കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശങ്കരസ്മൃതിയില്‍ ആദിശങ്കര വിമാനമണ്ഡപം ക്ഷേത്രം

  • By Staff
Google Oneindia Malayalam News

അലഹബാദ്: ഗംഗ, യമുനാ, സരസ്വതീ നദികളുടെ സംഗമസ്ഥാനത്ത് ആദി ശങ്കര സ്മരണയുണര്‍ത്തുന്ന ആദി ശങ്കര വിമാന മണ്ഡപത്തിലെത്തുന്ന ക്ഷേത്രസന്ദര്‍ശകര്‍ ശങ്കര സ്മരണയില്‍ ലയിക്കുന്നു.

ഇവിടെവെച്ചാണ് ശങ്കരാചാര്യരും പണ്ഡിതശ്രേഷ്ഠനായ മന്ദന്‍ മിശ്രയും എഡി 784ല്‍ വേദങ്ങളെ അധികരിച്ച് സംവാദത്തിലേര്‍പ്പെട്ടത്. ദ്രാവിഡ രീതിയില്‍ പണിത ആദി ശങ്കര വിമാന മണ്ഡപം ക്ഷേത്രമാണ് ഈ സംഗമതീരത്തെ ഏറ്റവും പ്രധാന ആകര്‍ഷണം. ആദി ശങ്കരന്‍ കുമാരില്‍ ഭട്ടനുമായി കൂടിക്കാഴ്ച നടത്തിയതും ഇതേ കേന്ദ്രത്തില്‍വെച്ചാണെന്നാണ് പറയപ്പെടുന്നത്.

ദില്ലിയിലെ ആദിശങ്കര സംസ്കൃത കലാം അക്കാദമിയുടെ ആര്‍ട്സിന്റെ മേല്‍നോട്ടത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. കരുത്തേറിയ 16 തൂണുകളിലാണ് 130 അടി ഉയരമുള്ള ക്ഷേത്രം പണിതുയര്‍ത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1986ല്‍ ശങ്കരാചാര്യ കാഞ്ചി കാമകോടി ജയേന്ദ്രസരസ്വതിയാണ് നിര്‍വ്വഹിച്ചത്. ഇതിന് ഏകദേശം ഒരു കോടി രൂപയോളം ചെലവായിട്ടുണ്ടെന്നാണ് കണക്ക്.

പടിഞ്ഞാറ് ഭാഗത്താണ് ക്ഷേത്രത്തിന്റെ പ്രവേശന കവാടം. മൂന്നുനിലയുള്ള ക്ഷേത്രത്തിന്റെ മച്ചിലും ഭിത്തികളിലുമെല്ലാം ഐതിഹ്യകഥകളുടെയും മറ്റും മനോഹരമായ ചിത്രങ്ങള്‍ആലേഖനം ചെയ്തിട്ടുണ്ട്. കാഞ്ചിയില്‍ നിന്നെത്തിയ 20 കലാകാരന്മാര്‍ ആറ് മാസം പ്രയത്നിച്ചാണ് ക്ഷേത്രത്തിലെ അലങ്കാരപ്പണികള്‍ പൂര്‍ത്തിയാക്കിയത്.

ദിവസവും ഗണപതി ഹോമത്തോടെയാണ് ക്ഷേത്രത്തില പൂജാ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. കാഞ്ചികാമകോടി പീഠത്തിലെ ശങ്കരാചാര്യരുടെ നിര്‍ദ്ദേശപ്രകാരമാണ് ക്ഷേത്രത്തിലെ ദൈനംദിന പൂജകളെല്ലാം നടക്കുന്നത്.

നാല് കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. നാലിടത്തുമുള്ള ചന്ദനത്തില്‍ തീര്‍ത്ത വാതിലുകള്‍ കൊത്തുപണികള്‍ കൊണ്ട് ആകര്‍ഷണീയമാണ്. ക്ഷേത്രത്തിന്റെ മാനേജരായ വെങ്കട് കുമാര്‍ ശര്‍മ പറയുന്നതനുസരിച്ച് ഈ ക്ഷേത്രത്തില്‍ പ്രതിദിനം രണ്ടായിരംമുതല്‍ മൂവായിരം ആളുകള്‍ വരെ ദര്‍ശനത്തിനെത്തുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X