ഞാൻ ആരോപണം ഉയർത്തിയത്, എന്നാൽ അവൻ വുമൺ കാർഡ് ഇറക്കി, അതിന്റെ ആവശ്യം ഇല്ലല്ലോ.ഞാൻ റോബിനുമായി യാതൊരു കോംപ്രൈസിനും തയ്യാറല്ല, കോംപ്രമൈസ് ചെയ്യാൻ അവനാരാണ്, അതിന് എന്ത് ക്വാളിറ്റിയാണ് അവനുള്ളത്. ഒന്നുകിൽ അവൻ അധ്വാനിച്ച് ജീവിക്കണം, അല്ലെങ്കിൽ സിനിമ നടനെങ്കിൽ അങ്ങനെ, ഇത് ഒരു ക്വാളിറ്റിയുമില്ലാത്ത ഇവന് എന്തിനാണ് സ്പേസ് കൊടുക്കുന്നത്.
100 ശതമാനം ഞാനല്ലേ അവനെ വളർത്തിയത്. സിനിമയുടെ ഈ പോസ്റ്ററൊക്കെ കൊണ്ട് മാത്രമല്ലേ അവൻ ഇത്രയും നാൾ പിടിച്ച് നിന്നത്? റോബിന് സ്വന്തമായി കാണിക്കാൻ എന്താണ് ഉള്ളത്. റോബിനുമായി യാതൊരു അനുരഞ്ജന ചർച്ചയ്ക്കും ഞാനില്ല. ഇപ്പോൾ റോബിൻ ശ്രീലങ്കയിലാണല്ലോ, കേരളം കത്തിച്ചിട്ടാണല്ലോ പോയത്, ഇനി ശ്രീലങ്ക കത്തിച്ചിട്ട് വരട്ടെ, ലങ്ക ദഹിപ്പിക്കാൻ വേണ്ടിയായിരിക്കും പോയത്, എന്തായിലും കത്തിച്ചിട്ട് വരട്ടെ ഞാൻ ഇവിടെയൊക്കെ തന്നെ കാണും', ശാലു പേയാട് പറഞ്ഞു.












Click it and Unblock the Notifications