കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴവില്ല് വിരിയാത്ത മനസ്സുകളില്‍ കാമുകന്‍ കിങ്കരന്‍മാരും കാമുകിമാര്‍ കുടലകളും

  • By Neethu B
Google Oneindia Malayalam News

ബിനു ഫല്‍ഗുനന്‍

സാമൂഹ്യ, രാഷ്ട്രീയ സംഭവവികാസങ്ങളെ വിമര്‍ശന ബുദ്ധിയോടെ നിരീക്ഷിയ്ക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ബിനു.സമകാലീന വിഷയങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് വിവരിയ്ക്കുകയാണ് വെടിവഴിപാട് എന്ന ഈ കോളത്തില്‍.

മാനത്ത് ഒരു മഴവില്ല് വിരിയുമ്പോള്‍ ഉള്ളില്‍ വിടരുന്ന ഒരു സന്തോഷമുണ്ടല്ലോ, മുഖത്ത് തെളിയുന്ന ഒരു പുഞ്ചിരിയുണ്ടല്ലോ... അതാണ് ഫേസ്ബുക്കിലെ മഴവില്‍ സുതാര്യമായ പ്രൊഫൈല്‍ ചിത്രങ്ങള്‍ കാണുമ്പോള്‍ എന്നിലുണരുന്നത്. ഇതുകൊണ്ട് ഞാനൊരു ഗേ ആണെന്ന് അര്‍ത്ഥമില്ലെന്നും ഉണ്ടെന്നും കരുതുന്നവര്‍ അവര്‍ക്കിഷ്ടമുള്ളതുപോലെ കരുതട്ടെ. സ്വാതന്ത്ര്യത്തിന്റേയും സാഹോദര്യത്തിന്റേയും മാത്രം ഒരു ലോകം പിറക്കുമെന്ന് സ്വപ്‌നം കാണുന്ന ഒരുവനായിപ്പോയി എന്നത് ഒരു അധികയോഗ്യതയായിത്തന്നെ ഞാന്‍ കരുതും.

പ്രകൃതിവിരുദ്ധതയുടെ പേരില്‍ സമൂഹം മാറ്റി നിര്‍ത്തുന്നവര്‍ക്കും ഉണ്ട് ഇവിടെ പൗരാവകാശം. പ്രണയിക്കാനും ജീവിക്കാനും ഉള്ള അവകാശം. അതില്‍ പ്രകൃതിയ്ക്ക് വിരുദ്ധമായി എന്തോ ഉണ്ടെന്ന് ധരിച്ച് വശായി പൊയ്മുഖം ചൂടി നില്‍ക്കുന്നവരിലാണ് യഥാര്‍ത്ഥ പ്രകൃതി വിരുദ്ധതയുള്ളത്.

pride-lgbt8

എന്തുകൊണ്ട് ഒരു പുരുഷന് മറ്റൊരു പുരുഷനെ പ്രണയിച്ചുകൂടാ? എന്തുകൊണ്ട് ഒരു സ്ത്രീയ്ക്ക് മറ്റൊരു സ്ത്രീയെ പ്രണയിച്ചുകൂട? എന്തുകൊണ്ട് പുരുഷനേയും സ്ത്രീയേയും ഒരുപോലെ പ്രണയിക്കാനും കാമിക്കാനും ഒരാള്‍ക്ക് കഴിഞ്ഞുകൂടാ? പ്രകൃതി നല്‍കിയ ഇരട്ട ലൈംഗികതയില്‍ എന്തുകൊണ്ട് മനസ്സമാധാനമായി ജീവിച്ചുകൂടാ...?

ഭിന്ന ലൈംഗികതയെ എതിര്‍ക്കുന്നവരെല്ലാം തന്നെ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബാധ്യസ്ഥരാണ്. ഒരു ജനാധിപത്യ ലോകത്ത് ജീവിക്കുന്നവരെന്ന് അവകാശപ്പെടുന്നവരും ജനാധിപത്യ സംവിധാനത്തിന്റെ കാവല്‍ക്കാരും ഇതിന് കൃത്യമായ മറുപടി നല്‍കണം.

ദയവ് ചെയ്ത് പ്രകൃതിയുടെ പേര് പറഞ്ഞ് ഇങ്ങോട്ട് വരരുത്. അതിനെ ഏറ്റവും വൈകൃതമായി ചൂഷണം ചെയ്ത് അങ്ങേ അറ്റം വരെ എത്തിക്കഴിഞ്ഞിരിക്കുന്നു. ഈ പ്രകൃതി തന്നെയാണ്-ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവരുടെ ദൈവം തന്നെയാണ്- ഒരു മനുഷ്യനെ ലെസ്ബിയന്‍/ഗേ/ബൈസെക്ഷ്വല്‍/ട്രാന്‍സ് ജെന്‍ഡര്‍ ആയി സൃഷ്ടിക്കുന്നതെന്ന് ദയവായി മറക്കാതിരിയ്ക്കുക. പഴയ ജന്‍മത്തിന്റെ പാപമോ, ദൈവശാപമോ ഒന്നും ഇതില്‍ കൂട്ടിക്കുഴയ്ക്കരുത്.

pride-lgbt0

മനുഷ്യന്‍ മാത്രമല്ലല്ലോ പ്രകൃതിയില്‍ ഉള്ളത്. ആയിരത്തി അഞ്ഞൂറിലധികം ജീവി വര്‍ഗ്ഗങ്ങളില്‍ കണ്ടെത്തിയ ഒരു സ്വഭാവ വിശേഷം മാത്രമാണ് സ്വവര്‍ഗ്ഗ ലൈംഗികത എന്ന കാര്യം എത്ര പറഞ്ഞാലും തലയില്‍ കയറാത്തവരുണ്ട്. പോളിയോ ബാധിച്ച് അരയ്ക്ക് കീഴെ തളര്‍ന്നുപോയ ഒരാള്‍ കൈകള്‍കുത്തി നടക്കുന്നതിനെ പ്രകൃതി വിരുദ്ധമായാണോ നിങ്ങള്‍ കാണുന്നത്? കൈകളില്ലാത്ത ഒരാള്‍ കാലുകള്‍ ഉപയോഗിച്ച് എഴുതുന്നതും ഭക്ഷണം കഴിയ്ക്കുന്നതും നിങ്ങള്‍ക്ക് പ്രകൃതി വിരുദ്ധമാണോ?

23 ജോഡി ക്രോമസോമുകളില്‍ ഒരെണ്ണത്തിന്റെ സവാരിഗിരിഗിരി ചെറുതായൊന്ന് മാറുമ്പോഴാണ് നിങ്ങള്‍ ആണോ പെണ്ണോ ആകുന്നതെന്ന് ഇനിയും മനസ്സിലായിട്ടില്ലേ നമുക്ക്. അതില്‍ വരുന്ന ചെറിയ വ്യതിയാനമാണ് ഒരുവനെ മാറ്റിമറിയ്ക്കുന്നതെന്ന് പറഞ്ഞാല്‍ എന്താണ് സമൂഹത്തിന് മനസ്സിലാകാത്തത്.

English summary
Why people stand against LGBT rights- Binu Phalgunan writes in Vedivazhipadu column
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X