കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസനപാതയില്‍ ടെക്നോപാര്‍ക്ക് ...

  • By Staff
Google Oneindia Malayalam News

കഴിഞ്ഞ വര്‍ഷം ടെക്നോപാര്‍ക്കിന്റെ വിറ്റുവരവ് 150 കോടിയായിരുന്നെന്ന് സിഇഒ രാജീവ് വാസുദേവന്‍ പറയുന്നു. ഈ വര്‍ഷം അത് 250 കോടിയായി കൂടുമെന്നാണ് കരുതുന്നത്.

വസ്തുനിഷ്ഠമായ ഐടി നയമാണ് ഈ രംഗത്ത് പുരോഗതി കൈവരിക്കാന്‍ കേരളത്തെ സഹായിച്ചതെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു. ശരിയായ ദിശയിലൂടെയാണ് കേരളത്തിന്റെ ഐടി മേഖല മുന്നേറുന്നത്.

അടുത്തിടെ രണ്ടു മന്ത്രിമാര്‍ നടത്തിയ അമേരിക്കാ സന്ദര്‍ശനം ഫലപ്രദമായിരുന്നു. സംസ്ഥാനത്തേയ്ക്ക് യുഎസ് സംരംഭകര്‍ എത്തുമെന്നു തന്നെയാണ് കരുതുന്നത്.

അടുത്ത ആറുമാസത്തിനുളളില്‍ മൂന്നു വിദേശ പ്രതിനിധി സംഘങ്ങള്‍ സംസ്ഥാനത്തെത്തും . മന്ത്രി കുഞ്ഞാലിക്കുട്ടിയ്ക്ക് ഇതുസംബന്ധിച്ച ഉറപ്പ് അവര്‍ നല്‍കിയിട്ടുണ്ട്.

ആഗസ്റ് മാസത്തില്‍ ടെക്നോപാര്‍ക്ക് ഐടി എക്സ്പോ 2002ന് വേദിയാകും. 200 കമ്പനികള്‍ ഈ മേളയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാര്യങ്ങള്‍ ഇതുപോലെ തന്നെ മുന്നോട്ടു പോകുമെങ്കില്‍ ആഗസ്റ് മധ്യത്തോടെ പുതിയ കെട്ടിടം പ്രവര്‍ത്തന സജ്ജമാകുമെന്ന് കരുതാം രാജീവ് വാസുദേവന്‍ പറയുന്നു.

സെപ്തംബര്‍ 11 സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ഐടി രംഗം പതിയെ ഉണര്‍ന്നു വരികയാണെന്ന് ഐബിഎസ് സിഇഒ വി. കെ. മാത്യൂസ് പറയുന്നു. ടെക്നോപാര്‍ക്കിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് ഐബിഎസ്.

ബിസിനസിലെ ഇടിവു മൂലം ജോലിയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നിയമനം നല്‍കാന്‍ കഴിഞ്ഞില്ലെന്ന് മാത്യൂസ് പറഞ്ഞു. എന്നാല്‍ പുതിയ കരാറുകള്‍ കിട്ടിത്തുടങ്ങിയതോടെ നേരത്തെ തിരഞ്ഞെടുത്തവര്‍ക്ക് നിയമനം നല്‍കിത്തുടങ്ങി. സംസ്ഥാനത്തിന്റെ ഐടി രംഗം പച്ചപടിക്കുകയാണ് എന്നതിന്റെ സൂചനയാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് ഷെയര്‍ എന്ന എണ്ണക്കമ്പനികളുടെ സംഘടനയ്ക്കു വേണ്ടി ഒരു സോഫ്റ്റ് വെയര്‍ നിര്‍മ്മാണക്കരാര്‍ ഈയിടെയാണ് ഐബിഎസ് ഒപ്പുവച്ചത്. വിദേശത്തു നിന്നും ഇനിയും ഇത്തരം കരാറുകള്‍ ടെക്നോപാര്‍ക്ക് കമ്പനികളെ തേടിയെത്തുമെന്ന് മാത്യൂസ് പ്രത്യാശിക്കുന്നു.

ഇതിനെല്ലാം പുറമെ ഏറ്റവും ആധുനികമായ നെറ്റ്വര്‍ക്ക് കണക്ടിവിറ്റിയാണ് വരുന്ന മൂന്നു മാസത്തിനുളളില്‍ ടെക്നോപാര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നത്. ലോകത്തിലെ ഏറ്റവും മികച്ചതിനെപ്പോലും പരാജയപ്പെടുത്തുന്ന നെറ്റ്വര്‍ക്ക് ശൃംഖലയാവും ഇതെന്നാണ് കരുതപ്പെടുന്നത്. ഉയര്‍ന്ന വേഗതയുളള നെറ്റ് കണക്ഷനും ഇപ്പോള്‍ ടെക്നോപാര്‍ക്കിലുണ്ട്.

അന്താരാഷ്ട നിലവാരമുളള ഒരു പബ്ലിക് സ്ക്കൂള്‍ ടെക്നോപാര്‍ക്ക് കാമ്പസില്‍ ആരംഭിക്കണമെന്ന ജീവനക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യവും താമസിയാതെ സഫലമാകും. 20 കോടി മുടക്കി പബ്ലിക് സ്ക്കൂള്‍ ടെക്നോപാര്‍ക്കില്‍ സ്ഥാപിക്കാന്‍ ഒരു മസ്ക്കറ്റ് മലയാളി തയ്യാറായിട്ടുണ്ട്. അടുത്ത അക്കാദമിക വര്‍ഷത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് കരുതുന്നു.

ലക്ഷ്യമിടുന്ന പദ്ധതികളെല്ലാം സഫലമാവുകയാണെങ്കില്‍ കേരളത്തിലെ ഐടി രംഗം തകര്‍പ്പന്‍ മുന്നേറ്റം കാഴ്ചവയ്ക്കും. രാജ്യത്തെ മറ്റ് ഐടി പാര്‍ക്കുകള്‍ക്കു മാതൃകയായി, വാണിജ്യ രംഗത്തെ അതിശക്ത സാന്നിദ്ധ്യമായി ടെക്നോപാര്‍ക്ക് വളരുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X