കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുറിവുണങ്ങാതെ ഗുജറാത്ത് ...

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ് : ഭൂമീദേവിയുടെ ഉഗ്രകോപത്തിന് ഒരു ജനതയാകെ ഇരയായിട്ട് ഒരു വര്‍ഷം തികയുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന് ആസുരഭാവത്തോടെ ഗുജറാത്തില്‍ ഭൂമിദേവി ഇളകിയാടിയപ്പോള്‍ ഇന്ത്യയൊന്നടങ്കം കുലുങ്ങിപ്പോയി. തലയ്ക്കു മീതേ പെരുമഴ പോലെ പെയ്തു വീണ കോണ്‍ക്രീറ്റ് കട്ടകള്‍ക്കടിയില്‍ കച്ചും ഭുജും അഹമ്മദാബാദും ശ്വാസം കിട്ടാതെ പിടഞ്ഞു. തലമുറകളുടെ അദ്ധ്വാനം കൊണ്ട് കെട്ടിപ്പൊക്കിയതൊക്കെയും തകര്‍ന്നടിഞ്ഞത് നിമിഷാര്‍ദ്ധത്തില്‍. ഒരു രാജ്യത്തെയാകെ പിടിച്ചുലച്ച മഹാദുരന്തത്തിന് ഈ റിപ്പബ്ലിക് ദിനത്തില്‍ ഒരു വയസ് .

സര്‍ക്കാര്‍ ഭാഷ്യം

ഇത് കണക്കെടുപ്പിന്റെ അവസരമാണ്. സ്വപ്നങ്ങളുടെ ശ്മശാനത്തില്‍ പ്രതീക്ഷയുടെ അസ്ഥിവാരം പണിയാന്‍ ഒരു സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ കണക്കെടുപ്പ്. കണ്‍മുന്നില്‍ വച്ച് ഉറ്റവരും സമ്പാദ്യങ്ങളും നഷ്ടപ്പുെന്നത് നിസഹായതയോടെ കണ്ടു നില്‍ക്കേണ്ടിവന്നവരോട് ഭരണകൂടം എങ്ങനെ പ്രതികരിച്ചുവെന്നതിന്റെ കണക്കെടുപ്പ്.

ലാത്തൂര്‍ ഭൂകമ്പമുണ്ടായതിനുശേഷം നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളേക്കാള്‍ വേഗത്തിലും കാര്യക്ഷമതയിലുമാണ് ഗുജറാത്തിലെ പുനരധിവാസ-ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തന്നെ ലാത്തൂരില്‍ എട്ടുമാസമെടുത്തു. ഗുജറാത്തില്‍ ഇതെല്ലാം ഉടനെ തുടങ്ങിയത്രെ. ഒരു വര്‍ഷം കൊണ്ട് ലാത്തൂരില്‍ പണിതത് 1,912 വീടുകള്‍. ഗുജറാത്തില്‍ ആ സ്ഥാനത്ത് 8,00,000 വീടുകള്‍. -കണക്കുകള്‍ ഉദ്ധരിച്ച് സര്‍ക്കാര്‍ വിശദീകരിക്കുന്നു.

ലാത്തൂരിലെ ദുരിതബാധിതരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ തന്നെ 25 മാസമെടുത്തെങ്കില്‍ ഗുജറാത്തില്‍ എട്ടു മാസം കൊണ്ട് പട്ടിക പ്രസിദ്ധീകരിച്ചു.

ലോകത്തിന്റെ നാനാഭാഗങ്ങളിലുണ്ടായ ഭൂകമ്പങ്ങളുമായി താരതമ്യം ചെയ്താല്‍ വികസിത രാജ്യങ്ങളെക്കാള്‍ വേഗത്തിലാണ് ഗുജറാത്തില്‍ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. സപ്തംബര്‍ 11ന്റെ ഭീകരാക്രമണം മൂലം തകര്‍ന്ന് തരിപ്പണമായ ലോക വ്യാപാര കേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ അമേരിക്കയ്ക്ക് ഒരു വര്‍ഷം വേണ്ടിവരും. 10 ലക്ഷം ടണ്ണോളം കോണ്‍ക്രീറ്റ് കൂമ്പാരങ്ങളാണ് അവര്‍ക്ക് നീക്കം ചെയ്യാനുളളത്. എന്നാല്‍ ഗുജറാത്തിലെ 70ലക്ഷം ടണ്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 11 മാസമേ വേണ്ടി വന്നുളളൂ.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X