Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കാരണം കുഞ്ചാക്കോ ബോബന്‍ ആ രണ്ട് സിനിമകള്‍ ഒഴിവാക്കി; അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറായില്ല

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങളാണ് കുഞ്ചാക്കോ ബോബനും ദിലീപും. വന്‍ ഹിറ്റുകള്‍ക്ക് ശേഷം കോളേജ് കുമാരന്‍ എന്ന ലേബലില്‍ ഒതുക്കപ്പെട്ടുപോയ കുഞ്ചാക്കോ ബോബന് ഒരുഘട്ടത്തില്‍ വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ രണ്ടാം വരവില്‍ വില്ലന്‍ വേഷമടക്കം വ്യത്യസ്തമായ വേഷങ്ങളിലൂടെ അഭിനയത്തിന്റെ പുതിയ തലങ്ങള്‍ തേടുകയാണ് കുഞ്ചാക്കോ ബോബന്‍. ദിലീപിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേർക്കപ്പെട്ടതിന് ശേഷം സമാനതകളില്ലാത്ത തിരിച്ചടിയാണ് അദ്ദേഹം സിനിമ ലോകത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്.

ദിലീപും 1992 ലും കുഞ്ചാക്കോ ബോബന്‍ 97 ലുമാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ദിലീപാണ് സീനിയറെങ്കിലും 96 ല്‍ പുറത്തിറങ്ങിയ സല്ലാപത്തിന് ശേഷം ദിലീപിനെ തേടി കൂടുതല്‍ നായക വേഷങ്ങള്‍ എത്തുന്നത്. ഇതേ സമയം തന്നെ മറുവശത്ത് കുഞ്ചാക്കോ ബോബന്റേതായും നിരവധി ഹിറ്റുകള്‍ പിറന്നിരുന്നു. രണ്ട് യുവതാരങ്ങളും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി അന്നത്തെ ചില സംവിധായകർ ശ്രമിച്ചിരുന്നു. പലശ്രമങ്ങളും പാളിയതിന് ശേഷം ദോസ്തിലൂടെ തുളസീദാസാണ് ഇരുവരേയും ഒന്നിപ്പിച്ചത്.

kunchacko-boban-dileep

ദോസ്തില്‍ ദിലീപിനേയും കുഞ്ചാക്കോ ബോബനേയും അഭിനയിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴും ചില തടസ്സങ്ങളുണ്ടായിട്ടുണ്ടെന്ന് സംവിധായകന്‍ തുളസീദാസ് നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ദിലീപുമായി സഹകരിക്കാന്‍ കഴിയാത്തത് കാരണം ദോസ്തിന് മുമ്പ് രണ്ട് സിനിമകള്‍ കുഞ്ചാക്കോ ബോബന്‍ ഒഴിവാക്കിയതിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

മായപ്പൊന്മാന്‍ എന്ന സിനിമ ചെയ്യുമ്പോള്‍ ദിലീപ് ഒരു ഹീറോ ഇമേജിലേക്ക് വന്നിട്ടില്ല. ആ അവസരത്തിലാണ് അദ്ദേഹത്തെ മായപൊന്മാനിലേക്ക് വിളിക്കുന്നത്. ആ ചിത്രം സൂപ്പർഹിറ്റായിരുന്നു. ദോസ്തിലെ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ വ്യക്തമാക്കിയപ്പോള്‍ തന്നെ ആ വേഷം തനിക്ക് ചെയ്യണമെന്ന് വാശിപിടിച്ചുകൊണ്ട് ദിലീപ് എന്നോട് പറഞ്ഞിരുന്നു. അതിന് ശേഷമാണ് കുഞ്ചാക്കോ ബോബനെ കണ്ട് കഥ പറയുന്നതെന്നും തുളസീദാസ് പറയുന്നു.

കുഞ്ചാക്കോ ബോബനും ദിലീപും ഒരുമിച്ച് അഭിനയിക്കാന്‍ മടിച്ച് നിന്ന ഒരു സമയം കൂടിയായിരുന്നു അത്. അതിന് മുമ്പ് ലോഹിതദാസിന്റേയും രാജസേനന്റേയും പടങ്ങളിലേക്ക് ഇവർ രണ്ടുപേരെയും ഒരുമിച്ച് വിളിച്ചിരുന്നെങ്കിലും ദിലീപ് ഉള്ളതുകൊണ്ട് കുഞ്ചാക്കോ ബോബന്‍ ചെയ്തില്ല. എന്നാല്‍ ദോസ്തിന് വേണ്ടി കുഞ്ചാക്കോ ബോബനുമായും അദ്ദേഹത്തിന്റെ അച്ഛനുമായും സംസാരിച്ചു.

ഒറ്റക്കാര്യമാണ് കുഞ്ചാക്കോ ബോബന്റെ അച്ഛന്‍ ആവശ്യപ്പെട്ടത്. ചാക്കോച്ചന്റെ വേഷം മുന്നില്‍ നില്‍ക്കും എന്നുള്ള ഉറപ്പ് വേണമെന്നായിരുന്നു അവർ പറഞ്ഞത്. ഈ കഥയില്‍ തുല്യ പ്രധാന്യമുള്ള രണ്ട് ഹീറോകളാണ്, എന്നാല്‍ രണ്ട് സ്വഭാവമാണ് എന്നും പറഞ്ഞാണ് അദ്ദേഹത്തെ ഫിക്സ് ചെയ്യുന്നത്. ദോസ്തെന്ന സിനിമ വളരെ മികച്ച അഭിപ്രായം എനിക്കുണ്ടായി. ഇന്ന് മലയാളത്തിലെ വലിയൊരു സ്റ്റാറായി തിളങ്ങി നില്‍ക്കുന്ന ജയസൂര്യയേയും ആ സിനിമയിലൂടെ അഭിനയരംഗത്തേക്ക് കൊണ്ടുവരാന്‍ എനിക്ക് സാധിച്ചിട്ടുണ്ടെന്നും തുളസിദാസ് പറയുന്നു.

അതേസമയം, അമല്‍നീരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ലയാണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങിയ അവസാന സിനിമ. തിയേറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ സഹനിർമ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് കുഞ്ചാക്കോ ബോബന്‍. തൊട്ടുമുന്‍പ് ഇറങ്ങിയ കോമഡി ചിത്രം ഗർ പരാജയമായിരുന്നെങ്കിലും ബോഗയ്ന്‍വില്ലയിലെ വേഷം കുഞ്ചാക്കോബോബന് വലിയ പ്രശംസകളാണ് നേടിക്കൊടുത്തത്.

ദിലീപിന്റെതായി അടുത്തിയെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വലിയ പരാജയമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ബിഗ് ബജറ്റില്‍ പുറത്തിറങ്ങിയ ബാന്ദ്ര, തങ്കമണി, പവി കെയർടേക്കർ എന്നിവയെല്ലാം തിരിച്ചടി നേരിട്ടു. ദനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ' ഭഭബ' എന്ന ചിത്രമാണ് ദിലീപിന്റേതായി അടുത്തതായി പുറത്ത് വരാനുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+