കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ പേരില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നു, പിന്നില്‍ സിനിമാക്കാരുടെ ഓണ്‍ലൈനെന്ന് എംജി ശ്രീകുമാര്‍

Google Oneindia Malayalam News

കൊച്ചി: ഗായകന്‍ എംജി ശ്രീകുമാര്‍ മതം മാറുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം പ്രചരിച്ച കാര്യമിതായിരുന്നു. കഴിഞ്ഞ ദിവസം ഒരു യൂസര്‍ക്ക് ഇതിനുള്ള മറുപടിയും എംജി നല്‍കിയിരുന്നു. ഹിന്ദുവായി ജനിച്ചു, മരിക്കുന്നതും ഹിന്ദുവായിട്ട് തന്നെയായിരിക്കുമെന്നും ശ്രീകുമാര്‍ പറഞ്ഞിരുന്നു.

ആര്യന്റെ ജയില്‍ ജീവിതം നരകതുല്യം, ബിസ്‌കറ്റും വെള്ളവും മാത്രം? വീണ്ടും ജാമ്യമില്ല, വിദേശ ബന്ധവുംആര്യന്റെ ജയില്‍ ജീവിതം നരകതുല്യം, ബിസ്‌കറ്റും വെള്ളവും മാത്രം? വീണ്ടും ജാമ്യമില്ല, വിദേശ ബന്ധവും

ഇപ്പോഴിതാ സിനിമയിലുള്ള ചിലരുടെ ഓണ്‍ലൈന്‍ തന്നെയാണ് ഈ പ്രചാരറണങ്ങളൊക്കെ നടത്തുന്നതെന്ന് പറയുകയാണ് ഗായകന്‍. പല മതവിഭാഗങ്ങള്‍ക്കായി പല രീതിയില്‍ പാടുന്നുവെന്ന പ്രചാരണത്തിന് അടക്കം മറുപടിയുമായി എത്തിയിരിക്കുകയാണ് എംജി. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ മറുപടി.

1

ഞാന്‍ ക്രിസ്ത്യാനിയാവുന്നു, ക്രിസ്തുമതത്തിലേക്ക് പോകുന്നു എന്നെല്ലാമാണ് പരാമര്‍ശങ്ങള്‍. അതൊന്നും നടക്കാന്‍ പോകുന്നില്ല. ഇതൊക്കെ ചില കുബുദ്ധികളുടെ പണിയാണ്. മുഖ്യധാരാ പത്രങ്ങളോ ചാനലുകളോ ഒന്നും ഇതിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ല. ഞാന്‍ ആരാണെന്ന് മലയാളികള്‍ കൃത്യമായി അറിയാം. കഴിഞ്ഞ 43 വര്‍ഷങ്ങളായി മലയാളത്തില്‍ മാത്രമല്ല ഇതരഭാഷകളിലും ഞാന്‍ പാടിയിട്ടുണ്ട്. ഞാന്‍ സാധാരണ വ്യക്തിയാണെന്ന് മലയാളികള്‍ക്ക് അറിയാം. സംഗീതവും അതുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോകളും ചെയ്യുക. ഇതാണ് എന്റെ ജോലി. മറ്റ് കാര്യങ്ങളിലൊന്നും ഞാന്‍ ശ്രദ്ധിക്കുന്നില്ലെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.

2

ആ ട്രോള്‍ എന്നെ വിഷമിപ്പിച്ചത് കൊണ്ടാണ് മറുപടി നല്‍കിയത്. ഇല്ലെങ്കില്‍ അതൊന്നും മൈന്‍ഡ് ചെയ്യില്ലായിരുന്നു. ഞാന്‍ മതം മറുന്നു എന്ന് പറഞ്ഞപ്പോഴാണ് വിഷമം തോന്നിയത്. എന്റെ മറുപടി കണ്ട് ചില വ്യക്തിഹത്യ നടത്താന്‍ ഇറങ്ങിയിരിക്കുകയാണ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. അവരുടെ പേര് പറയുന്നില്ല. സിനിമകളിലുണ്ടായിരിക്കുന്ന ചിലര്‍ തന്നെയാണ് ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ഗൂഗിളില്‍ നിന്നടക്കം വരുമാനം കിട്ടാനാണിത്. എന്നെക്കുറിച്ചോ അതോ പ്രശസ്തരായവരെ കുറിച്ചോ നല്ല എഴുതിയാല്‍ ആരും വായിക്കില്ലെന്ന് അവര്‍ക്കറിയാം. നല്ല വായനക്കാരെ കിട്ടണമെങ്കില്‍ മോശമായി എഴുതണമെന്നും ശ്രീകുമാര്‍ പറഞ്ഞു.

3

എംജി ശ്രീകുമാര്‍ പാസ്റ്ററാണോ, ഹിന്ദുവാണോ, മുസല്‍മാനാണോ എന്നൊക്കെ എഴുതി വലിയൊരു ചോദ്യ ചിഹ്നമിട്ടാല്‍ വായനക്കാരുടെ എണ്ണം കൂടും. ഇതെഴുതുന്നവരുടെ ലക്ഷ്യവും അത് തന്നെയാണ്. അവരെന്നെ വരുമാനത്തിന് വേണ്ടി ടാര്‍ഗറ്റ് ചെയ്യുമ്പോള്‍ നഷ്ടം എനിക്കുണ്ട്. 43 വര്‍ഷം കൊണ്ട് ഞാനുണ്ടാക്കിയെടുത്ത ഇമേജാണ് ഇല്ലാതാവുന്നത്. മലയാളികള്‍ക്ക്, പ്രത്യേകിച്ച് എന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അതിന് പിന്നിലെ സത്യമറിയാം. മറ്റൊരെയും എനിക്ക് ബോധിപ്പിക്കാനില്ല. ഞാന്‍ ഹിന്ദുവായിട്ടാണ് ജനിച്ചത്. ഒരു മതത്തിന്റെ പാട്ടുകള്‍ മാത്രമേ പാടൂ എന്ന നിര്‍ബന്ധമില്ല. ഇതുവരെ അങ്ങനെ പറഞ്ഞിട്ടുമില്ലെന്ന് എംജി പറയുന്നു.

4

ചെറുപ്പം മുതല്‍ ഇതരമതങ്ങളിലെ പാട്ടുകള്‍ ഞാന്‍ പാട്ടിയിടുണ്ട്. എന്റെ വീടിനായി ചെലവഴിച്ച് ഓരോ മണ്‍തരിയും പാട്ടുകള്‍ പാടി കിട്ടിയ വരുമാനം കൊണ്ടുണ്ടാക്കിയതാണ്. ഈ പ്രചാരണം നടത്തുന്ന ഓണ്‍ലൈന്‍ പറഞ്ഞത് ഞാന്‍ ഹിന്ദു മതത്തിലുള്ള പാട്ടുകള്‍ ഒരു പ്രത്യേക രീതിയിലും, ക്രിസ്ത്യന്‍ മതവിഭാഗത്തിലുള്ളതും മാപ്പിളപാട്ടുകളും മറ്റൊരു രീതിയിലും പാടുന്നുവെന്നാണ്. ശരിക്കുമുള്ള കലാകാരന് ഇതെങ്ങനെയാണ് സാധിക്കുക. ഞാന്‍ എന്നല്ല ആര്‍ക്കും അതിന് പറ്റില്ല. തന്റെ മതമല്ലേ, ആ പാട്ടിന് പ്രത്യേകത കൊടുക്കാമെന്നൊന്നും ആരും ചിന്തിക്കില്ല. ഒരു ഗായകന്‍ എന്ന നിലയില്‍ എല്ലാ പാട്ടുകളും പാടേണ്ടത് എന്റെ ബാധ്യതയാണ്. അതില്‍ മതം നോക്കാറുമില്ലെന്ന് എംജി പറഞ്ഞു.

5

എന്റെ വാക്കുകള്‍ ഉപയോഗിച്ച് മതസ്പര്‍ധ വളര്‍ത്താനുള്ള അവര്‍ ശ്രമിച്ചത്. ദാസേട്ടനും ജയേട്ടനുമെല്ലാം എന്നെ പോലെ തന്നെയാണ് പാടുന്നത്. ഞാന്‍ ഒരു ഹിന്ദുവായിട്ടാണ് ജനിച്ചത്. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ സിഖ് മതത്തിലോ ക്രിസ്ത്യാനിറ്റിയിലോ അല്ലാഹുവിലോ എനിക്ക് വിശ്വസിക്കാം. ഞാന്‍ അതിനെ കുറിച്ച് പറഞ്ഞിട്ടുമുണ്ടാകും. മാപ്പിളപ്പാട്ട് ഞാന്‍ പാടിയാല്‍ മുസ്ലീമാകുമെന്നല്ല അതിനര്‍ത്ഥം. ക്രിസ്തീയ ഗാനം പാടിയാല്‍ ക്രിസ്ത്യനുമാകില്ല. ഇനി ഈ പാട്ടുകള്‍ പാടാനായി മതം മാറണമെന്നുമില്ല. ഞാന്‍ ഇനിയും ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ പാടും. മാപ്പിളപ്പാട്ടുകളും ഹിന്ദു ഭക്തിഗാനങ്ങളും പാടും. എനിക്കിഷ്ടമുള്ള ആരാധനാലയങ്ങളില്‍ പോകും. അതൊക്കെ എന്റെ വ്യക്തിപരമായ കാര്യമാണ്.

6

ഞാന്‍ ഒരു ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. മരണം വരെ ഹിന്ദുവായിരിക്കും. ഈ മതത്തിലെ ആചാരങ്ങള്‍ എപ്പോഴും എന്റെ കൂടെയുണ്ടാവും. ദുബായില്‍ പോകുമ്പോള്‍ ഒരു മാപ്പിള പാട്ടെങ്കിലും പാടാത്ത ഗായകരുണ്ടോ? ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന്റെ പാട്ടുകളല്ലേ പാടേണ്ടത്. ഓരോ സ്ഥലത്തും അവരുടെ മതവും വിശ്വാസങ്ങളും ഉള്‍ക്കൊണ്ട് പാടുകയാണ് ചെയ്യുന്നത്. അത് കൈയ്യടിക്ക് വേണ്ടി ചെയ്യുന്നതല്ല. ഒരു ഗായകന്റെ കടമയമാണത്. ഈ കാര്യങ്ങളൊക്കെ എല്ലാവരും ചെയ്യുന്നുമുണ്ട്. എന്നാല്‍ ഞാന്‍ ചെയ്യുമ്പോള്‍ എന്നെ തേജോവധം ചെയ്യാന്‍ മതം മാറുന്നു എന്നൊക്കെയാണ് പ്രചാരണം.

7

ഒരു ഗായകന് മാത്രമേ ആ പാട്ട് പാടുമ്പോഴുണ്ടാകുന്ന മാനസിക വികാരം മനസ്സിലാക്കാനാവൂ. ശ്രോതാക്കള്‍ക്ക് ആസ്വദിക്കാന്‍ മാത്രമാണ് പറ്റുക. ഏത് ഭക്തിഗാനവും പാടുന്നത് ഉള്ളിലൊരു പ്രാര്‍ത്ഥനയോടെയാണെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു. എന്നെ കുറിച്ച് പറഞ്ഞവര്‍ സിനിമയൊക്കെ സംവിധാനം ചെയ്തിട്ടുണ്ട്. ഞാന്‍ മൂക്കത്ത് വിരല്‍ വെച്ച് പോയി ഇത് കേട്ടിട്ട്. ഇത്രയും വിവരം കെട്ടവര്‍ ഗൂഗിളില്‍ നിന്ന് കിട്ടുന്ന തുച്ഛമായ ഡോളറുകള്‍ക്ക് വേണ്ടി ഒരാളെ തേജോവധം ചെയ്യുന്നല്ലോ എന്നോര്‍ത്ഥപ്പോഴാണ് ശരിക്കും അതിശയം തോന്നിയത്. വളരെ കഷ്ടം എന്നേ അതിനൊക്കെ പറയാനുള്ളൂ. എന്റെ പാട്ടുകള്‍ നല്ലതാണോ ചീത്തയാണോ എന്നൊക്കെ പറയുന്നത് ഭാര്യയാണെന്നും, ഭാര്യയുടെ മുഖത്ത് നോക്കിയാണ് പാട്ട് പാടുന്നതെന്നും ഇനിയും അങ്ങനെ ചെയ്താല്‍ വരി തെറ്റിപോകുമെന്നെല്ലാം കമന്റുകളില്‍ കണ്ടിരുന്നു.

8

ഇത്രയും കാലം പാടിയപ്പോഴൊന്നും ഭാര്യ എവിടെയും വന്നിട്ടില്ല. സംഗീത സംവിധായകര്‍ പറയുന്നത് അനുസരിച്ചാണ് പാടുന്നത്. പാടുമ്പോള്‍ ഭാര്യയെ കൊണ്ടുപോകുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. ജോണ്‍സന്‍ മാഷ് എനിക്ക് പാട്ട് പറഞ്ഞ് തരുമ്പോള്‍ ഞാന്‍ ശരിയാണോ ഭാര്യേ എന്ന് ചോദിക്കുമോ? സത്യത്തില്‍ കമന്റിടുന്നവര്‍ ഭ്രാന്താണ്. സിനിമയെ കുറിച്ച് അറിയാവുന്നവരാണ് ഇതെഴുതുന്നത് എന്നത് കഷ്ടമാണ്. എനിക്ക് കോടികളുടെ മാനനഷ്ടകേസ് വേണമെങ്കില്‍ കൊടുക്കാം. പക്ഷേ വരുമാനത്തിന് വേണ്ടിയാണ് ഇവരിങ്ങനെ തരംതാഴുന്നത്. അവര്‍ ചെയ്യട്ടെ. മര്യാദ വേണം അതിനൊക്കെ എന്നാണ് പറയാനുള്ളത്. മതത്തിന്റെ പേരില്‍ വിഷം കുത്തിവെക്കുന്നത് ശരിയല്ലെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.

Recommended Video

cmsvideo
Monson Mavunkal deceived singer MG Sreekumar with a ring says it's black diamond

ബിഗ് ബോസില്‍ താരമായി ജയ് ഭനുഷാലി, ആഴ്ച്ചയില്‍ ലഭിക്കുന്ന തുക ഇങ്ങനെ, ഞെട്ടിച്ച് പ്രതിഫല കണക്ക്ബിഗ് ബോസില്‍ താരമായി ജയ് ഭനുഷാലി, ആഴ്ച്ചയില്‍ ലഭിക്കുന്ന തുക ഇങ്ങനെ, ഞെട്ടിച്ച് പ്രതിഫല കണക്ക്

English summary
mg sreekumar says he cant change his religion, some media's sun by cinema persons behind rumours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X