സാമന്തയാണ് വിവാഹ മോചനത്തിന് തുടക്കമിട്ടത്, നാഗചൈതന്യക്ക് പ്രശ്‌നം അക്കാര്യത്തിലെന്ന് നാഗാര്‍ജുന

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ ഏറ്റവും പോപ്പുലറായിട്ടുള്ള താരജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ഇവര്‍ വേര്‍പിരിയുകയാണെന്ന് അറിയിച്ചത്. ഇതിന് പിന്നാലെ സാമന്തയ്‌ക്കെതിരെ വ്യാപക സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു.

സാമന്തയുടെ അഭിനയ മോഹങ്ങളാണ് വൈവാഹിക ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നായിരുന്നു ആരാധകര്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ എന്തൊക്കെയാണ് വിവാഹ മോചനത്തിന് കാരണമായതെന്ന് വെളിപ്പെടുത്തുകയാണ് നാഗചൈതന്യയുടെ പിതാവും സൂപ്പര്‍ താരവുമായ നാഗാര്‍ജുന. 2021ലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് നാഗാര്‍ജുന വെളിപ്പെടുത്തി. ഇന്ത്യാഗ്ലിറ്റ്‌സാണ് നാഗാര്‍ജുന ഇത്തരത്തില്‍ പ്രതികരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.

1

സാമന്തയ്ക്കായിരുന്നു വിവാഹ മോചനം വേണ്ടിയിരുന്നതെന്ന് നാഗാര്‍ജുന പറയുന്നു. ആദ്യമായി വിവാഹ മോചനം ഫയല്‍ ചെയ്യുന്നതും സാമന്തയാണ്. കാരണം അവര്‍ക്കത് ആവശ്യമായിരുന്നു. നാഗചൈതന്യ ആ തീരുമാനത്തെ അംഗീകരിക്കുകയാണ് ചെയ്തത്. എന്നാല്‍ വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. നാഗചൈതന്യ ആകെ ആശങ്കയിലായിരുന്നു. അവന്‍ പതറിപ്പോയിരുന്നു. കാരണം എന്നെ കുറിച്ചാണ് അവന്‍ ചിന്തിച്ചിരുന്നത്. ഞാന്‍ എന്ത് ചിന്തിക്കുമെന്നായിരുന്നു അവന്‍ കരുതിയത്. കുടുംബത്തിന്റെ പ്രതിച്ഛായക്ക് എന്ത് സംഭവിക്കുമെന്നൊക്കെയായിരുന്നു അവന്‍ ചിന്തിച്ചിരുന്നതെന്നും നാഗാര്‍ജുന പറഞ്ഞു. ഇത് ആദ്യമായിട്ടാണ് അക്കിനേനി കുടുംബം ഡിവോഴ്‌സിന്റെ പിന്നാമ്പുറ കഥകള്‍ പറയുന്നത്.

2

നാഗചൈതന്യ എന്നെ ഒരുപാട് ആശ്വസിപ്പിക്കുകയാണ് ചെയ്തത്. അവന്‍ വിചാരിച്ചത് ഞാനാകെ വിഷമത്തിലായിരിക്കും എന്നാണ്. നാല് വര്‍ഷത്തോളം അവര്‍ ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസം പോലും അവര്‍ക്കിടയില്‍ പ്രശ്‌നമുണ്ടായിരുന്നു. പരസ്പരം വളരെ അടുപ്പമുണ്ടായിരുന്നു അവര്‍ തമ്മില്‍. ഡിവോഴ്‌സിനെ കുറിച്ച്അവര്‍ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. എന്നാല്‍ എപ്പോഴാണ് അവര്‍ വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് അറിയില്ല. ഇവര്‍ 2021ലെ പുതുവത്സര ദിനം ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. അതിന് ശേഷമാണ് പ്രശ്‌നം തുടങ്ങിയതെന്നാണ് കരുതുന്നതെന്നും നാഗാര്‍ജുന വ്യക്തമാക്കി.

3

വിവാഹ മോചനത്തെ എങ്ങനെയാണ് നാഗചൈതന്യ നേരിട്ടതെന്നും നാഗാര്‍ജുന പറയുന്നു. അവന്‍ വിവാഹ മോചനത്തെ നേരിട്ട രീതിയില്‍ ഞാന്‍ അഭിമാനിക്കുന്നു. വളരെ ശാന്തനായിരുന്നു അദ്ദേഹം. ഒരിക്കലും പ്രകോപിതനായിരുന്നില്ല. ഒരു വാക്ക് പോലും പരസ്യമായി അവന്‍ പറഞ്ഞിരുന്നില്ല. ഏതൊരു പിതാവിനെയും പോലെ എനിക്കും ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ അവന് ആശങ്ക എന്ന കുറിച്ചായിരുന്നു. താന്‍ ഓകെയാണോ എന്ന് നാഗചൈതന്യ ചോദിച്ചെന്നും നാഗാര്‍ജുന പറഞ്ഞു. അതേസമയം വിവാഹ മോചനം ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്ന് നാഗചൈതന്യ പറഞ്ഞു. എന്നാല്‍ തന്റെ കുടുംബം മുഴുവന്‍ ആ സമയം കൂടെ നിന്നു. അവരുടെ പിന്തുണയിലാണ് പ്രതിസന്ധി ഘട്ടത്തെ മറികടന്നതെന്നും നാഗചൈതന്യ പറഞ്ഞു.

4

അതേസമയം ഇരുവരുടെയും പ്രണയത്തെ കുറിച്ച് നാഗാര്‍ജുന എന്ത് പറഞ്ഞിരുന്നുവെന്ന് നാഗചൈതന്യ സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. താനും സാമന്തയും തമ്മില്‍ രഹസ്യമായിട്ടായിരുന്നു പ്രണയിച്ചിരുന്നത്. എന്നാല്‍ ഇത് നേരത്തെ തന്നെ പിതാവായ നാഗാര്‍ജുനയ്ക്ക് അറിയാമായിരുന്നുവെന്ന് നാഗചൈതന്യ പറയുന്നു. അദ്ദേഹത്തോട് ഇക്കാര്യം പറയാനായി ഞാന്‍ ചെന്നിരുന്നു. പറഞ്ഞ ഉടനെ അദ്ദേഹം എന്നെ ഒന്ന് നോക്കി. ഇപ്പോഴാണോ നീ ഇത് എന്നോട് പറയുന്നത്. ഞാന്‍ ഇത് എത്രയോ മുന്നേ തന്നെ അറിഞ്ഞിരുന്നുവെന്നും നാഗാര്‍ജുന പറഞ്ഞതായിരുന്നു നാഗചൈതന്യ പറഞ്ഞു. അതുകൊണ്ട് വലിയ പ്രശ്‌നങ്ങളൊന്നും കുടുംബത്തില്‍ ഉണ്ടായിരുന്നില്ലെന്നും നാഗചൈതന്യ വ്യക്തമാക്കി.

5

വിവാഹ മോചനത്തെ തുടര്‍ന്ന് അക്കിനേനി കുടുംബത്തെ കുറിച്ചുള്ള നെഗറ്റീവ് പ്രചാരണങ്ങളെ കുറിച്ചും നാഗചൈതന്യയും നാഗാര്‍ജുനയും സംസാരിച്ചു. മാധ്യമങ്ങളില്‍ വരുന്നത് തന്നെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന വിഷയം ഒരേയൊരു കാര്യമാണ്. എന്റെ കുടുംബത്തെ കുറിച്ച് എന്തെങ്കിലും വാര്‍ത്ത വന്നാല്‍ തീര്‍ച്ചയായും ശ്രദ്ധിക്കും. പക്ഷേ അതില്‍ ഇപ്പോള്‍ എന്ത് പറയാം. കായുള്ള മരത്തിലേ ആളുകള്‍ കല്ലെറിയൂ എന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ നിങ്ങള്‍ എന്റെ കുടുംബത്തെ പറ്റി മോശമായി പറഞ്ഞാല്‍, വ്യക്തിപരമായ കാര്യങ്ങള്‍ എഴുതിയാല്‍, അത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇപ്പോള്‍ അത്തരം കാര്യങ്ങള്‍ ധാരാളം വരുന്നുണ്ട്. പ്രത്യേകിച്ച് യുട്യൂബ് ചാനലുകള്‍ അത്തരത്തിലുള്ളവയാണെന്നും നാഗാര്‍ജുന പറഞ്ഞു.

6

ഇതിനിടെ സാമന്തയുടെ ഒരു വീഡിയോയും വൈറലായിരിക്കുകയാണ്. അതില്‍ മാതൃത്വത്തെ കുറിച്ചാണ് സാമന്ത പരയുന്നത്. അമ്മയാവുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വേദനയേറിയ നിമിഷങ്ങളെന്ന് സാമന്ത പറയുന്നു. സ്ത്രീകളെന്ന് പറയുന്നത് തന്നെ വളരെ വളരെ ശക്തരായവരാണ്. അവര്‍ കുട്ടികള്‍ക്ക് ജന്മമേകുന്നു. അത് ഏറ്റവും വേദനയേറിയ കാര്യമാണ്. യാതൊരു ഓപ്പറേഷനുമില്ലാതെ, ഡോക്ടര്‍മാരുടെ മുറിയില്‍, ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത് ചിന്തിച്ച് നോക്കൂവെന്നായിരുന്നു സാമന്തയുടെ വീഡിയോ. ഇത് വൈറലായി മാറിയിരുന്നു. നിലവില്‍ സാമന്ത സ്വിറ്റ്‌സര്‍ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. സ്‌കീയിംഗ് അടക്കമുള്ള സാഹസിക കാര്യങ്ങളിലാണ് സാമന്ത ശ്രദ്ധ നല്‍കിയത്.

7

അതേസമയം സാമന്തയുടെയും നാഗചൈതന്യയുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണം അക്കിനേനി കുടുംബത്തില്‍ നിന്ന് അമിതമായി ഉണ്ടായ ഇടപെടലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് വന്ന പ്രതികരണങ്ങളും അത്തരത്തിലുള്ളതായിരുന്നു. സാമന്ത ഹിന്ദിയില്‍ അഭിനയിച്ചത് അക്കിനേനി കുടുംബത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയെന്നാണ് സൂചന. ദ ഫാമിലി മാന്‍ എന്ന ഹിന്ദി വെബ് സീരീസിലായിരുന്നു സാമന്ത അഭിനയിച്ചത്. ഇതില്‍ എല്‍ടിടിഇ നേതാവായിട്ടായിരുന്നു താരം അഭിനയിച്ചത്. അതില്‍ സെക്‌സ് സീനില്‍ അഭിനയിച്ചതാണ് വലിയ പ്രശ്‌നമായത്. സാമന്ത കുടുംബത്തെ വഞ്ചിച്ചുവെന്നാണ് നാഗാര്‍ജുന കരുതിയിരുന്നത്. ഇങ്ങനൊരു സീനില്‍ അഭിനയിക്കുന്നതിനെ കുറിച്ചാണ് അറിയിച്ചില്ലെന്നാണ് പറഞ്ഞിരുന്നത്.

8

ഇതിന് ശേഷം പുഷ്പ എന്ന ഐറ്റം ഡാന്‍സിലും സാമന്ത തകര്‍ത്താടിയിരുന്നു. ഇതും നാഗാര്‍ജുനയുടെ ബന്ധുക്കളെ ചൊടിപ്പിച്ചിരുന്നു. സാമന്തയോട് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യരുതെന്ന് നാഗചൈതന്യയും നാഗാര്‍ജുനയും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു അവര്‍. പുഷ്പയിലെ ഗാനത്തിനായി അഞ്ച് കോടി രൂപയാണ് സാമന്ത വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ നായകന്‍ അല്ലു അര്‍ജുനാണ് ഈ ഗാനം ചെയ്യുന്നതില്‍ സാമന്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. ഗാനരംഗം ചെയ്യാനില്ലെന്നായിരുന്നു സാമന്തയുടെ ആദ്യ നിലപാട്. മുംബൈയില്‍ താരം വീട് വാങ്ങാന്‍ ശ്രമിച്ചതും, കൂടുതല്‍ ഗ്ലാമറസ് റോളുകള്‍ തിരഞ്ഞെടുത്തതും നാഗചൈതന്യയെ ചൊടിപ്പിച്ചിരുന്നു. അതേസമയം താന്‍ വിവാഹമോചനത്തെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയെന്ന് പറയുന്ന അഭിമുഖം വ്യാജമാണെന്നും, അതിലെ കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നാഗാര്‍ജുന ട്വീറ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+