'ആ ദിലീപ് ചിത്രത്തിൽ ജീവനുണ്ടെങ്കിൽ അഭിനയിക്കാൻ വരുമെന്ന് കലാഭവൻ മണി പറഞ്ഞു, മീര ജാസ്‌മിനെ മാറ്റി'; സുന്ദർദാസ്
മലയാള സിനിമയിലെ ഹിറ്റ് മേക്കർമാരിൽ ഒരാളാണ് സുന്ദർ ദാസ്. തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിൽ തുടക്കത്തിലും തിയേറ്ററുകളിൽ ആളെ നിറച്ച ഒട്ടേറെ ഹിറ്റ് സിനിമകൾ അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട്. മാത്രമല്ല ഒരു താരമെന്ന നിലയിൽ ദിലീപിന്റെ വളർച്ചയിൽ വലിയൊരു പങ്ക് വഹിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് അദ്ദേഹം. 'സല്ലാപം' എന്ന ചിത്രം തന്നെ അതിന് ഉദാഹരണമായിരുന്നു.
സല്ലാപം, സമ്മാനം, വർണകാഴ്ച്ചകൾ, കുബേരൻ, പൗരൻ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങൾ സുന്ദർ ദാസിന്റേതായി ഉണ്ട്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്‌ത ചിത്രത്തിലും ദിലീപ് തന്നെയായിരുന്നു നായകൻ. വെൽക്കം റ്റു സെൻട്രൽ ജയിൽ എന്ന ചിത്രത്തിലാണ് ദിലീപ് മുഖ്യ വേഷത്തിൽ എത്തിയത്. ഇപ്പോഴിതാ അദ്ദേഹം പഴയ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്.

ദിലീപ്, സംയുക്ത വർമ്മ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ കോമഡി എന്റർടെയ്‌നറായ കുബേരൻ എന്ന സിനിമയെ കുറിച്ചും തന്റെ ആദ്യ ചിത്രമായ സല്ലാപത്തെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. രണ്ട് ചിത്രങ്ങളിലും പ്രധാന വേഷം അഭിനയിച്ച കലാഭവൻ മണിയെ കുറിച്ചും നടൻ ഇതിൽ വരാനുണ്ടായ സാഹചര്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ആർജെ ഗദ്ദാഫിയുടെ പോഡ്‌കാസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സുന്ദർ ദാസിന്റെ വാക്കുകൾ
സല്ലാപത്തിലെ ചെത്തുകാരന്റെ വേഷത്തിൽ മണിയുടെ സംഭാവനകൾ ഒരുപാടുണ്ട്. നാട്ടിലുള്ള ചെത്തുകാരെ എനിക്കും നേരിട്ടറിയാം. അച്ഛന്റെ ചില സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഈ മാട്ടം കെട്ടിയുള്ള നടത്തവും മറ്റും നമുക്ക് അറിയാവുന്നതാണ്. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ ഒരു ജില്ലാ റാലി ചാലക്കുടി ഹൈസ്‌കൂളിൽ നടക്കുകയായിരുന്നു. അങ്ങനെ ഒരു ദിവസം രാത്രി ക്യാമ്പ് ഫയറിന് ലോഹിയെ മുഖ്യ അതിഥിയായി കൊണ്ട് വന്നു.
ഒരു ചെറിയ പ്രസംഗം ആയിരുന്നു ഉദ്ദേശിച്ചത്. അതിനിടയിൽ ഒരാൾ വന്നുപറഞ്ഞു കലാഭവൻ മണി എന്ന് പറയുന്നൊരു മിമിക്രി കലാകാരനുണ്ട്, അദ്ദേഹത്തിന് ഒരു പെർഫോമൻസ് നടത്തിക്കൂടേ എന്ന്. അങ്ങനെ അതിനെന്താ നടത്തിക്കോട്ടെ എന്ന് ഞങ്ങളും പറഞ്ഞു. അവിടെ സ്‌കൂൾ ഗ്രൗണ്ടിൽ ഒരു സ്‌റ്റേജ് ഒക്കെ കെട്ടിയിരുന്നു. അവിടെയാണ് മണി പെർഫോം ചെയ്‌തത്.
ഇയാൾ ചെയ്‌തത് സൗണ്ടിൽ അല്ല ചെയ്‌തത്, ബോഡി ലാങ്ഗ്വേജിൽ ആയിരുന്നു. ആന പിൻഭാഗം ചൊറിയുന്നത്, ദിനോസർ, ഒട്ടകം, കുരങ്ങൻ എന്നിങ്ങനെ ഒക്കെ ചെയ്‌തു. അങ്ങനെ അത് കഴിഞ്ഞു. പുള്ളി പോവുകയും ചെയ്‌തു. പിന്നീട് സല്ലാപത്തിലേക്ക് വരുമ്പോൾ കലാഭവൻ മണിയെ പിടിച്ചാലോ എന്നാണ് ലോഹി ചോദിച്ചത്. മണിയോട് ഇതാണ് കഥാപാത്രം എന്ന് പറഞ്ഞുകൊടുത്തു.
ചെത്തുകാരന്റെ വേഷമാണെന്ന് പറഞ്ഞു. പുള്ളിയോട് നടന്നുവരാൻ പറഞ്ഞു. തിരിഞ്ഞു നടന്നുകാണിക്കാൻ പറഞ്ഞു. കണ്ടപ്പോൾ ചെത്തുകാർ അത് കിറുകൃത്യമായിരുന്നു. നിന്നെ ഫിക്‌സഡ് ആണെന്ന് ഞാൻ പറഞ്ഞു. അതിലെ പാട്ടുപാടുന്ന രീതിയൊക്കെ സ്ക്രിപ്റ്റിൽ ഉള്ളതാണ്. പുള്ളി പിന്നെ തെങ്ങുകയറുന്നത് ഒക്കെ പഠിച്ചെടുത്തു.
മണി തെലുഗിലും തമിഴിലും ഒക്കെ വളരെ ബിസി ആയിട്ടുള്ള സമയത്ത് ആയിരുന്നു കുബേരൻ വന്നത്. സലീം കുമാർ ആയിരുന്നു കാസ്‌റ്റ് ചെയ്‌തിരുന്നത്. എന്നാൽ പുള്ളിക്ക് ഒരുപാട് പടങ്ങൾ ഉണ്ടായിരുന്ന സമയമായിരുന്നു അത്. അങ്ങനെ ഞാൻ മണിയോട് ചോദിച്ചു, പുള്ളി ജീവനുണ്ടെങ്കിൽ വരുമെന്നാണ് എന്നോട് പറഞ്ഞത്. ഇപ്പോഴും നോക്കിയാൽ കാണാം പഴയ ചാർട്ട് പ്രകാരം സലീം കുമാർ ആയിരുന്നു രാമാനുജനായി വരേണ്ടത്. പിന്നെ അത് മാറ്റി മണി വരുകയായിരുന്നു.
കുബേരനിൽ സംയുക്ത വർമ്മ നായികയായി ഫിക്‌സ് ആയിരുന്നു. അത് തുടക്കത്തിലേ തീരുമാനിച്ചതാണ്. എന്നാൽ രണ്ടാമത്തെ നായികയായി കുടകിലെ പെൺകുട്ടിയായി ഒരു നടി വേണമായിരുന്നു. പലരെയും നോക്കി. മീര ജാസ്‌മിനെയും ഉദ്ദേശിച്ചു. പക്ഷേ അവസാനം ചെയ്‌തത് പഴയ കാല നടി സുമിത്രയും മകൾ ആയിരുന്നു അവർ. നല്ല ബ്രില്ലിയൻറ് ആയിട്ടുള്ള കുട്ടിയായിരുന്നു, അങ്ങനെയാണ് അവരെ ആ വേഷത്തിലേക്ക് എടുക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്‌തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications