കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിട്ടുപോയത് ഗാന്ധിയന്‍ പാരമ്പര്യത്തിന്റെ കണ്ണി...

  • By Staff
Google Oneindia Malayalam News

ആദ്യമായി മലയാളപത്രം അച്ചടിച്ച് പുറത്തിറക്കിയ കൊച്ചിയിലെ ഗുജറാത്തി വ്യവസായി ദേവ്ജി ഭീംജിയുടെ വളര്‍ത്തുമകന്‍ രാജസ്ഥാന്‍കാരനായ പി.എസ്.ഗണപതി സിംഹിന്റെ മകനാണ് ധാരാസിംഹ് . വാണിജ്യകേന്ദ്രമായ മട്ടാഞ്ചേരിയില്‍ 1918 ല്‍ ജനിച്ചു. തിരുമല ദേവസ്വം ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം.

കേരളസന്ദര്‍ശനവേളയില്‍ മട്ടാഞ്ചേരിയില്‍ വച്ചു നടന്ന സമ്മേളനത്തില്‍ വച്ചായിരുന്നു ധാരാസിംഹ് ഗാന്ധിജിയെ കാണുന്നത്. തുടര്‍ന്ന് ഗാന്ധി ഭക്തനായിത്തീര്‍ന്ന അദ്ദേഹം പത്താംക്ലാസ് വിജയിച്ചതിനു ശേഷം വാര്‍ധയിലെ ആശ്രമത്തിലെത്തി. കുറച്ചുകാലത്തെ ആശ്രമജീവിതത്തിനു ശേഷം മട്ടാഞ്ചേരിയില്‍ തിരിച്ചെത്തിയ ധാരാസിംഹ് കോണ്‍ഗ്രസ് കമ്മിറ്റിക്കു രൂപം നല്‍കി.

1939 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ചേര്‍ന്ന് പഠനം പുനരാരംഭിച്ചു. 1940 ലെ പഠിപ്പുമുടക്ക് സമരത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായിരുന്നു ധാരാസിംഹ്. ത്രിപുരയില്‍ സുഭാഷ് ചന്ദ്രബോസിന്റെ അധ്യക്ഷതയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ കൊച്ചിയില്‍ നിന്നുള്ള പ്രതിനിധിയുമായിരുന്നു.

ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ജയില്‍വാസവും അനുഷ്ഠിച്ചു. കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളാണ്.

1945 ല്‍ കൊച്ചി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അദ്ദേഹം. കൊച്ചിയിലെ വിദ്യാലയങ്ങളില്‍ ഹിന്ദി നിര്‍ബന്ധിതമാക്കിയത് സഭയില്‍ ധാരാസിംഹ് അവതരിപ്പിച്ച പ്രമേയത്തെത്തുടര്‍ന്നാണ്. സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗമായിരുന്ന സിംഹ് ദക്ഷിണഭാരത ഹിന്ദി പ്രചാര സഭയ്ക്കും നേതൃത്വം നല്‍കി.

ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കുെത്ത് ജയില്‍വാസമനുഷ്ഠിച്ച് പുറത്തുവന്നതിനു ശേഷമാണ് ധാരാസിംഹ് തൊഴിലാളി യൂണിയന്‍ രംഗത്ത് സജീവമായത്. ഐഎന്‍ടിയുസി യുടെ നേതൃത്വം ഏറ്റെടുത്ത് കൊച്ചി തുറമുഖ തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. 1958 ല്‍ ജനീവയില്‍ നടന്ന ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പങ്കെടുത്തു. നിരവധി വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X