Get Updates
Get notified of breaking news, exclusive insights, and must-see stories!

നീയൊക്കെ കഞ്ചാവ് അടിച്ച് പറയുമ്പോ ഓര്‍ക്കണം, വിനായകനെതിരെ മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബറാക്രമണം

കൊച്ചി: മരയ്ക്കാര്‍ വിവാദത്തില്‍ മലയാള സിനിമ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ച് നില്‍ക്കുകയാണ്. ചിത്രം ഒടിടിയിലേക്ക് പോകുമെന്ന് തോണ്ട് ഉറപ്പിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ഫാന്‍സുകാരും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ചിരുന്നു. ഇപ്പോഴിതാ നടന്‍ വിനായകനെതിരെ മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബറാക്രമണമാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസം വിനായകന്‍ തന്നെ ഒരു ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു. ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാവുമെന്നായിരുന്നു വിനായകന്‍ കുറിച്ചത്. ഇത് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ മോഹന്‍ലാല്‍ ആരാധകര്‍ തന്നെ രംഗത്ത് വന്നത്.

1

തനിക്കെതിരെയുള്ള ആക്രമണത്തിന്റെ സ്‌ക്രീന്‍ഷോട്ട് വിനായകന്‍ പങ്കുവെച്ചിട്ടുണ്ട്. അധിക്ഷേപകരമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ പ്രതികരണങ്ങളില്‍ ഭൂരിഭാഗം പ്രൊഫൈലുകളും മോഹന്‍ലാല്‍ ഫാന്‍സ് എന്ന് അടയാളപ്പെടുത്തുന്നതാണ്. നീയൊക്കെ കഞ്ചാവും അടിച്ച് വായിതോന്നിയത് പറയുമ്പോ ഓര്‍ക്കണം, ഇത് മലയാള സിനിമയുടെ എട്ടനാണ്, മറന്ന് പോകരുതെന്നാണ് ഒരു കമന്റ്. കലയെ ഉദ്ധരിക്കാന്‍ മാത്രം സിനിമയില്‍ അഭിനയിക്കുന്ന സേട്ടനാ ഈ പറയുന്നത്. സിനിമ ഉണ്ടാക്കിയിട്ട് നീ എവിടെ കൊണ്ട് പൊയി കാണിക്കും എന്ന് കൂടി പറ എന്ന് മറ്റൊരു യൂസറും പറയുന്നു. ഇതിലൊന്നാണ് വിനായകന്‍ പങ്കുവെച്ചത്. ഈ പോസ്റ്റ് ഇപ്പോള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

2

ആന്റണി പെരുമ്പാവൂരിന് മോഹന്‍ലാല്‍ ആരാധകരില്‍ നിന്നാണ് പിന്തുണ കിട്ടിയിരിക്കുന്നത്. ആന്റണി എന്ത് തീരുമാനമെടുത്താലും പിന്തുണയ്ക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ തിയേറ്റര്‍ ഉടമകളുമായി ഉടക്കിയതാണ് മരയ്ക്കാര്‍ ഒടിടിയിലേക്ക് പോകാന്‍ കാരണമെന്നാണ് സൂചന. കേരളത്തിലുള്ള നാനൂറോളം തിയേറ്ററുകളില്‍ ചിത്രം കളിക്കാന്‍ തയ്യാറാണെന്ന് ഫിയോക് പറഞ്ഞിട്ടുണ്ട്. 21 ദിവസത്തെ ഓപ്പണ്‍ റണ്ണും തിയേറ്ററില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ നാലാഴ്ച്ച തിയേറ്ററില്‍ നിന്ന് മരയ്ക്കാര്‍ മാറ്റാന്‍ പാടില്ല എന്നാണ് നിബന്ധന. 40 കോടി ആവശ്യപ്പെട്ട ആന്റണി പെരുമ്പാവൂര്‍ ഇപ്പോഴത് 25 കോടിയായി കുറച്ചിട്ടുണ്ട്.

3

ആരാധകര്‍ മോഹന്‍ലാലിന് എതിരെയും രംഗത്ത് വന്നിട്ടുണ്ട്. ആന്റണിയെ മുന്നില്‍ നിര്‍ത്തി നെറികേട് കാണിക്കല്ലേ ലാലേട്ടാ എന്നാണ് ആരാധകരുടെ വിമര്‍ശനം. മോഹന്‍ലാല്‍ പങ്കുവെച്ച പുതിയ ചിത്രത്തിന്റെ കമന്റ് ബോക്‌സിലാണ് മോഹന്‍ലാലാണ് പ്രശ്‌നത്തിന് കാരണക്കാരന്‍ എന്ന തരത്തില്‍ കമന്റുകള്‍ വന്നത്. മരക്കാര്‍ തീയേറ്റര്‍ റിലീസ് മതി. ലാലേട്ടനെ സ്‌നേഹിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ ഉണ്ട് അവര്‍ക്ക് ഒന്നും ഒടിടി പ്ലാറ്റ്‌ഫോം പരിചിതമല്ല. മരക്കാര്‍ കേരളത്തിന്റെ കഥ ആണ്. മലയാളം കണ്ട എക്കാലത്തെയും വലിയ ബ്രഹ്മാണ്ഡ വിജയം ആവും മരക്കാര്‍ എന്ന് ഒരാള്‍ കുറിച്ചു.

4

മരക്കാര്‍ ഒക്കെ തിയേറ്റര്‍ റിലീസ് ചെയ്യാഞ്ഞത് മോശമായി പോയി. ഒടിടിക്ക് വേണ്ടിയുള്ള സിനിമകള്‍ വേറെ അണിയറയില്‍ ഉള്ളപ്പോള്‍ ഈ ചെയ്തത് വല്ലാത്ത ചെയ്ത്തായി പോയി ലാല്‍ സര്‍.ഈ പടം തിയേറ്ററില്‍ കാണാന്‍ കൊതിച്ചവര്‍ക്ക് തലയില്‍ വെള്ളിടി അടിച്ചതിന് തുല്യമായി പോയി... വളരെ വളരെ മോശം തീരുമാനം. പിന്നെ ഇതിന്റെ അണിയറ പ്രവര്‍ത്തകരും സിനിമ കണ്ട ചിലരും മേക്കിങ് അസാധ്യം എന്ന് അവകാശപ്പെടുന്നുവെങ്കില്‍ (എന്തിന് ഏറെ നാഷണല്‍ അവാര്‍ഡ് ഉള്‍പ്പെടെ) ഈ സിനിമ തിയേറ്ററില്‍ ഇറക്കാതെ കേവലം ഒരു ഫോണിലോ,ടി വിയിലോ കാണാന്‍ വഴി ഒരുക്കിയവരോട് വേറെ എന്ത് പറയാന്‍ എന്നാണ് മറ്റൊരു കമന്റ്.

5

പ്രിയന്‍ സാറുടെ കഷ്ടപ്പാടും സ്വപ്നവും ഇല്ലാതാക്കരുത് ലാലേട്ടാ., ഞങ്ങള്‍ കാത്തിരിക്കുന്നത് ആ വലിയ സ്‌ക്രീനില്‍ കാണാന്‍ വേണ്ടിയാണ്..കേവലം ബിസിനസ് മാത്രം ആയി കാണാതെ, തീരുമാനം എടുക്കേണ്ടത് നിങ്ങള്‍ ആണ് എന്നാള്‍ ഒരു ആരാധകന്‍ കുറിച്ചു.
തിയറ്ററില്‍ ആളു കേറാന്‍ മോഹന്‍ലാല്‍ ചിത്രം തന്നെ വേണം എന്ന കോണ്‍ഫിഡന്‍സ് ആശിര്‍വാദ് സിനിമാസ് ന് ഒഴിച്ച് ബാക്കി എല്ലാര്‍ക്കും ഉണ്ട്..... പുതിയ ആളുകള്‍ക്കു റമലേ കൊടുക്കുന്നില്ല വേറെ പ്രൊഡ്യൂസര്‍സ് ന്റെ പടം ചെയ്യില്ല... ഇങ്ങനെ കുറെ ആയില്ലേ??? മാസങ്ങളോളം അടഞ്ഞു കിടന്ന തിയ്യറ്ററുകളെ കൈപിടിച്ച് ഉയര്‍ത്തേണ്ടത് നിങ്ങളുടെ ഉത്തര വാദിത്വം ആണ്. നിങ്ങളെ പോലുള്ളവര്‍ ഒടിടിയില്‍ പോകുമ്പോള്‍ ഒടിടിയില്‍ പോലും പ്രതീക്ഷ ഉള്ള കൊച്ചു ചിത്രങ്ങള്‍ ബിസിനസ് ആവാതെ പെട്ടിയില്‍ ഇരിക്കുന്നു എന്നും ആരാധകര്‍ പറയുന്നു.

6

ഫാന്‍സിനോട് തനിക് കുറച്ചു എങ്കിലും കരുണ ഉണ്ടെങ്കില്‍ മരക്കാര്‍ വിഷയത്തില്‍ ഇടപെട്ട് നല്ലൊരു തീരുമാനത്തില്‍ എത്തും എന്ന് കരുതുന്നു. ഇത് ഒടിടിക്ക് വിിട്ടാല്‍ നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ വഞ്ചന ആവും അത്. ഇത് ഒടിടിക്ക് വിട്ട് നിങ്ങള്‍ എത്ര പടം തിയേറ്റര്‍ ചെയ്തിട്ടും കാര്യം ഇല്ല. ഫാന്‍സിനു പുല്ലു വില കല്പിച്ചു ഒടിടിക്ക് ഇറക്കില്ല എന്ന് കരുതുന്നു. ആശീര്‍വാദ് എന്ന് പറയുന്ന സംഭവത്തില്‍ തന്നെ ഞങ്ങള്‍ക്ക് വിശ്വാസം നഷ്ട്ടമായി ദൃശ്യം 2 ഒടിടിക്ക് കൊടുത്തു അത് പോട്ടെ സാഹചര്യം എന്ന് വെക്കാം, ഇപ്പൊ ഇതാ പറഞ്ഞ് കെട്ട അറിവ് വെച്ച് ,ട്വല്‍ത്ത് മാന്‍, ബ്രോ ഡാഡി, എലോണ്‍, ഇതൊക്കെ ഒടിടിക്ക് വേണ്ടി ചെയ്തതാണെന്നു, ഇതിനൊക്കെ പുറമെ മലയാള പ്രേക്ഷകര്‍ പ്രതീക്ഷവെച്ച മരയ്ക്കാര്‍ അതും തിയേറ്ററില്‍ ഇല്ല, ഇനി ഇതാ പറഞ്ഞ് കേള്‍ക്കുന്നു വൈശാഖ് ഉദയ കൃഷ്ണ മോഹന്‍ലാല്‍ പടം വരുന്നു എന്ന് ആശീര്‍വാദ് ആണേല്‍ തിയേറ്ററില്‍ ഒരു പ്രതീക്ഷയും വേണ്ട ആമസോണ്‍ വന്ന് ഇളിച്ചു കാട്ടിയാല്‍ അതും കൊടുക്കും ഒടിടിക്ക് എന്നൊക്കെ ആരാധകര്‍ കുറിച്ചിട്ടുണ്ട്.

7

നേരത്തെ ഫിയോക്കിലും മോഹന്‍ലാലിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. മോഹന്‍ലാല്‍ നടനിലുപരി ബിസിനസുകാരനാവുകയാണെന്നായിരുന്നു വിമര്‍ശനം. ചര്‍ച്ച മുഴുവന്‍ ഫിയോക് നടത്തിയത് മോഹന്‍ലാലുമായിട്ടായിരുന്നു. എന്നാല്‍ ആന്റണി തീരുമാനിക്കട്ടെയെന്നായിരുന്നു മോഹന്‍ലാലിന്റെ നിലപാട്. അതേസമയം മോഹന്‍ലാലിന്റെ തന്നെ ബ്രോ ഡാഡിയും ട്വല്‍ത്ത് മാനും ഒടിടി ലക്ഷ്യമാക്കി വരുന്നവയാണെന്ന് നേരത്തെ ദിലീപ് അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മോഹന്‍ലാലും വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്. അതേസമയം മരയ്ക്കാറിന് അഡ്വാന്‍സായി 15 കോടിയില്‍ നിന്ന് ഒരു രൂപ പോലും കൂടുതലായി നല്‍കാനാവില്ലെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്.വിലപേശലിന് ഇല്ലെന്നും ഫിയോക് വ്യക്തമാക്കി. മരയ്ക്കാര്‍ ആമസോണിന് നല്‍കിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+