കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹ്യൂസിന്റെ രക്തത്തില്‍ അബോട്ടിന് പങ്കില്ല!

Google Oneindia Malayalam News

സീന്‍ അബോട്ട്. ഓസ്‌ട്രേലിയയ്ക്കും ന്യൂ സൗത്ത് വെയില്‍സിനും വേണ്ടി പന്തെറിയുന്ന യുവ ഫാസ്റ്റ് ബൗളര്‍. ഫില്‍ ഹ്യൂസിനെ മരണത്തിലെത്തിച്ച ബൗണ്‍സര്‍ എറിഞ്ഞത് ഈ 22 കാരനാണ്. വേണമെന്ന് കരുതിയല്ല, ബൗണ്‍സര്‍ റീഡ് ചെയ്യുന്നതില്‍ ഹ്യൂസിന് പറ്റിയ പിഴവാണ് അപകടം വരുത്തിയത്.

ശ്രമങ്ങളെല്ലാം വിഫലമാക്കി ഹ്യൂസ് മരണത്തിന് കീഴടങ്ങി. ജീവിച്ചിരിക്കുന്ന അബോട്ടിന്റെ സ്ഥിതിയെന്താണ്. ബോധപൂര്‍വ്വമല്ലെങ്കിലും, കൂട്ടുകാരന്റെ മരണത്തിനിടയാക്കിയവന്‍ എന്ന കുറ്റബോധം ജീവിതകാലം മുഴുവന്‍ അബോട്ടിനെ വേട്ടയാടില്ലേ. എന്നാല്‍ ക്രിക്കറ്റ് ലോകം അബോട്ടിനൊപ്പമുണ്ട്, അബോട്ടിന് പിന്തുണയുമായി.

ഹ്യൂസ് ഏറ് കൊണ്ട് വീണ ശേഷം അബോട്ട് എന്തൊക്കെയാണ് ചെയ്തത്. അബോട്ടിനോട് മറ്റുള്ളവര്‍ പറയുന്നതെന്താണ്. കാണൂ.

പിറ്റേന്നും ഗ്രൗണ്ടിലെത്തി അബോട്ട്

പിറ്റേന്നും ഗ്രൗണ്ടിലെത്തി അബോട്ട്

താന്‍ ബൗണ്‍സര്‍ എറിഞ്ഞ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെത്തി അബോട്ട്, ബുധനാഴ്ച. പന്തെറിഞ്ഞ സ്ഥലത്ത് അല്‍പ നേരം നിന്ന ശേഷമാണ് അബോട്ട് തിരിച്ചുപോയത്.

എന്ത് പറയാന്‍

എന്ത് പറയാന്‍

ബുധനാഴ്ച അബോട്ട് ഗ്രൗണ്ടിലെത്തുമ്പോള്‍ ഹ്യൂസ് അബോധാവസ്ഥയില്‍ ആശുപത്രിയിലാണ്. അധികമാരോടും സംസാരിക്കാതെയാണ് അബോട്ട് മടങ്ങിയത്.

ആദ്യമെത്തിയത് അബോട്ട്

ആദ്യമെത്തിയത് അബോട്ട്

തന്റെ പത്താമത്തെ ഓവറിലാണ് അബോട്ട് ഹ്യൂസിനെ വീഴ്ത്തിയത്. ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ തലയില്‍ ഏറ് കൊണ്ട് ഹ്യൂസ് വീഴുകയായിരുന്നു. ഹ്യൂസിന് സമീപത്തേക്ക് ആദ്യം ഓടിയെത്തിയത് അബോട്ടാണ്.

ആശുപത്രിയില്‍ കണ്ണീരോടെ

ആശുപത്രിയില്‍ കണ്ണീരോടെ

ഹ്യൂസ് മരിച്ച വാര്‍ത്തയറിഞ്ഞ് കണ്ണുനീരോടെയാണ് സീന്‍ അബോട്ട് ആശുപത്രി വിട്ടത്. അടുത്ത കൂട്ടുകാരും അബോട്ടിനൊപ്പം ഉണ്ടായിരുന്നു.

അബോട്ടിന് പിന്തുണ

അബോട്ടിന് പിന്തുണ

സഹകളിക്കാരും ക്രിക്കറ്റ് അധികാരികളും സീന്‍ അബോട്ടിന് ഒപ്പമാണ്, അറിയാതെ പറ്റിപ്പോയൊരു കൈപ്പിഴയ്ക്കപ്പുറം ആരും ഈ സംഭവത്തെ കാണുന്നില്ല.

ആശ്വാസവുമായി ചെന്നൈ ടീം

ആശ്വാസവുമായി ചെന്നൈ ടീം

സീന്‍ അബോട്ടിന് പിന്തുണയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം രംഗത്തെത്തി. അബോട്ട് സ്‌ട്രോങ് ആയി നില്‍ക്കേണ്ട സമയമാണ് എന്നാണ് ചെന്നൈ ടീം ട്വിറ്ററില്‍ പറഞ്ഞത്.

അബോട്ടിനൊപ്പം

അബോട്ടിനൊപ്പം

ഓസ്‌ട്രേലിയന്‍ താരം സൈമണ്‍ കാറ്റിച്ച്, ഇന്ത്യയുടെ ദിനേശ് കാര്‍ത്തിക്, ഇയാന്‍ ബോതം, ആന്‍ഡേഴ്‌സണ്‍ തുടങ്ങിയവരും അബോട്ടിന് പിന്തുണയുമായി എത്തി.

English summary
Phillip Hughes tragedy: Cricketers urge young fast bowler Sean Abbott to stay strong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X