'നാണമില്ലെടാ ഇവന്റെ ഒക്കെ പുറകേ മൈക്കുമായി പോവാൻ എന്ന കമന്റുകൾ കണ്ടു..'; രമേഷ് പിഷാരടി
മിമിക്രിയിലൂടെ സിനിമയിൽ എത്തിയ താരങ്ങളുണ്ട് മലയാള സിനിമയിൽ. സൂപ്പർതാരങ്ങളായ ജയറാം, ദിലീപ്, കലാഭവൻ മണി എന്നിവർ ഉൾപ്പെടെ ഇത്തരത്തിൽ സിനിമയിലേക്ക് കടന്നുവന്നവരാണ്. ഈ പട്ടികയിൽ ഉൾപ്പെടുന്ന താരങ്ങളിൽ ഒരാളാണ് രമേഷ് പിഷാരടി. നിലവിൽ ഒട്ടേറെ മലയാള സിനിമകളിൽ പിഷാരടി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഹാസ്യതാരമായാണ് കൂടുതൽ സിനിമകളിലും പിഷാരടി വേഷമിടുന്നത്.
അടുത്തകാലത്തായി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാൻ പിഷാരടിക്ക് സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഒരു സംവിധായകന്റെ കുപ്പായവും പിഷാരടി എടുത്തണിയുക ഉണ്ടായി. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്‌ത ഗാനഗന്ധർവൻ, കുഞ്ചാക്കോ ബോബൻ-ജയറാം കൂട്ടുകെട്ട് ഒന്നിച്ച പഞ്ചവർണ തത്ത എന്നീ സിനിമകളാണ് പിഷാരടി സംവിധാനം ചെയ്‌തത്. നിലവിൽ ടെലിവിഷൻ പരിപാടികളിലും മറ്റും സജീവമാണ് പിഷാരടി.

ഒട്ടേറെ റിയാലിറ്റി ഷോകളുടെ ഭാഗമായും പിഷാരടി പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രമേഷ് പിഷാരടി ഇപ്പോൾ. മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് വന്നപ്പോൾ ഉണ്ടായ മാറ്റവും എങ്ങനെയാണ് ആളുകളെ ചിരിപ്പിക്കുന്നതെന്നും പിഷാരടി വെളിപ്പെടുത്തുന്നുണ്ട്. രേഖ മേനോനുമായുള്ള അഭിമുഖത്തിലാണ് പിഷാരടി മനസ് തുറന്നത്.
രമേഷ് പിഷാരടിയുടെ വാക്കുകൾ
ഇംഗ്ലീഷ് മീഡിയത്തിൽ ആയിരുന്നു ഞാൻ ആദ്യം പഠിച്ചിരുന്നത്, പിന്നെ ശനിയും ഞായറും അവധി കിട്ടാൻ വേണ്ടിയാണ് മലയാളം മീഡിയത്തിലേക്ക് മാറിയത്. എന്റെയൊരു സുഹൃത്തുണ്ടായിരുന്നു ഷൈൻ, ഞാൻ ഏഴരയ്ക്ക് ഒക്കെ സ്‌കൂളിൽ പോവുമ്പോൾ അവൻ നിന്ന് പല്ല് തേക്കുന്നുണ്ടാവും. അവന് പത്ത് മണിക്കൊക്കെ പോയാൽ മതി. എനിക്ക് അങ്ങനെ അവനോടൊരു അസൂയ. പിന്നെ ശനിയും ഞായറും ഒക്കെ അവധി. അതാണ് മലയാളം മീഡിയത്തിലേക്ക് മാറാൻ കാരണം.
മറ്റൊരു പ്രധാന കാര്യം എന്താണെന്ന് വച്ചാൽ അന്ന് ഇംഗ്ലീഷ് മീഡിയത്തിനൊക്കെ വലിയ ഡിമാൻഡ് ഉള്ള കാലമായിരുന്നു. ആ സമയത്താണ് ഞാൻ മലയാളത്തിലേക്ക് മാറാൻ നിന്നത്. അച്ഛനും അമ്മയും ഒക്കെ സമ്മതിച്ചു എന്നുള്ളതാണ് കാര്യം. അന്ന് അങ്ങനെ ഇംഗ്ലീഷ് മീഡിയത്തിൽ ഒക്കെ പഠിച്ചിരുന്നെങ്കിൽ വലിയ ശാസ്ത്രജ്ഞനോ ഒക്കെ ആയി മാറുമായിരുന്നു.
ഇപ്പോഴത്തെ ഓഡിയൻസ് ആകെ മാറി. നമ്മൾ പറയുന്ന ഒരു കോമഡി വാട്‌സ്ആപ്പിൽ വന്നാൽ, കൊറച്ചു കഴിഞ്ഞ് നമ്മൾ അതിന്റെ വീഡിയോ ഇറക്കിയാലും വാട്‌സ്ആപ്പ് കോമഡിയാണ് ഇവൻ പറയുന്നതെന്ന് ചിലർ പറയും. അപ്പോൾ പുറത്തുപോയി യുഎസിൽ ഒരു പരിപാടി അവതരിപ്പിക്കുമ്പോൾ കൊറേ പേർ ലൈവ് ഇടും. പത്താമത്തെ സ്‌റ്റേജിൽ അവതരിപ്പിക്കുമ്പോൾ ആളുകൾ പറയും ഞങ്ങൾ ഇത് കണ്ടതാണെന്ന്. അതിന്റെ ബാധ്യത വളരെ വലുതാണ്.
ഇത്തിരി സ്ട്രെസ് ഉള്ള പരിപാടി തന്നെയാണ് അത്. ചിലപ്പോൾ ഒക്കെ ഞാൻ അവരോട് ഷൂട്ട് ചെയ്യുമ്പോൾ പറഞ്ഞിട്ടുണ്ട്. അങ്ങനെ വല്ലവർക്കും കണ്ടന്റ് ഉണ്ടാക്കി കൊടുക്കേണ്ട കാര്യം ഇല്ലാലോ. ഒരുത്തൻ ഒരു ദിവസം പരിപാടിക്ക് വന്ന് വീഡിയോ എടുത്ത് യൂട്യൂബിൽ ഇട്ട് വൺ മില്യൺ ഉണ്ടാക്കി, ഞാൻ തപ്പിയെടുത്ത് അവനെ വിളിച്ചു ഡിലീറ്റ് ചെയ്യാൻ പറഞ്ഞു. അവസാനം പോലീസിൽ പരാതി കൊടുത്തു. ഇന്റലക്ച്വൽ പ്രോപ്പർട്ടിക്ക് ഇപ്പൊ വലിയ വിലയില്ല.
ഞാൻ ഒരിക്കൽ അമ്മയുടെ ഓഫീസിൽ നിന്ന് ഇറങ്ങി വരികയായിരുന്നു. നമ്മുടെ ഫാമിലി ഗെറ്റ് റ്റുഗദർ മീറ്റിംഗോ മറ്റോ ആയിരുന്നു. അപ്പോൾ നാലഞ്ച് ഓൺലൈൻ മീഡിയാസ് എന്റെ അടുത്ത് വന്ന് ചോദിച്ചു, ചേട്ടാ എന്താ അകത്ത് നടന്നതെന്ന്. ഞാൻ പറഞ്ഞു പരിപാടിയുടെ കാര്യങ്ങൾ ഒക്കെ ആണെന്ന്. ആ വീഡിയോയിൽ പത്ത് മുന്നൂറ് പേർ നാണമില്ലേ നിനക്ക് ഇവന്റെ പിന്നാലെ ഒന്നും മൈക്കും തൂക്കി പോവാൻ. ഞാൻ ആണേലും മീഡിയ ആണെങ്കിലും ചെയ്യുന്നത് ജോലി ആണെന്ന് കരുതാം, കമന്റിടുന്നവർക്ക് എന്ത് കാര്യമെന്ന് അറിയില്ല.












Click it and Unblock the Notifications