ക്രിസ്ത്യാനികളുടെ സംരക്ഷനാണോ പിസി ജോര്‍ജ്, ആദ്യ ലൗ ജിഹാദ് അങ്ങേരുടെ വീട്ടിലെന്ന് ശാന്തിവിള

ഈശോ സിനിമയുടെ വിവാദം മലയാള സിനിമയെ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യിക്കാന്‍ അനുവദിക്കില്ലെന്ന് പിസി ജോര്‍ജ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഈശോ എന്ന് ചിത്രത്തിന് പേരിട്ടത് യേശുവിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വരെ ക്രിസ്ത്യന്‍ സംഘടനാ നേതാക്കള്‍ വരെ പറഞ്ഞിരുന്നു.

സിനിമ സംഘടനകളും താരങ്ങളും സംവിധായകന്‍ നാദിര്‍ഷയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും നിര്‍മാതാവുമായ ശാന്തിവിള ദിനേശ്. പിസിയുടെ വീട്ടിലാണ് ആദ്യ ലൗ ജിഹാദ് നടന്നതെന്നും ശാന്തിവിള പറയുന്നു.

ഗ്ലാമറസായി വേദിയുടെ പുതിയ ഫോട്ടോഷൂട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

വഴിയേ പോകുന്ന ആര്‍ക്കും തല്ലാവുന്ന ആള്‍ക്കാരാണോ സിനിമാക്കാര്‍. എനിക്ക് പിസി ജോര്‍ജിനെ ഇഷ്ടമായിരുന്നു. കെഎസ്ഇബിയില്‍ ഒക്കെ പോയി പ്രശ്‌നമുണ്ടാക്കിയത് നല്ല കാര്യമായിരുന്നു. പറഞ്ഞ കാര്യങ്ങളില്‍ പിസി ഉറച്ചുനില്‍ക്കാറില്ല. എന്നാലും അങ്ങേരെ ഇഷ്ടമായിരുന്നു. ഇപ്പോ ഈശോ സിനിമയുമായി ബന്ധപ്പെട്ട് ചാനലില്‍ വന്നിരുന്ന് നികേഷിനെയൊക്കെ വിളിക്കുന്ന ഭാഷ കേള്‍ക്കണം. നികേഷിനെയും അച്ഛനെയാക്കെ ചേര്‍ത്താണ് പറയുന്നത്. ആരുടെയും തന്തയ്ക്ക് വിളിക്കാന്‍ റൈറ്റ് പിസി ജോര്‍ജിനാണ് ആരാണ് കൊടുത്തതെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു. ഇപ്പോള്‍ എംഎല്‍എ പോലുമല്ലാത്ത ഒരാളാണ് ജോര്‍ജ്.

2

പിസി ജോര്‍ജിന്റെ കൈവശം ആകെയുള്ള ഉണ്ടയില്ലാത്ത ഒരു തോക്കാണ്. മോശമായി ഒന്ന് രണ്ടിടത്ത് പെരുമാറിയാല്‍ അത് സര്‍ക്കാര്‍ കൊണ്ടുപോകും. ചട്ടമ്പിമാര്‍ക്കുള്ളതല്ല, സ്വയം രക്ഷക്കുള്ളതാണ് തോക്ക്. കേരളത്തിലെ ആദ്യ ലൗ ജിഹാദ് പിസി ജോര്‍ജിന്റെ വീട്ടിലാണ് നടന്നത്. ഒരു ഹിന്ദു പെണ്‍കുട്ടിയെ മകന്‍ വിവാഹം കഴിക്കുന്നു. അതിനെ മകന്‍ കൊണ്ടുപോയി മതം മാറ്റിയിരിക്കുന്നു. അതിനെ പിസി ന്യായീകരിക്കുന്നതും കാണാം. ഞങ്ങളേക്കാള്‍ യേശു ഭക്തയാണ് അവള്‍. അതുകൊണ്ട് അവള് പറഞ്ഞിട്ടാണ് മാറിയതെന്നാണ് പറയുന്നത്. പാര്‍വതിയും അങ്ങനെ പറയും. പക്ഷേ ജോര്‍ജ് നല്ല മതേതരവാദിയാണെങ്കില്‍ പറയേണ്ടത് മോളേ നീ ഹിന്ദു, അങ്ങനെ ജീവിക്ക്. നിനക്ക് പള്ളിയില്‍ പോകണമെങ്കില്‍ ഷോണിന്റെ കൂടെ പോ, ഇനി അമ്പലമാണെങ്കില്‍ അങ്ങനെ. നീ മതം മാറി ക്രിസ്ത്യനുമൊന്നുമാവേണ്ട എന്നായിരുന്നു.

3

ഇതൊന്നും പറയാതെ മരുമകളെ പിടിച്ച് ക്രിസ്ത്യനാക്കി. അപ്പോള്‍ ലൗ ജിഹാദിന്റെ ആശാനാണ് ജോര്‍ജ്. എന്നിട്ടാണ് ചെകുത്താന്‍ വേദം ഓതുന്നത് പോലെ ലൗ ജിഹാദിനെ കുറിച്ച് പറയുന്നത്. ജയസൂര്യ ഒക്കെ അയാളെ കാണുമ്പോള്‍ മുട്ടിടിക്കുന്നത് എന്തിനാണ്. ജോര്‍ജേട്ടാ എന്ന രീതിയില്‍ ജയസൂര്യയൊക്കെ സംസാരിക്കുമ്പോള്‍, ജോര്‍ജ് പോടാ പുല്ലേ എന്ന രീതിയിലാണ് സംസാരിക്കുന്നത്. തന്നോട് സംസാരിക്കാന്‍ താല്‍പര്യമില്ലടോ, സിനിമയ്ക്ക് പേര് ഈശോ എന്നോ രാമനെന്നോ ഇടണമെന്ന് സംവിധായകന്‍ തീരുമാനിക്കുമെന്ന് തുറന്നടിച്ച് പറയാന്‍ ജയസൂര്യയെ പോലുള്ളവര്‍ തയ്യാറാകണം. ജോര്‍ജിനെയൊന്നും പേടിച്ച് ജീവിക്കേണ്ട കാര്യമില്ലെന്നും ശാന്തിവിള പറയുന്നു.

4

ഈമയൗവിന്റെ സംവിധായകന്‍ ലിജോ ജോസ് പെലിശ്ശേരിയെ പറ്റിയൊക്കെ ജോര്‍ജ് പറയുന്നത് കേള്‍ക്കണം. ആരാണ് ലിജോ എന്ന് പോലും ഇയാള്‍ക്ക് അറിയില്ല. അവന്റെ അമ്മേടെ ഈമയൗ എന്നൊക്കെ ചേര്‍ത്താണ് ജോര്‍ജിന്റെ തെറി. ഇയാള്‍ക്കാരാണ് ഇതിന്റെ ലൈസന്‍സ് കൊടുത്തത്. ശരിക്കും കേസാക്കേണ്ടതല്ലേ ഇത്. ശരിക്കും മാനനഷ്ടക്കേസ് കൊടുക്കേണ്ടതാണ്. ആരെയും അമ്മയ്ക്ക് വിളിക്കാവുന്ന സ്വാതന്ത്ര്യം പിസി ജോര്‍ജിന് എവിടെ നിന്നാണ് കിട്ടിയത്. ഇനിയിപ്പോ പിസി ജോര്‍ജ് നാളെയോ മറ്റന്നാളോ ഏതെങ്കിലും ചാനലില്‍ വന്നിരുന്ന് എന്റെ തന്തയ്ക്ക് പറയുമായിരിക്കും. ഞാന്‍ തിരിച്ചൊന്നും പറയില്ല. കാരണം തന്തേടെ വില എനിക്കറിയാം. മനസ്സില്‍ അയാളുടെ തന്തയ്ക്ക് തന്നെ അയാള്‍ വിളിക്കുന്നതായി ഞാന്‍ കരുതിക്കോളാമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

5

പിസി ജോര്‍ജിനെ കേരള സമൂഹം ഇങ്ങനെ അഴിച്ചുവിടുന്നത് അത്ര നല്ലതല്ല. രണ്ടോ മൂന്നോ വര്‍ഷം മുമ്പ് എസ്ഡിപിഐയുടെ വേദിയില്‍ വെച്ച് ഇവരെ സുഖിപ്പിക്കാനായി സ്വന്തം പിതാവിനെ ബാപ്പ എന്നൊക്കെയായിരുന്നു വിശേഷിപ്പിച്ചത്. ഭയങ്കര പ്രസംഗമായിരുന്നു അന്ന് നടത്തിയത്. ഈശോ എന്ന വാക്കിന്റെ അട്ടിപ്പേറ് കേരളത്തില്‍ ആര്‍ക്കാണ് ഉള്ളത്. ഏതാണ്ട് നൂറിലധികം സഭകള്‍ ഉണ്ടല്ലോ? അതില്‍ കത്തോലിക്ക സഭയ്ക്ക് മാത്രമായി എന്തെങ്കിലും കൊമ്പുണ്ടോ? ഈശോ അവരില്‍ എന്തെങ്കിലും വിഭാഗത്തിനായി പതിച്ച് കൊടുത്തിട്ടുണ്ടോ? അതൊക്കെ പിസി ജോര്‍ജിന് ഇതില്‍ എന്തിന്റെ ഇളക്കമാണ്. അയാളുടെ മരുമകളുടെ അച്ഛന്‍ ഒരു സിനിമാക്കാരനാണെന്ന് മനസ്സിലാക്കണ്ടേ? നികൃഷ്ട ജീവികള്‍ പെരുമാറുന്നത് പോലെയാണ് പിസി സംസാരിക്കുന്നത്.

6

കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രം വന്നപ്പോള്‍ ആരെങ്കിലും അയ്യപ്പനെ കളിയാക്കിയെന്ന് പറഞ്ഞത് രംഗത്ത് വന്നിരുന്നോ, അയ്യപ്പനും കോശിയും വന്നപ്പോള്‍ ആരെങ്കിലും പറഞ്ഞോ അയ്യപ്പന്റെ കൂടെ കോശിയുടെ പേരിട്ടത് ശരിയായില്ലെന്ന്. അയ്യപ്പന്‍ ഞങ്ങളുടെ കാണപ്പെട്ട ദൈവമാണെന്ന് ആരും പറയാന്‍ പോയിട്ടില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. സിംഹവാലന്‍ മേനോന്‍ എന്ന് പേരിട്ടത് കൊണ്ട് എന്‍എസ്എസ് ആര്‍ക്കെങ്കിലും ഇണ്ടാസ് കൊടുത്തിട്ടുണ്ടോ? ഉമ്മ എന്ന പേരിട്ടപ്പോള്‍ ഒരു മുസ്ലീങ്ങളും ഇവിടെ പ്രശ്‌നമുണ്ടായിട്ടില്ല. കുറുപ്പിന്റെ കണക്ക് പുസ്തകം മുതല്‍ ചട്ടമ്പി കല്യാണി വരെയുള്ള പേരുകള്‍ക്ക് യാതൊരു പ്രശ്‌നവും കേരളത്തില്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും ശാന്തിവിള വ്യക്തമാക്കി.

7

ക്രിസ്ത്യന്‍ നാമത്തിലൊക്കെ നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്. ആര്‍ക്കും അപ്പോഴൊന്നും പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാല്‍ ജോര്‍ജ് പറയുകയാണ് പറ്റില്ലെന്ന്. ജോസഫ് മാഷിന്റെ കൈവെട്ടിയ കേസാണ് ജോര്‍ജ് ഇങ്ങനെ പറയുന്നത്. വിവരം കെട്ട ഏതോ മുസ്ലീം തീവ്രവാദി ചെയ്തതാണ് അത്. അതിനേക്കാള്‍ ക്രൂരത ചെയ്തത് ക്രിസ്ത്യന്‍ സഭയാണ്. ജോസഫ് മാഷിനെ ഇവര്‍ നിരന്തരം വേട്ടയാടി. പിന്നീട് സസ്‌പെന്‍ഡ് ചെയ്തു. ഒടുവില്‍ പിരിച്ചും വിട്ടു. മാനസികമായി തകര്‍ന്നുപോയ അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. അന്ന് പിസി ജോര്‍ജ് എവിടെയായിരുന്നു. ഇതൊക്കെ കാണുമ്പോഴാണ് പിസി ജോര്‍ജ് തികച്ചും ഒരു അവസരവാദിയാണെന്ന് മനസ്സിലാവുന്നത്.

8

കെപി കേശവമേനോനും കെപി അമ്മനും ക്രിസ്തുവിനെ കുറിച്ച് എഴുതിയിട്ടുണ്ട്. ഇതൊന്നും പിസി ജോര്‍ജ് വായിച്ചിരിക്കാന്‍ ഇടയില്ല. കാരണം ഇവയൊക്കെ വായിച്ചിരിക്കുന്നെങ്കില്‍ അദ്ദേഹം സംസാരിക്കുന്നത് ഇങ്ങനെയായിരിക്കില്ല. ക്രിസ്തുവിനെ അവഹേളിക്കുന്ന ഡാവിഞ്ചി കോഡ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് റോമില്‍ ഷൂട്ട് ചെയ്യാന്‍ അനുമതി കൊടുത്ത ഒരു സഭയുടെ കേരളത്തിലെ ഒണക്ക നേതാവാണ് പിസി ജോര്‍ജ്. ടോം വടക്കുഴി എന്നൊരാള്‍ ഭാഷാപോഷിണിയില്‍ വരച്ച ചിത്രത്തിന്റെ പേരില്‍ മനോരമ എറിഞ്ഞ് തകര്‍ത്ത വിദ്വാന്‍മാരാണ് ഇപ്പോള്‍ നാദിര്‍ഷ ചിത്രത്തിനെതിരെ വന്നിരിക്കുന്നത്. ഫ്രാങ്കോ എന്ന പെണ്ണുപിടിയനായ ബിഷപ്പിന് വേണ്ടി വക്കാലത്ത് പിടിച്ച് ചാനലില്‍ വന്നിരുന്ന് സംസാരിച്ചയാളാണ് ഈ പിസി ജോര്‍ജെന്നും ശാന്തിവിള പറഞ്ഞു.

9

ഞാനിപ്പോ എംഎല്‍എയല്ലാത്തത് കൊണ്ട് ഇഷ്ടം പോലെ സമയമുണ്ട്, ഞാന്‍ ഇറങ്ങുകയാണ് എന്നൊക്കെയാണ് ജോര്‍ജ് പറയുന്നത്.
എവിടെ ഇറങ്ങാന്‍. തിരുവനന്തപുരത്ത് ഏരീസില്‍ ഈ പടം കളിക്കുമ്പോള്‍ 50 പേരെ കൊണ്ടുവരാനുള്ള കെല്‍പ്പുണ്ടോ പിസി ജോര്‍ജിന്. ഈരാറ്റുപ്പേട്ടയില്‍ പറ്റില്ല പിന്നല്ലേ തിരുവനന്തപുരത്ത്. കേരളം മുഴുവന്‍ കത്തിക്കുമെന്നാണ് പുള്ളി പറയുന്നത്. ചേംബര്‍ കണ്ട് കഴിഞ്ഞാല്‍, സെന്‍സറിംഗും ആ ചിത്രം പൂര്‍ത്തിയാക്കും. ആ ചിത്രത്തില്‍ അങ്ങനെ മതത്തെ അവഹേളിക്കുന്ന ഒന്നും ഉണ്ടാവില്ല. കാരണം നാദിര്‍ഷ ഒരു തെമ്മാടിയല്ല. തികഞ്ഞ കലാകാരനാണ് അദ്ദേഹം. ആബേലച്ഛന്റെ സമുദായത്തെയാണ് അപമാനിക്കുന്നതെന്നാണ് ജോര്‍ജ് പറയുന്നത്. അങ്ങേര് മുകളിലിരുന്ന് ഇവര്‍ക്ക് മാപ്പു കൊടുക്കില്ലെന്നാണ് എനിക്ക് പറയാനുള്ളത്.

10

അഭയ കേസിലെ അച്ഛന്‍മാരെ പുറത്താക്കണമെന്ന് ഈ ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ടോ? സുരേഷ് ഗോപിയുടെ ചിത്രത്തില്‍ ഒരു കഥാപാത്രത്തിന് ഈശോ എന്ന് പേരുണ്ട്. സിബിഐ ഡയറിക്കുറിപ്പിലെ ഒരു പാര്‍ട്ടില്‍ കഥാപാത്രത്തിന്റെ പേര് ഈശോയെന്നാണ്. ഞാന്‍ അന്ന് ഇളകാതിരുന്നത് കാരണമുണ്ടെന്നും, ഇത് നാദിര്‍ഷ എന്ന മുസ്ലീമാണ് സംവിധാനം ചെയ്യുന്നത് എന്നത് കൊണ്ടുമാണെന്ന് ജോര്‍ജ് പറയുകയാണ്. ഈ ഹിന്ദുക്കളുടെയും മുസ്ലീങ്ങളും ക്രിസ്ത്യാനികളുടെ സംരക്ഷനാണോ ജോര്‍ജ്. നന്നാവാന്‍ നോക്ക് പിസി ജോര്‍ജേ, ജനം വേണ്ടാ എന്ന് പറഞ്ഞയാളാണ് നിങ്ങള്‍. ദൈവത്തിന് എന്തിനാണ് പ്രൊട്ടക്ഷന്‍. അവര്‍ക്ക് സ്വന്തം നോക്കാനറിയാം. യേശുവിന് ജോര്‍ജെന്ന ലോക്കല്‍ ചട്ടമ്പിയുടെ സേവനം ആവശ്യമില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+