കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണക്കടത്ത് കേസിൽ പോലും പേര് വലിച്ചിഴച്ചില്ലേ; കടുത്ത ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ട്; വെളിപ്പെടുത്തി മൈഥിലി

Google Oneindia Malayalam News

പാലേരി മാണിക്യം, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത് മലയാളികളുടെ മനസില്‍ കയറിക്കൂടിയ താരമാണ് മൈഥിലി. മായമോഹിനി, ചട്ടമ്പിനാട്, ശിക്കാര്‍ എന്നീ ഹിറ്റ് ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷം ചെയ്തു. എന്നാല്‍ മൈഥിലി കുറച്ച് കാലമായി സിനിമയില്‍ ഒന്നും പ്രത്യക്ഷപ്പെടാറില്ല.

പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഹരിയാനയിലെ ഹിസാറില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധം: ചിത്രങ്ങള്‍ കാണാം

ബൈജു പറഞ്ഞതുപോലെ വോട്ടര്‍മാര്‍ ബുദ്ധിപരമായി ചിന്തിച്ചു, ആഗ്രഹം നടന്നെന്ന് താരം; വി ശിവന്‍കുട്ടിക്ക് അഭിനന്ദനംബൈജു പറഞ്ഞതുപോലെ വോട്ടര്‍മാര്‍ ബുദ്ധിപരമായി ചിന്തിച്ചു, ആഗ്രഹം നടന്നെന്ന് താരം; വി ശിവന്‍കുട്ടിക്ക് അഭിനന്ദനം

പത്ത് വര്‍ഷത്തോളമായി താരം സിനിമയില്‍ ഒരു ബ്രേക്കെടുത്തിട്ട്. എന്നാല്‍ ഇപ്പോഴിതാ എന്തുകൊണ്ടാണ് സിനിമയില്‍ മാറിനിന്നത്, അടക്കമുള്ള ചില നിര്‍ണായക കാര്യങ്ങള്‍ താരം വെളിപ്പെടുത്തുകയാണ്. കേരള കൗമുദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മൈഥിലിയുടെ തുറന്നുപറച്ചില്‍.

Recommended Video

cmsvideo
Social Media Campaign For Save Lakshadweep

പാലേരി മാണിക്യം

പാലേരി മാണിക്യം

12 വര്‍ഷം മുമ്പാണ് പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ റിലീസാകുന്നത്. ആ ചിത്രത്തില്‍ തനിക്ക് ഗംഭീരമായ ഒരു തുടക്കം കിട്ടിയെന്ന് മൈഥിലി പറയുന്നു. എന്നാല്‍ തന്റെ സിനിമകളുടെ സെലക്ഷന്‍ പിന്നീട് പാളിപ്പോയെന്ന് തോന്നിയിട്ടുണ്ടെന്ന് താരം പറയുന്നു. ആ പ്രായത്തിലെ തന്റെ പക്വത കുറവാണ് അതിനുള്ള ശരിയായ കാരണമെന്ന് മൈഥിലി പറഞ്ഞു.

സിനിമ പാരമ്പര്യം

സിനിമ പാരമ്പര്യം

സിനിമ പാരമ്പര്യമുള്ള ഒരു കുടുംബമല്ല തന്റേത്. പല സിനിമകളും ചെയ്ത ശേഷം അത് ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു. നല്ല സിനിമകളും മോശം സിനിമകളും ചെയ്തിട്ടുണ്ട്. അത് ഒരു പാഠമായിരുന്നു. നല്ല സിനിമകള്‍ മാത്രം തിരഞ്ഞെടുത്ത് ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. വലിയ അഭിനേതാക്കളെ എടുത്താലും അവര്‍ നല്ല സിനിമകളും മോശം സിനിമകളും ചെയ്തിട്ടുണ്ട്.

ആളുകളിലേക്ക് ഇറങ്ങിച്ചെന്ന സിനിമ

ആളുകളിലേക്ക് ഇറങ്ങിച്ചെന്ന സിനിമ

പാലേരി മാണിക്യം കഴിഞ്ഞാല്‍ ആളുകളിലേക്ക് ഇറങ്ങിച്ചെന്ന മറ്റൊരു സിനിമ സാള്‍ട്ട് ആന്‍ഡ് പെപ്പറായിരുന്നു. നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റിയ കഥാപാത്രമാണത്. അത്തരം കഥാപാത്രങ്ങള്‍ അപൂര്‍വാമായേ ലഭിക്കുള്ളൂ. കുറേ സിനിമകള്‍ ചെയ്യുന്നതില്‍ അല്ല കുറച്ച് നല്ല സിനിമകള്‍ ചെയ്യുന്നതിലാണ് കാര്യമമെന്നും താരം പറയുന്നു.

കരിയറിന്റെ തുടക്കം

കരിയറിന്റെ തുടക്കം

തന്റെ കരിയറിന്റെ തുടക്കത്തില്‍ സോഷ്യല്‍ അബ്യൂസിംഗിനും ഹരാസ്‌മെന്റിനും ഇരയായ ആളാണെന്ന് മൈഥിലി പറയുന്നു. ഒരു പെണ്‍കുട്ടി കരിയര്‍ കരുപിടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് വെറുതെ ആരോപണങ്ങള്‍ ഉന്നയിച്ച് ആ പെണ്‍കുട്ടിയെ തറപറ്റിക്കാനായിരുന്നു ചിലര്‍ ശ്രമിച്ചതെന്ന് മൈഥി പറയുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ പോലും

സ്വര്‍ണക്കടത്ത് കേസില്‍ പോലും

സോഷ്യല്‍ ബുള്ളിയുിംഗും ഹരാസ്‌മെന്റും കരിയറിന്റെ തുടക്കം മുതല്‍ അനുഭവിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പോലും തന്റെ പേര് വലിച്ചിഴച്ചില്ലേ, എനിക്ക് ആരോടും ഒരു ശത്രുതയില്ല, പക്ഷേ, എനിക്ക് ഞാനറിയാത്ത ഒരുപാട് ശത്രുക്കളുണ്ട്. കടുത്ത ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ടെന്നും താരം പറയുന്നു.

നിയമം ശക്തമാക്കണം

നിയമം ശക്തമാക്കണം

നാളെ എന്റെ മക്കള്‍ക്ക് നേരയോ മറ്റൊരാള്‍ക്ക് നേരെയോ ഇത്തരം ആക്രമണം ഉണ്ടാകാതിരിക്കാന്‍ നിയമം കുറച്ചുകൂടി ശക്തമാക്കണമെന്ന് മൈഥിലി പറയുന്നു. സിനിമയ്ക്ക് അകത്താലായും പുറത്തായാലും ഒരു സംഘടനയുടെയും പിന്‍ബലമില്ലാതെ സ്ത്രീകള്‍ക്ക് ഒറ്റക്കെട്ടായി നില്‍ക്കാന്‍ സാധിക്കണം.

കുടുംബവും സുഹൃത്തുക്കളും

കുടുംബവും സുഹൃത്തുക്കളും

പല ആരോപണങ്ങളില്‍ താന്‍ മാനസികമായി തളര്‍ന്നിരുന്നു. അന്ന് എനിക്ക് എല്ലാവിധ പിന്തുണയും നല്‍കിയത് കുടുംബവും അടുത്തറിയുന്ന സുഹൃത്തുക്കളുമാണ്. അവരാണ് എനിക്ക് ധൈര്യം തന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒരുപാട് സഹോദരിമാര്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് ഞാന്‍ കാണുന്നുണ്ടെന്നും താരം പറയുന്നു.

 ഇല്ലാക്കഥകള്‍

ഇല്ലാക്കഥകള്‍

എന്റെ കാര്യത്തില്‍ താന്‍ പോലും അറിയാത്ത പല കേസുകളിലും പേര് വലിച്ചിഴക്കുകയും ഇല്ലാക്കഥകള്‍ മെനയുകയും ചെയ്തിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ ആരും തന്നെ ശ്രമിച്ചിട്ടില്ല. കൊച്ചു കൊച്ചു സ്വപ്‌നങ്ങളും മോഹങ്ങളുമുള്ള ആളാണ് ഞാന്‍. ഇത്തരം അനുഭവങ്ങള്‍ എന്റെ വ്യക്തി ജീവിതത്തെയും കരിയറിനെ ബാധിക്കുകയും ചെയ്തിട്ടുണ്ടെന്ന് താരം വ്യക്തമാക്കുന്നു.

ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ

ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ

ഇത്തരം അനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഇതൊക്കെ തടയാന്‍ ഈ കാലഘട്ടത്തില്‍ ഒരു പുതിയ നിയമനിര്‍മ്മാണം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നെന്നും മൈഥിലി പറയുന്നു. സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത കാര്യത്തെ കുറിച്ചും താരം പറയുന്നു.

ഞാന്‍ വെറുതെ ഇരുന്നില്ല

ഞാന്‍ വെറുതെ ഇരുന്നില്ല

എനിക്ക് ഒറു ബ്രേക്ക് വേണമെന്ന് തോന്നി. ബ്രേക്കെടുത്ത സമയത്തും താന്‍ വെറുതെ ഇരുന്നില്ല. കുറേ യാത്രകള്‍ ചെയ്തു. ചേട്ടനും കുടുംബവും യുഎസിലാണ് കുറച്ചുകാലം അവര്‍ക്കൊപ്പം യുഎസില്‍ പോയി. ഇടയ്ക്ക് നാട്ടില്‍ വന്ന് വീണ്ടും പോയെന്നും മൈഥിലി പറയുന്നു. പത്തനംതിട്ട കോന്നിയിലാണ് മൈഥിലിയുടെ നാട്.

തികഞ്ഞ പരാജയമായിരുന്നു അയാള്‍; തോല്‍വിക്ക് കാരണം ധര്‍മ്മജന്‍റെ ആ രീതി: മറുപടിയുമായി മണ്ഡലം കമ്മറ്റിതികഞ്ഞ പരാജയമായിരുന്നു അയാള്‍; തോല്‍വിക്ക് കാരണം ധര്‍മ്മജന്‍റെ ആ രീതി: മറുപടിയുമായി മണ്ഡലം കമ്മറ്റി

മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

English summary
Viral: Mythili About The Most crucial times in her life, Says she went through severe depression
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X