166 കോടിയുടെ കൊട്ടാരം, താമസിക്കാനാവുന്നില്ല, വീടൊഴിഞ്ഞ് പ്രിയങ്ക ചോപ്ര; കാരണം ഇങ്ങനെ
പ്രിയങ്ക ചോപ്രയുടെ അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള കൊട്ടാരം പോലൊരു വീട് അതിപ്രശസ്തമാണ്. ഇടയ്ക്കിടെ വീഡിയോയില്‍ ഇത് കടന്നുവരാറുണ്ട്. എന്നാല്‍ ഈ സ്വപ്ന സുന്ദരമായ വീട്ടില്‍ നിന്ന് തന്നെ മാറി താമസിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും. കേട്ടാല്‍ ആരും അമ്പരന്ന് പോകും എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞാല്‍.
ഈ വീട്ടില്‍ താമസിക്കാന്‍ തീര്‍ത്തും പറ്റാതായിരിക്കുകയാണ് പ്രിയങ്കയുടെയും നിക്കിന്റെയും ഏജന്റ് പറയുന്നു. 2019 മുതല്‍ ഇവിടെ പ്രിയങ്കയും നിക്കും താമസിക്കുന്നു. ഇവിടെ മുഴുവന്‍ ചോര്‍ച്ചയാണ്. എല്ലായിടത്ത് നിന്നും വെള്ളം പുറത്തേ വരുന്നുണ്ട്. ഇതേ തുടര്‍ന്ന് പായലും പൂപ്പലുമെല്ലാം എല്ലായിടത്തുമുണ്ട്.

അതേസമയം വീട് വിറ്റവര്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് ദമ്പതിമാര്‍. ഈ വീടിനുണ്ടായിരുന്ന തകരാറുകള്‍ അങ്ങേയറ്റം അപകടകരമാണ്. ആരോഗ്യ പ്രപശ്നങ്ങള്‍ അടക്കം ഉണ്ടാക്കും. അതുകൊണ്ടാണ് ഇവിടെ നിന്നുള്ള താമസം മാറ്റിയിരിക്കുന്നത്. ഇതൊരു ആഡംബര വീട് കൂടിയാണ്.
ഏഴ് ബെഡ്റൂമുകള്‍, ഒന്‍പത് ബാത്റൂമുകള്‍, താപനിലയെ നിയന്ത്രിക്കാനാവുന്ന വൈന്‍ സെല്ലറുകള്‍, ഷെഫിനായുള്ള അടുക്കള, ഹോം തിയേറ്റര്‍, ബൗളിംഗ് അലൈ, സ്പാ, സ്റ്റീം ഷവര്‍, ജിം, ബില്യാര്‍ഡ്സ് റൂം, എന്നിവ ഈ വീട്ടിലുണ്ട്. 2019ല്‍ ഇരുപത് മില്യണ്‍ നല്‍കിയാണ് ഈ വീട് സ്വന്തമാക്കിയത്. അന്നേ ഈ ആഡംബര വീട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഇന്ത്യന്‍ രൂപയില്‍ 166 കോടി രൂപയില്‍ അധികം വരും ഈ വീടിന്റെ വില. പ്രിയങ്കയും നിക്കും കേസ് നല്‍കിയിരിക്കുകയാണ് പേജ് സിക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് കേസ് ഫയല്‍ ചെയ്തത്. 2020 ഏപ്രില്‍ മാസമാവുമ്പോഴേക്ക് പൂളിനും സ്പായ്ക്കുമെല്ലാം പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ച്ചയായി ചോര്‍ച്ചകള്‍ ഉണ്ടാവുന്നുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആ ഭാഗങ്ങളില്‍ പൂപ്പല്‍ വളരാന്‍ തുടങ്ങി. അതുകൊണ്ട് ഇവിടെ താമസിക്കാന്‍ പോലും സാധ്യമല്ലാതായി. ഈ വീട് ഇത്തരം പ്രശ്നങ്ങള്‍ കാരണം വാസ യോഗ്യമല്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ബാര്‍ബെക്യു ഏരിയയില്‍ വരെ ഈ ചോര്‍ച്ചയുണ്ടായിരുന്നു. ഇന്റീരിയര്‍ ലിവിംഗ് ഏരിയയുടെ ഒരു പോര്‍ഷന്‍ തന്നെ ഈ ചോര്‍ച്ച കാരണം തകരാറില്ലായിരുന്നു. വാട്ടര്പ്രൂഫിനായി ചെലവിട്ടത് പന്ത്രണ്ട് കോടി രൂപയായിരുന്നുവെന്നും, എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനായി ഇരുപത് കോടിയാണ് ചെലവായതെന്നും ഇവര്‍ പറയുന്നു.
ഇതിന്റെയെല്ലാം നഷ്ടപരിഹാരം തിരികെ ലഭിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇതെല്ലാം വീട് വിറ്റവരെ കൊണ്ടുണ്ടായ പ്രശ്നങ്ങളാണെന്നും പ്രിയങ്കയും നിക്കും ആരോപിക്കുന്നു. മകള്‍ മാലതിയുമൊത്ത് ഇവര്‍ നിലവില്‍ മറ്റൊരു വീട്ടിലേക്കാണ് താമസം മാറിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications