സാമന്ത ഡിസൈനറുമായി പ്രണയത്തില്‍? തേച്ചിട്ട് പോകുന്നവര്‍ ഒരിക്കലും രക്ഷപ്പെടില്ലെന്ന് മുന്‍ കാമുകന്‍

ഹൈദരാബാദ്: സാമന്ത-നാഗചൈതന്യ വിവാഹമോചനം സിനിമാ ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ആരാധകര്‍ ഇതിലുള്ള വിഷമം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടി വീണ്ടുമൊരു പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

നടി പുതിയ ബന്ധത്തെ കുറിച്ച് മനസ്സ് തുറന്നിട്ടുമില്ല. എന്നാല്‍ മറ്റൊരു വിവാദവും ഈ വിവാഹ മോചനത്തില്‍ ഉണ്ടായിരിക്കുകയാണ്. സാമന്തയുടെ മുന്‍ കാമുകന്‍ തേച്ചിട്ട് പോയെന്ന് അര്‍ഥമുള്ള ട്വീറ്റ് ചെയ്തത് വലിയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. നേരത്തെ നടി കങ്കണ റനാവത്ത് ബോളിവുഡ് സൂപ്പര്‍ താരമാണ് വിവാഹ മോചനത്തിന് കാരണമെന്ന് ആരോപിച്ചിരുന്നു.

1

സാമന്തയും നാഗചൈതന്യയും പരസ്പരമുള്ള സൗഹൃദം തുടരുമെന്നാണ് പറഞ്ഞിരിക്കുന്നത്. വിവാഹമോചനത്തിന് പിന്നാലെ സാമന്ത തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സാമന്ത നേരത്തെ തന്നെ നാഗചൈതന്യയുമായി അകന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നടി വേറൊരാളുമായി പ്രണയത്തിലാണെന്നാണ് അഭ്യൂഹം. ഇതൊരു ഡിസൈനറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സാമന്ത അഭിമുഖത്തിലോ സോഷ്യല്‍ മീഡിയയിലോ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കുട്ടികളെ സംബന്ധിച്ച് നാഗചൈതന്യയും സാമന്തയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. കുട്ടികള്‍ വേണമെന്ന ആവശ്യത്തിലായിരുന്നു നാഗചൈതന്യ.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

സാമന്ത മുംബൈയിലേക്ക് താമസം മാറുമെന്ന അഭ്യൂഹം വന്നത് ഈ ഡിസൈനറുമായുള്ള ബന്ധത്തെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ താന്‍ ഹൈദരാബാദ് വിട്ട് എങ്ങോട്ടും പോകില്ലെന്നാണ് സാമന്തയുടെ നിലപാട്. നേരത്തെ സാമന്തയും നാഗചൈതന്യയും കുട്ടികളുണ്ടാവാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.ഇരുവരും പ്രശ്‌നം പരിഹരിച്ച് കുടുംബത്തിലേക്ക് പുതിയൊരു അംഗത്തെ കൊണ്ടുവരാനായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്ത വിധം നീണ്ടുപോയതാണ് വിവാഹ മോചനത്തില്‍ കലാശിച്ചത്. നാഗാര്‍ജുനയ്ക്ക് വേണ്ടി പ്രമുഖരെല്ലാം സാമന്തയോട് സംസാരിച്ചിരുന്നു.

3

അതേസമയം സാമന്തയുടെ മുന്‍ കാമുകന്‍ നടന്‍ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നടനെതിരെ വ്യാപക സൈബര്‍ ആക്രമണമാണ് നടക്കുന്നത്. സ്‌കൂളില്‍ നിന്ന് ടീച്ചര്‍ എനിക്ക് പഠിപ്പിച്ച താന്‍ ആദ്യത്തെ പാഠം, ചതിയന്‍മാര്‍ ജീവിതത്തില്‍ ഒരിക്കലും വളരില്ല എന്നതാണെന്നും, നിങ്ങളുടെ അനുഭവം എന്താണെന്നും സിദ്ധാര്‍ത്ഥ് ചോദിച്ചിരുന്നു. തന്നെ സാമന്ത തേച്ചു എന്നര്‍ത്ഥത്തിലുള്ള ട്വീറ്റായിരുന്നു ഇത്. എന്നാല്‍ സാമന്തയെ എവിടെയും പരാമര്‍ശിച്ചിട്ടുമില്ല. നാഗചൈതന്യയുമായി പ്രണയത്തിലാവും മുമ്പ് സിദ്ധാര്‍ത്ഥിന്റെ കാമുകിയായിരുന്നു സാമന്ത. ഈ ബന്ധത്തെ കുറിച്ച് സാമന്ത മുമ്പ് സംസാരിച്ചിട്ടുമുണ്ട്.

4

നേരത്തെ മഹാനടി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് തന്റെ മുമ്പുള്ള പ്രണയത്തെ കുറിച്ച് പറഞ്ഞത്. നടി സാവിത്രിയുടെ ജീവിതത്തെ കുറിച്ചുള്ള ചിത്രമായിരുന്നു മഹാനടി. തന്റെ ജീവിതത്തിലും സാവിത്രിയുടെ ജീവിതത്തിന് സമാനമായ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. സാവിത്രിക്കുണ്ടായ അനുഭവങ്ങള്‍ എനിക്കുമുണ്ടായിട്ടുണ്ട്. പക്ഷേ ഞാനത് തിരിച്ചറിഞ്ഞു. ഒടുവില്‍ അതില്‍ നിന്ന് പുറത്ത് കടക്കുകയും ചെയ്തു. ഞങ്ങളുടെ ബന്ധം നല്ല രീതിയില്‍ അവസാനിക്കില്ലെന്നാണ് എനിക്കറിയാമായിരുന്നു. വളരെ ടോക്‌സിക്കായിട്ടുള്ള ബന്ധമായിരുന്നു അത്. നാഗചൈത്യയെ പോലൊരു ഭര്‍ത്താവിനെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണെന്നും സാമന്ത പറഞ്ഞിരുന്നു.

5

സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരിക്കുകയാണ്. നിന്നെ വിട്ട് പോയത് കൊണ്ട് സാമന്ത ഒരുപാട് വളര്‍ന്നതെന്നും ആരാധകര്‍ പറയുന്നു. നിന്നെ കുറിച്ച് മുന്‍ ഭാര്യയും കുട്ടികളും ചിന്തിക്കുന്നത് അത് തന്നെയായിരിക്കുമെന്നും ഹര്‍ഷിത എന്ന യൂസര്‍ കുറിച്ചു. ഏറ്റവും തരംതാണ പരാമര്‍ശമാണ് ഇത്. കുറച്ചൊക്കെ നാണവും മാനവും വേണമെന്ന് മറ്റൊരു ആരാധകന്‍ കുറിച്ചു. സാമന്ത വിവാഹമോചനത്തിന് ശേഷം സ്വകാര്യതയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശം തീരെ പക്വതയില്ലാത്തതാണ്. എന്നാല്‍ നിങ്ങളെ പോലെ വൈഫൈ എളുപ്പത്തില്‍ ലഭിക്കുന്ന യാതൊരു യോഗ്യതയുമില്ലാത്തവരാണ് അവരെ കുറ്റപ്പെടുത്തുന്നതെന്നും ആരാധകര്‍ കുറ്റപ്പെടുത്തി.

6

സംവിധായകന്‍ രാംഗോപാല്‍ വര്‍മയും ഒന്നിലധികം ട്വീറ്റുമായി വിവാഹമോചന വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. വിവാഹത്തേക്കാള്‍ കൂടുതല്‍ ആഘോഷിക്കപ്പെടേണ്ടത് വിവാഹമോചനമാണ്. വിവാഹത്തില്‍ നിങ്ങളില്‍ എവിടേക്ക് കടന്നു ചെല്ലുന്നതെന്ന് അറിയില്ല. എന്നാല്‍ വിവാഹമോചനം എന്നത് സ്വാതന്ത്ര്യമാണ്. അത് ഒരു ബന്ധത്തില്‍ നിന്നുള്ള മോചനമാണ്. വിവാഹം നരകത്തിലും വിവാഹ മോചനം സ്വര്‍ഗത്തിലുമാണ് സംഭവിക്കുന്നതെന്ന് രാംഗോപാല്‍ വര്‍മ പറഞ്ഞു. പല വിവാഹങ്ങളും സംഗീത് ആഘോഷങ്ങളുടെ അത്ര പോലും നീണ്ട് നില്‍ക്കാറില്ല. ഈ ആഘോഷങ്ങള്‍ ശരിക്കും വിവാഹമോചനത്തിന് ശേഷമാണ് ലഭിക്കേണ്ടത്. സ്ത്രീകളും പുരുഷന്‍മാരും ആ അവസരത്തില്‍ പാട്ടുപാടി നൃത്തം ചെയ്യണമെന്നും രാംഗോപാല്‍ വര്‍മ വ്യക്തമാക്കി.

7

അതേസമയം സാമന്തയുടെ ജീവനാംശവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 200 കോടി രൂപ നേരത്തെ ജീവനാംശമായി വാങ്ങാന്‍ സാമന്ത തയ്യാറായിരുന്നില്ല. നാഗചൈതന്യയുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ നിര്‍മാതാവായ സുരേഷ് ബാബു പരസ്പരം ഒരു കരാറുണ്ടാക്കിയിരുന്നു. നാഗാര്‍ജുനയും ചേര്‍ന്നാണ് ഈ കരാറുണ്ടാക്കിയത്. സാമന്തയും ചൈതന്യയും വിവാഹമോചനത്തിലേക്ക് കടന്നാല്‍ ജീവനാംശ കാര്യത്തില്‍ ചര്‍ച്ചയോ തര്‍ക്കമോ ഉണ്ടാവില്ലെന്ന് ഈ കരാറിലുണ്ട്. വലിയ അഭിഭാഷകനായ നിരഞ്ജന്‍ റെഡ്ഡിയാണ് നിയമപരമായ കാര്യങ്ങള്‍ നോക്കിയത്. ഇതിലാണ് സാമന്തയും നാഗചൈതന്യയും ഒപ്പുവെച്ചത്.

8

സാമന്തയും നാഗചൈതന്യയും നിരവധി പ്രൊജക്ടുകളിലൂടെ നല്ല വരുമാനം നേടുന്നവരാണ്. ഇരുവരും സ്വന്തം മാതാപിതാക്കളെ ആശ്രയിച്ചല്ല ജീവിക്കുന്നത്. സാമന്തയും ധാരാളം ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്ത് പണം സമ്പാദിക്കുമ്പോള്‍ നാഗചൈതന്യയില്‍ നിന്ന് പണമൊന്നും സ്വീകരിച്ചിരുന്നില്ല. നിലവില്‍ തെലുങ്ക് സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് സാമന്ത. അതുകൊണ്ടാണ് തനിക്ക് ജീവനാംശം വേണ്ടെന്ന് നടി വെക്കാന്‍ കാരണം. ഇരുവരും ഇപ്പോള്‍ കരിയറിലാണ് ഫോക്കസ് ചെയ്യുന്നത്. അതേസമയം നാഗചൈതന്യ താങ്ക്യൂ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞാല്‍ അവധിക്കാലം ആഘോഷിക്കാനായി പോകും. സാമന്ത അടുത്ത വര്‍ഷം മാത്രമേ പുതിയ പ്രൊജക്ടുകള്‍ സ്വീകരിക്കൂ എന്ന നിലപാടിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+