Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലാലിനെയും മമ്മൂട്ടിയെയും കുരുക്കിലാക്കി അഴീക്കോട് മാഷ്, രക്ഷക്കെത്തിയത് ആ സൂപ്പർസ്‌റ്റാർ'; ആലപ്പി അഷ്‌റഫ്

ഇന്ത്യൻ സിനിമയിലെ തന്നെ ഇതിഹാസ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും അഭിനയ ജീവിതത്തിൽ നാല് പതിറ്റാണ്ട് പിന്നിട്ടവരാണ്. ഒപ്പം നിന്നവർ പലരും പാതിവഴിയിൽ വീണെങ്കിലും ലാലും മമ്മൂട്ടിയും ഇന്നും തങ്ങളുടെ താരപദവി നിലനിർത്തി മോളിവുഡിൽ തുടരുന്നുണ്ട്. എന്നാൽ ഇരുവരുടെയും സിനിമാ ജീവതത്തിൽ ഒരുപോലെ വിവാദങ്ങൾ ഉണ്ടായ സംഭവങ്ങൾ വളരെ ചുരുക്കമാണ്. അത്തരത്തിൽ ഒരു സംഭവത്തിൽ ഇരുവർക്കും രക്ഷക്കെത്തിയ ഒരു അന്യഭാഷാ സൂപ്പർതാരത്തെ കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്.

തന്റെ സ്വന്തം യൂട്യൂബ് ചാനലായ 'ആലപ്പി അഷ്‌റഫ് കണ്ടതും കേട്ടതും' പങ്കുവച്ച വീഡിയോയിലൂടെയാണ് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം അദ്ദേഹം വെളിപ്പെടുത്തിയത്. കേരളത്തിലെ സാംസ്‌കാരിക മേഖലയിലെ നിറ സാന്നിധ്യമായിരുന്ന സുകുമാർ അഴിക്കോടുമായി ബന്ധപ്പെട്ട മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെട്ട വിവാദങ്ങളെ കുറിച്ചാണ് ആലപ്പി അഷ്‌റഫ് മനസ് തുറന്നത്.

alappeyashrafcinemanew

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ:

അഭിനയ ചക്രവർത്തിയായ തിലകന്റെ തൊഴിൽ നിഷേധവുമായി ബന്ധപ്പെട്ട് സുകുമാർ അഴീക്കോട് സംസാരിച്ചു. അതിന് മറുപടിയുമായി മോഹൻലാൽ എത്തുന്നു. തിലകൻ ഞങ്ങളുടെ കുടുംബാംഗം ആണെന്നും അദ്ദേഹത്തിനെതിരെ സ്വീകരിച്ചത് അച്ചടക്ക നടപടിയാണെന്നും ലാൽ പറഞ്ഞു. ഇതോടെ സാഹചര്യം വഷളായി. മോഹൻലാലും ഹേമ മാലിനിയും അഭിനയിച്ച മലബാർ ഗോൾഡിന്റെ പരസ്യത്തെ അഴീക്കോട് മാഷ് വിമർശിച്ചു.

ഇതിന് മറുപടിയുമായി മോഹൻലാൽ വന്നു. ഇത് തന്റെ തൊഴിലാണെന്നും പരസ്യം കണ്ട് ഒരു ചെറുപ്പക്കാരും വഴിതെറ്റിയില്ലെന്നും മോഹൻലാൽ പറഞ്ഞു. 40 പുസ്‌തകങ്ങൾ എഴുതിയത് കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ആളാവില്ല. ഇതോടെ മാഷ് പ്രകോപിതനായി. മോഹൻലാൽ കുങ്കുമം ചുമക്കുന്ന കഴുതയെന്നായിരുന്നു മാഷിന്റെ വിമർശനം. മമ്മൂട്ടിക്കും പ്രതാപം നഷ്‌ടപ്പെടുന്നതിന്റെ വെപ്രാളമാണെന്നും അഴിക്കോട് മാഷ് തിരിച്ചടിച്ചു.

വൃദ്ധരായ ആളുകൾ വൃദ്ധന്മാരുടെ വേഷം അഭിനയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ നടൻമാരുടെ ആരാധകർ ഇളകി. അവർ അഴീക്കോട് മാഷിന്റെ കോലം കത്തിച്ചു. എന്നാൽ അദ്ദേഹം വിമർശനം തുടരുകയാണ് ചെയ്‌തത്‌. ഒരിക്കൽ അദ്ദേഹം സ്വന്തം മുടി കാണിച്ചുകൊണ്ട് ഇതെന്റെ മുടിയാണ് ഷോപ്പിൽ നിന്ന് വാങ്ങിയതല്ലെന്ന് പറഞ്ഞു പരിഹസിച്ചു.

പിന്നാലെ മോഹൻലാലിന് നേരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തു. അന്നത്തെ പ്രതിരോധ മന്ത്രിയായി എകെ ആന്റണിക്ക് അദ്ദേഹം കത്തെഴുതി. മോഹൻലാലിന് ലെഫ്. കേണൽ പദവി കൊടുത്തതിന് എതിരായിരുന്നു ഇത്. മറുപടി കിട്ടാതായതോടെ ഇവരുടെ അനധികൃത സ്വത്ത് സമ്പാദനവും ടാക്‌സ് വെട്ടിപ്പും ചൂണ്ടിക്കാട്ടി മറ്റൊരു കത്തെഴുതി. ഇതോടെ മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും വീടുകളിലേക്ക് ഇൻകം ടാക്‌സുകാർ കയറിയിറങ്ങി.

ഉന്നത ബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും അവർക്കാർക്കും താരങ്ങളെ സഹായിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. ഇതോടെയാണ് തെലുങ്ക് സൂപ്പർസ്‌റ്റാർ ചിരഞ്ജീവി രക്ഷക്കെത്തിയത്. രണ്ട് താരങ്ങളും മാനസികമായി വളരെയധികം ബുദ്ധിമുട്ടിയ സമയത്താണ് അദ്ദേഹം കടന്നുവന്നത്. അന്ന് കേന്ദ്രമന്ത്രിയായിരുന്നു ചിരഞ്ജീവി. സോണിയ ഗാന്ധിയെ അദ്ദേഹം കാര്യങ്ങൾ നേരിട്ട് അറിയിച്ച് ബോധ്യപ്പെടുത്തി. ശേഷം എല്ലാം ബോധയപ്പെട്ട സോണിയ ഗാന്ധി നിമിഷനേരം കൊണ്ട് പ്രതിസന്ധി പരിഹരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+