ബിഗ് ബോസ് താരം സുചിത്ര നായരാണ് ഞങ്ങളുടെ ജീവിതം തകർത്തത്'; സ്വാന്തനം സംവിധായകന്റെ ഭാര്യ
കൊച്ചി: സാന്ത്വനം, വാനമ്പാടി, ആകാശദൂത് പോലുളള ജനപ്രിയ സീരിയലുകളുടെ സംവിധായകൻ ആയിരുന്നു ആദിത്യൻ.രണ്ട് വർഷം മുൻപ് ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരണപ്പെടുന്നത്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച പ്രശ്നങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ രോണു ചന്ദ്രൻ. സീരിയൽ ടുഡെ എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം
'വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ വളരെ സന്തോഷമായിരുന്നു. പിന്നീട് ഭാര്യയുടേയും ഭർത്താവിന്റേയും ഇടയിൽ ഉണ്ടാകുന്ന ചെറിയ വഴക്കുകളും പിണക്കങ്ങളും ഞങ്ങൾക്കിടയിലും ഉണ്ടായിരുന്നു. അത് ചിലർ മുതലെടുക്കുകയും ചെയ്തിരുന്നു. അതിനിടയിൽ വലിയൊരു പ്രശ്നം വന്ന് തുടങ്ങി. അതോടെ എനിക്കും ശത്രുക്കളായി. ചേട്ടൻ സൗഹൃദങ്ങളോടൊക്കെ വലിയ സഹായ മനോഭാവം ഉള്ള ആളാണ്. സാമ്പത്തികമായി സഹായിച്ച് തുടങ്ങി. ഒരു സ്ത്രീ മുഖേനയാണ് സഹായിച്ച് തുടങ്ങിയത്.

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളുടെ തുടക്കമായിരുന്നു അത്. ഞങ്ങൾക്കിടയിൽ മൂന്നാമതൊരാൾ വന്നു. എല്ലാവർക്കും അറിയാം, ബിഗ് ബോസ് താരം കൂടിയായിരുന്നു അവർ, സുചിത്ര നായർ. വാനമ്പാടി സീരിയലിലെ നായികയായിരുന്നു അവർ. അവർ ജീവിതത്തിലേക്ക് വന്നപ്പോഴാണ് പല പ്രശ്നങ്ങളും ഉണ്ടായത്. ഇതിന്റെ പേരിൽ ഞങ്ങൾ വഴക്കു തുടങ്ങി. തർക്കത്തിന്റെ പേരിൽ മാറി നിൽക്കേണ്ടി വന്നു, എനിക്ക് ലൊക്കേഷനിൽ പോകേണ്ടി വന്നു. ഞാൻ പ്രശ്നക്കാരിയായി മാറി.
ഈ ഫീൽഡിൽ തന്നെയുള്ള ചിലരുണ്ട്, ചേട്ടന്റെ സൗഹൃദങ്ങൾ. അവരുമായി അദ്ദേഹം കുടുംബ പ്രശ്നങ്ങൾ പങ്കിട്ടിരുന്നു. അതിന്‌റെ ഇടയിൽ എനിക്കും ചില പ്രശ്നങ്ങൾ പറ്റിയിട്ടുണ്ട്, എനിക്ക് പൊട്ടിത്തെറിക്കുന്ന സ്വഭാവമുണ്ട്. ഇതെല്ലാം ചേട്ടൻ കൂട്ടുകാരോട് പങ്കുവെച്ചു. ആ കണ്ണുകളോടെ അവർ എന്നെ കണ്ടു, ഭർത്താവിനെ ടോർച്ചർ ചെയ്യുന്ന ഭാര്യ എന്ന നിലയിൽ അവർ എന്നെ കാണാൻ ഇത് കാരണമായി.
ചേട്ടന് നെഞ്ചെരിച്ചലിന്റെ പ്രശ്നമുണ്ടായിരുന്നു. ചില രാത്രികളിൽ ജെലൂസിലൊക്കെ കഴിക്കും. രാത്രി എഴുന്നേറ്റ് ഛർദ്ദിച്ച് ബാത്ത് റൂമിൽ പോയി വീണ് കിടക്കുമ്പോൾ ഞാനേ ഉണ്ടായിരുന്നുള്ളൂ. മരിക്കുന്ന ദിവസം രാത്രി അദ്ദേഹത്തിന് നെഞ്ച് വേദന വന്ന് എന്നെ വിളിച്ചു, സ്വാഭാവികമായി വരുന്ന നെഞ്ച് വേദനയായിരുന്നു അത്. അന്ന് പിണക്കത്തിന്റെ പേരിൽ ഞാൻ തൊട്ടടുത്ത മുറിയിൽ മാറി കിടന്ന് പോയി.
അദ്ദേഹം വന്ന് വിളിച്ചു, ഞാൻ ചൂടുവെള്ളം എടുത്ത് വരാമെന്ന് പറഞ്ഞ് പോയി, വെള്ളം എടുക്കുന്ന സമയത്ത് കൃഷ്ണ എന്നുള്ള വിളി കേൾക്കുന്നുണ്ട്. ഞാൻ ഓടി വന്നപ്പോൾ കൃഷ്ണമണിയൊക്കെ മുകളിലിരിക്കുകയാണ്. ബിപിയെങ്ങാനും കുറഞ്ഞതായിരിക്കുമെന്ന് കരുതി. എഴുന്നേൽപ്പിച്ച് ആശുപത്രിയിൽ കൊണ്ടുപോകാൻ നോക്കുമ്പോൾ ചേട്ടന്റെ രണ്ട് സുഹൃത്തുക്കളുണ്ട് വരുന്നു. വയ്യാണ്ടായപ്പോൾ തൊട്ടപ്പറത്തുള്ള ഭാര്യയെ വിളിച്ചില്ല, സുഹൃത്തുക്കളെയാണ് വിളിച്ചത്.
എനിക്കും അദ്ദേഹത്തിനുമിടയിൽ സംഭവിച്ച പ്രശ്നം അദ്ദേഹം മരിച്ചപ്പോഴാണ് ഞാൻ മനസിലാക്കിയത്. സൗഹൃദങ്ങൾ വരുന്നത് സാമ്പത്തികമായി അവരെ രക്ഷിക്കുന്നത് കൊണ്ടാണ്. അതിന്റെ തെളിവുകളൊക്കെ എന്റെ കൈയ്യിലുണ്ട്. അന്ന് രാത്രി നടന്നത് പോലും. എന്നാൽ പുറത്തൊക്കെ വന്നത് ഞാനാണ് പ്രശ്നക്കാരി എന്ന നിലയ്ക്കാണ്. വീട്ടിൽ രണ്ട് കാർ ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല, ഞാൻ മൈന്റ് ചെയ്തില്ല, തിരിഞ്ഞ് നോക്കിയില്ല എന്നൊക്കയാണ്.
ചേട്ടന്റെ വെയ്റ്റ് കാരണം എനിക്ക് എടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല, അദ്ദേഹം മറിഞ്ഞ് മുന്നോട്ട് വീണപ്പോൾ വീട്ടിലേക്ക് കയറിവന്ന സുഹൃത്തുക്കൾ കാണുന്നത് ഞാൻ മൈന്റ് ചെയ്യാതെ നിക്കുന്നതാണെന്നാണ്. അതും എനിക്കൊരു നെഗറ്റീവായി. അവർ സുഹൃത്തുക്കൾ നാല് പേരായിരുന്നു വന്നത്. അവർ ചേട്ടനെ ആശുപത്രിയിൽ കൊണ്ടുപോയി, ഇതോടെ വാർത്ത വന്നത് ഞാൻ ആശുപത്രിയിൽ ഒപ്പം പോകാൻ മടിച്ചുവെന്നാണ്. എന്റെ കുഞ്ഞുങ്ങൾ നിൽക്കുകയാണ്, ഞാൻ ഇവരുടെ കൂടെ കയറി ഇരുന്നില്ല, ഇതെല്ലാം നെഗറ്റീവായി.
ഇപ്പോൾ ഞാൻ ഇവന്റ് മാനേജ്മെന്റ് കാർഡിന് റിബൺ കെട്ടികൊടുക്കുന്ന ജോലി ചെയ്യുകയാണ്. ദിവസം 500 രൂപയൊക്കെ കിട്ടും, വീടിന് എനിക്ക് 48 ലക്ഷം രൂപയോളം സാമ്പത്തിക ബാധ്യത ഉണ്ട്, വേറെ കടങ്ങൾ ഉണ്ട്. മരണത്തിന് ശേഷം ഫ്രട്ടേണിറ്റി സഹായിച്ചിരുന്നു, എന്നാൽ അതും വൈകിപ്പിക്കാൻ ചില ശ്രമങ്ങൾ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നടത്തി. എന്നാൽ നടൻ ആദിത്യൻ ജയൻ, നടി ജീജ സുരേന്ദ്രൻ ഇവരൊക്കെ ഇടപെട്ട് എനിക്ക് സഹായം വാങ്ങിത്തന്നു', രോണു ചന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications