Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശൈത്യയല്ല, അനുമോളെ പിന്നിൽ നിന്ന് കുത്തിയത് ഇവർ,ബിഗ് ബോസ് മലയാളത്തിലെ കട്ടപ്പമാർ

ബിഗ് ബോസ് മലയാളം സീസൺ 6 ലെ കട്ടപ്പ ശൈത്യയാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ നേരത്തേ വിമർശിച്ചത്. അനുമോളെ ശൈത്യ പിന്നിൽ നിന്ന് കുത്തുകയായിരുന്നുവെന്നാണ് ഇവർ വിമർശിച്ചത്. എന്നാൽ ശൈത്യയല്ല യഥാർത്ഥ കട്ടപ്പ മറ്റ് രണ്ട് പേരാണെന്നാണ് ഒരു ബിഗ് ബോസ് ആരാധകൻ കുറിച്ചത്. എന്തുകൊണ്ടെന്നും ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിൽ പറയുന്നുണ്ട്. വായിക്കാം

'വീട്ടില്‍ കയറ്റാൻ കൊള്ളില്ല എന്ന് ലക്ഷ്മി പറഞ്ഞത് എത്ര ശരി ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ട്‌ ഇരിക്കുവാണ് ഈ അണ്ടർറേറ്റഡ് കട്ടപ്പമാർ. അവൾ അത് ജെന്റർ ബയാസ്ഡ് ആയിട്ട് ആവും പറഞ്ഞത്. അങ്ങനെ പറയുന്നതിനോട് തീരെ യോജിപ്പ് ഇല്ല.പക്ഷേ കൈയിലിരുപ്പ് കൊണ്ട് വീട്ടില്‍ പോയിട്ട് പഞ്ചായത്തിൽ പോലും കയറ്റാൻ കൊള്ളാത്ത ഇനം.

numol-17

അനു ആരെ കുറിച്ച് എന്തൊക്കെ പറഞ്ഞോ അതിൽ എല്ലാം ഉള്‍പ്പെട്ട 3 പേരാണ് ആദില, നൂറ & ശൈത്യ. ജിസേലിന്റെ പുതപ്പ് വിഷയത്തിൽ ഡെമോ കാണിക്കാൻ ബ്ലാങ്കറ്റ് എടുത്ത് കൊണ്ട് വന്ന മഹതി ആണ്‌ ആദില.. എന്നിട്ട് വീക്കെന്റിൽ ലാലേട്ടൻ വന്ന് ചോദിച്ചപ്പോൾ നിന്ന നിൽപ്പിൽ എല്ലാ കുറ്റവും അനുവിന്റെ തലയില്‍ ഇട്ട് തടി തപ്പി.

അനു ഹഗ് ചെയ്യുന്നത് തന്നെ അൺകംഫേർട്ടബിൾ ആകുന്നു എന്ന് സരിഗ കെബി പറഞ്ഞപ്പോ അവർ ലെസ്ബിയൻ ആണെന്ന തരത്തിലേക്ക് കാര്യങ്ങൾ വളച്ച് ഓടിച്ചതും ഇവള്‍ തന്നെ. എന്തൊക്കെ ഇഷ്യൂ ഉണ്ടായാലും വീക്കെന്റ് ആകുമ്പോ ഇവളുമാരുടെ "baby baby baby, what are you doing baby" തുടങ്ങും. നമ്മൾ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നൊക്കെ അന്ന് നിലപാട്‌ എടുത്ത് ഇടും.എന്നിട്ട് നമുക്ക് ആരും ഇല്ല, ഒന്നും ഇല്ല, പണം ഇല്ല എന്നൊക്കെ പറഞ്ഞ്‌ സെന്റി അടിച്ച് സിമ്പതി പിടിച്ചു പറ്റും. എന്നിട്ട് ലാലേട്ടൻ വരുമ്പോൾ ഒറ്റ മലക്കം മറിച്ചില്‍ ആണ്‌.. ഓന്ത് മാറുമോ ഇതുപോലെ.

പട്ട ഗേൾസ് എന്ന ലേബലിൽ കണ്ടന്റ് ഉണ്ടാക്കിയ ഒറ്റ കാരണം കൊണ്ട് ആണ്‌ ഇവള്‍ ഓക്കേ അവിടെ നിന്ന് പോയത്. പക്ഷേ ഒരു പ്രശ്നം വരുമ്പോൾ ഫ്രണ്ടിനോട് കാണിക്കേണ്ട മിനിമം കേർട്ടസി ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാവാറില്ല. അനു ചെയ്യുന്ന തെറ്റ് ന്യായീകരിക്കണം എന്ന് പറയുന്നില്ല, പക്ഷെ അവളുടെ ഭാഗത്ത് ന്യായം ഉള്ള കാര്യങ്ങള്‍ക്ക് പോലും ഈ 2 എണ്ണം അവള്‍ക്ക് ഇമോഷ്ണൽ സപ്പോർട്ട് കൊടുത്തിട്ട് ഇല്ല.

നെവിന്‍ ബെഡിൽ വെള്ളം കോരി ഒഴിച്ചപ്പോൾ ഇവള്‍ക്ക് മിണ്ടാട്ടം മുട്ടി ഇരിപ്പ് ആയിരുന്നു. എന്നിട്ട് പയറ്‌ വിളമ്പിയത് തെറ്റി പോയെന്ന് പറഞ്ഞ്‌ ഇവള്‍ അങ്ങ് ഉറഞ്ഞ് തുള്ളി.അക്ബറിന്റെ അടുത്ത് പോയി കുറച്ച് ഒന്നും അല്ല അനുനെ കുറ്റം പറഞ്ഞത്.വീണ്ടും പാച്ചപ്പ് ആയപ്പോൾ അനു ഇവളെ അക്ബറിന്റെ മുന്നില്‍ വെച്ച് തമാശയ്ക്ക് എന്തോ പറഞ്ഞ്‌ കളിയാക്കിയപ്പോൾ നമ്മള്‌ തമ്മില്‍ ഇരുന്ന് പറയും പോലെ അല്ല അയാളുടെ മുന്നില്‍ വെച്ച് എന്നേ കുറിച്ച് അങ്ങനെ പറയരുത് എന്ന്.. അപ്പൊ ഒന്ന് പിണങ്ങുമ്പോൾ ഇവള്‍ പോയി കണ്ടവരുടെ മുന്നിലേക്ക് ഇവളെ ഇട്ട് കൊടുക്കുന്നതോ.. അതിന്‌ ശേഷം ഒരു ഉളുപ്പുമില്ലാതെ പാച്ചപ്പിന് ചെല്ലും.

അനീഷ് വിഷയത്തിൽ അനു അയാളെ പ്രലോഭിപ്പിച്ച് എന്നൊക്കെ ഇവള് പറഞ്ഞ്‌ നടപ്പുണ്ട് ആയിരുന്നു. പ്രലോഭനം ഒരു തെറ്റ് ആണേൽ അവളെയും അനീഷിനെയും പേര് പറഞ്ഞ്‌ കളിയാക്കാൻ പാടില്ലയിരുന്നു. ആര്യൻ ടാസ്കിന് ഇടക്ക് നൂറയുടെ ടോപ്പ് പൊങ്ങി പോയപ്പോ വയറിലെക്ക് സ്റ്റെയർ ചെയതെന്നും ഫ്ലൈയിങ് കിസ് കൊടുത്തു എന്നും പറഞ്ഞ്‌ ഇവള്‍ കുറച്ച് ഒന്നും അല്ല ഇഷ്യൂ ഉണ്ടാക്കിയത്. ആര്യൻ ഡബിൾ മീനിങ് ജോക്സ് പറഞ്ഞ്‌ എന്ന് പറഞ്ഞ്‌ ഇവള്‍ കുറെ ഷോ ഇറക്കിയത് ആണ്. എന്നിട്ട് ഇപ്പോൾ ആര്യൻ ഇവള്‍ക്ക് ബ്രദർ ആയി. അനു അവനെ ഞരമ്പൻ എന്ന് വിളിച്ചു എന്നും ആയി.

ബിൻസിയുടെ വിഷയം ഈ 4 പേരും ഒന്നിച്ച് ഇരുന്ന് പറഞ്ഞത് ആണ്. എന്നിട്ട് ബിൻസിക്കോ വേറെ ആർക്കോ ഇവള്‍ പറഞ്ഞത് പ്രശ്നം ഇല്ല. അനു പറഞ്ഞതില്‍ മാത്രം ആണ് ഇഷ്യൂ.ടിടിഎഫ് കിട്ടിയപ്പോ ഫൈനൽ 5 ഇല്‍ എത്തി എന്ന് കരുതി അനുവിനെ തള്ളി പറഞ്ഞു. വീണ്ടും ടിടിഎഫ് ഫൈനൽ 5 അല്ല, ഫിനാലെ വീക്ക് ആണെന്ന് അറിഞ്ഞപ്പോ വീണ്ടും കേറി ഒട്ടി.

മുൻ മത്സരാർത്ഥികൾ വന്ന് അനുവിന് പുറത്ത്‌ നെഗറ്റീവ് ആണെന്ന് അറിഞ്ഞപ്പോ പിന്നെയും അവളെ തള്ളി പറഞ്ഞ്‌. ബിന്നി കേറി പുറത്ത്‌ സ്വയം നെഗറ്റീവ് ആയെന്ന് പറഞ്ഞപ്പോ വീണ്ടും കോംപ്രമൈസ് ആയി.ചുരുക്കി പറഞ്ഞാൽ യാതൊരു നിലപാടും ഇല്ലാത്ത ആരോടും ആത്മാര്‍ത്ഥത ഇല്ലാത്ത, വ്യക്തിത്വം ഇല്ലാത്ത 2 വ്യക്തികൾ ആണ്‌ ഇവർ. അണ്ടർ റേറ്റഡ് കട്ടപ്പകൾ.ഇവര്‍ക്ക്‌ ആരോടും സിൻസിയറിറ്റി ഇല്ല.. തീര്‍ത്തും സെൽഫിഷ് ആണ്‌ ഇവർ.

ഒരാളുടെ സ്വഭാവം എന്തും ആയിക്കോട്ടെ. അയാളോട് വെക്കാം, വെക്കാതെ ഇരിക്കാം.പക്ഷേ ഫ്രണ്ട് ആയി ഇരിക്കുമ്പോള്‍ ഫ്രണ്ട് നെ മറ്റുള്ളവരുടെ മുന്നില്‍ ഇട്ട് കൊടുക്കാതെ, അവരുടെ തെറ്റ് അവരോട് തന്നെ പറഞ്ഞ്‌ കൊടുത്തു തിരുത്തുക എന്നത് ആണ്‌ മാന്യത. അത് പോലെ തന്നെ വിശ്വസിച്ചു പറഞ്ഞ രഹസ്യങ്ങള്‍ തെറ്റി പിരിയുംപോൾ 100 ആയി പെരുകും എന്ന് പറയുന്നത് നല്ല friends കാണിക്കില്ല..

ആദിലയും നൂറയും അണ്ടർറേറ്റഡ് ലെസ്ബിയൻ കുലസ്ത്രീകൾ ആണ്‌.സർവ്വോപരി ബാക്ക് സ്റ്റാബേഴ്സ് ആണ്. അനു എങ്ങനെ ഉള്ള വ്യക്തി ആയാലും അവൾ ഒരു നല്ല ഫ്രണ്ട് ആണെന്ന കാര്യത്തിൽ സംശയം ഇല്ല.. അവള്‍ക്ക് അവിടെ 3 friends ഉണ്ടായി.. ഒരു സാഹചര്യത്തിൽ പോലും അവൾ അവരെ തള്ളി പറഞ്ഞിട്ട് ഇല്ല.. കുറ്റപ്പെടുത്തിയിട്ടും ഇല്ല.. അത് കൊണ്ട് തന്നെ ഇത്രയും ദുഷിച്ച friends നെ അവൾ deserve ചെയ്യുന്നില്ല...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+