Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗന്ദര്യമില്ലെന്ന് പറഞ്ഞ് വില്ലനാവാന്‍ നോക്കി, ഒടുവില്‍ സൂപ്പര്‍ താരം; ആദ്യ 100 കോടിയും സ്വന്തം

മുംബൈ: ബോളിവുഡില്‍ നിരവധി സൂപ്പര്‍ താരങ്ങളുണ്ട്. പലരും ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ നിലയില്‍ എത്തിയത്. അതുപോലെ ബോളിവുഡ് ഗ്ലാമറിന്റെ ലോകം കൂടിയാണ്. ഇവിടെ സൗന്ദര്യമുള്ളവരാണ് സൂപ്പര്‍ താരമാവുക എന്നൊരു ധാരണ പൊതുവെയുണ്ട്. എന്നാല്‍ സൗന്ദര്യത്തേക്കാള്‍ ഉപരി കഴിവാണ് ഇവിടെ പ്രധാനം.

അത്തരമൊരു നടന്‍ സൂപ്പര്‍ താരമായിട്ടുണ്ട് എന്നത് അധികം അറിയാത്ത കാര്യമാണ്. ഈ നടന്‍ തുടക്കക്കാലത്ത് നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരില്‍ ഏറെ വിഷമിച്ചിരുന്നു. നായകനാവാന്‍ പറ്റില്ലെന്ന് കരുതി ഈ താരം ഹിന്ദി വില്ലനാവാനാണ് നോക്കിയത്. എന്നാല്‍ അത്ഭുതകരമായി ഇയാള്‍ വലിയ സൂപ്പര്‍ താരമായി മാറുകയായിരുന്നു.

mithun-chakraborty

അമിതാഭ് ബച്ചനോ ധര്‍മേന്ദ്രയോ ഒന്നുമല്ല ഈ താരം. പശ്ചിമ ബംഗാളില്‍ നിന്നെത്തി ബോളിവുഡ് കീഴടക്കിയ മിഥുന്‍ ചക്രവര്‍ത്തിയാണ് ആ താരം. പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് മിഥുന്‍ ചക്രവര്‍ത്തി 1970കളില്‍ പഠിച്ചിറങ്ങിയത്. ബോളിവുഡില്‍ തനിക്ക് നല്ല വേഷങ്ങള്‍ ഒരിക്കലും കിട്ടില്ലെന്നായിരുന്നു മിഥുന്‍ ചക്രവര്‍ത്തി കരുതിയിരുന്നത്.

തന്റെ നിറം അതിനൊരു തടസ്സമാകുമെന്നായിരുന്നു മിഥുന്‍ കരുതിയിരുന്നതെന്ന് നടി ശബാന ആസ്മി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ അര്‍ബാസ് ഖാന്റെ സെലിബ്രിറ്റി ടോക് ഷോയായ ദ ഇന്‍വിന്‍സിബിള്‍സ് സീരീസില്‍ അതിഥിയായി എത്തിയിരുന്നു ശബാന ആസ്മി.

മിഥുന്‍ ചക്രവര്‍ത്തി ഞങ്ങളുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. തനിക്ക് സൗന്ദര്യമില്ലെന്നും, ഇരുണ്ട നിറവും, തന്റെ പല്ലുകളുമെല്ലാം ഒരു നായകന് വേണ്ട രീതിയില്‍ അല്ലെന്ന് ആശങ്കയുണ്ടായിരുന്നു. എന്റെ അമ്മ മിഥുനെ എപ്പോഴും ആശ്വസിപ്പിക്കാറുണ്ടായിരുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ചൊന്നും ആലോചിച്ച് ആശങ്കപ്പെടേണ്ട നീ നന്നായി ഡാന്‍സ് കളിക്കുന്നുണ്ടെന്ന് അമ്മ എപ്പോഴും പറയാറുണ്ടായിരുന്നുവെന്നും ശബാന ആസ്മി പറഞ്ഞു.

മിഥുന്‍ ചക്രവര്‍ത്തി തന്നെ മുമ്പ് താന്‍ നിറത്തിന്റെ കാര്യത്തില്‍ ഒരുപാട് ആശങ്കപ്പെട്ടിരുന്ന കാര്യം പറഞ്ഞിരുന്നു. അതുകൊണ്ട് നായകനാവാന്‍ പറ്റില്ലെന്നാണ് കരുതിയത്. പകരം വില്ലനാവാമെന്നാണ് കരുതിയത്. തന്നെ ആരും നായകനാക്കില്ലെന്ന് കരുതിയാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. അതുകൊണ്ട് നല്ല രീതിയില്‍ അഭിനയ പഠനമെല്ലാം കഴിഞ്ഞാണ് പുറത്തിറങ്ങിയതെന്നും മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു.

അതേസമയം മിഥുന്‍ ബോംബെയിലേക്ക് സിനിമാ അവസരം തേടി വന്നപ്പോള്‍ നിരവധി പേരാണ് അദ്ദേഹത്തിനെ നായകനാക്കാനായി കാത്തിരുന്നത്. 1976ല്‍ മൃഗയ എന്ന ചിത്രത്തിലൂടെയാണ് മിഥുന്‍ അരങ്ങേറ്റം നടത്തിയത്. ആ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും മിഥുന് ലഭിച്ചു. 1982ല്‍ ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രത്തിലൂടെയാണ് മിഥുന്‍ സൂപ്പര്‍ താരമായി മാറുന്നത്.

രാജ്യമെമ്പാടും മിഥുന്‍ വമ്പന്‍ താരമായി മാറി. ഇന്ത്യയില്‍ വമ്പന്‍ ഹിറ്റായിരുന്നു ചിത്രം. ആ സമയം ആറ് കോടിയാണ് ചിത്രം കളക്ട് ചെയ്തത്. സോവിയറ്റ് യൂണിയനില്‍ ചിത്രം തരംഗമായി. എല്ലാ ബോക്‌സോഫീസ് റെക്കോര്‍ഡുകളും തകര്‍ന്നു. വേള്‍ഡ് വൈഡ് ചിത്രം നൂറ് കോടി കളക്ഷനാണ് നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ചിത്രമായും ഡിസ്‌കോ ഡാന്‍സര്‍ മാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+