കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവരാത്രിയുടെ ആദ്ധ്യാത്മികവും ചരിത്രപരവും പൗരാണികവുമായ തലങ്ങള്‍... മഹാശിവരാത്രി പൂജകള്‍ എന്തൊക്കെ??

  • By അനില്‍ പെരുന്ന - 9847531232
Google Oneindia Malayalam News

ഈ വര്‍ഷം കുംഭമാസം 20-ാം തീയതി, മാര്‍ച്ച് 4-ന് നാം ശിവരാത്രി ആചരി ക്കുന്നു. എല്ലാ വര്‍ഷവും വസന്തകാല ആരംഭത്തിനു മുന്‍പായി ഫാല്‍ഗുന മാസത്തില്‍ വന്നെത്തുന്ന കറുത്തവാവിനു തലേന്നാള്‍ മഹാശിവരാത്രിയായി ആചരിച്ചു പോരുന്നു. നമുക്ക് ഇത് കുംഭമാസത്തിലാണ് വരുന്നത്. ഭാരതത്തിലെ പ്രധാനപ്പെട്ട ദേശീയാചാരങ്ങളില്‍ ഒന്നായി ശിവരാത്രി കണക്കാക്ക പ്പെടുന്നു. ഭാരതം മുഴുവനും പ്രാദേശിക വ്യതിയാനമില്ലാതെ ഒന്നായി ആചരിയ്ക്കപ്പെടുന്ന വിശേഷദിവസങ്ങളില്‍ ഒന്നാണ് ശിവരാത്രി.

Read Also: ഇന്ന് മഹാശിവരാത്രി... പ്രാര്‍ഥനയുമായി ലക്ഷോപലക്ഷങ്ങൾ... വൈക്കം, ഏറ്റൂമാനൂർ, വടക്കുംനാഥൻ, കൊട്ടിയൂർ, കണ്ടിയൂര്‍... കാണാം കേരളത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങൾ!!

ശിവരാത്രിയ്ക്ക് ആദ്ധ്യാത്മികവും ചരിത്രപരവും പൗരാണികവുമായ തലങ്ങള്‍ ഉണ്ട്. ശിവരാത്രിയുടെ പരാമര്‍ശങ്ങള്‍ അതിപ്രാചീന ഗ്രന്ഥങ്ങളില്‍ തന്നെ കാണുന്നു. ഈ ദിവസത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്ന, ഇതിലേയ്ക്കു നയിക്കുന്ന പുരാണകഥകള്‍ പലതുമുണ്ട്. അവയൊക്കെ നമ്മുടെ നാട്ടില്‍ സുപരിചിതവുമാണ്. ആകയാല്‍ നാം അതിലേയ്ക്ക് പോകുന്നില്ല. ചരിത്രവശങ്ങള്‍ ചിന്തിക്കുമ്പോള്‍ ഭാരതത്തിലെ പ്രാചീന ശൈവാരാധനാ മേഖലകളില്‍ അനവധി നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ശിവരാത്രിയാചാരം നിലനിന്നിരുന്നതായി രേഖകളില്‍ പരാമര്‍ശമുണ്ട്.

കുലദൈവമായ ശിവൻ

കുലദൈവമായ ശിവൻ

പല പ്രമുഖ രാജവംശത്തിന്റെയും കുലദൈവമായി ശിവന്‍ ആരാധിക്കപ്പെട്ടിരുന്നു. അതിനാല്‍ രാജഭരണ നേതൃത്വത്തില്‍ തന്നെ ശിവരാത്രി ആചരണങ്ങളും ആഘോഷങ്ങളും കൊണ്ടാടിയിരുന്നതായി രേഖകള്‍ പറയുന്നു. ശിവരാത്രി സങ്കല്‍പ്പത്തിന്റെ അര്‍ത്ഥമെന്തായിരിക്കാം? കഥകള്‍ പറയുന്നതിനപ്പുറം അത് വലിയൊരു ആശയമാകുന്നു. പ്രപഞ്ചം ശിവമയമാകുന്ന മുഹൂര്‍ത്തമാണ് ശിവരാത്രി. രാത്രി എന്നതിന് പല അര്‍ത്ഥങ്ങള്‍ ഉണ്ട്. അവസാനിക്കുന്ന ഘട്ടം നിശ്ചലമാകുന്ന നിമിഷം, നിദ്രയിലാകുന്ന നിമിഷം എന്നെല്ലാം അതിന് അര്‍ത്ഥം വരുന്നു.

അനന്തമായ പ്രവാഹം

അനന്തമായ പ്രവാഹം

കാലരാത്രിയെന്നാല്‍ കാലപ്രവാഹത്തിന്റെ അവസാനമാകുന്നു. നിമിഷങ്ങളുടെ അനന്തമായ പ്രവാഹമാകുന്നു കാലം. ഇതിനു തുടക്കം എവിടെയെന്ന് നമുക്ക് അറിയാന്‍ കഴിയില്ല. ഒരു മഹാനദി പോലെ അനുസ്യൂതം ഒഴുകുന്ന ഈ പ്രവാഹം നിലയ്ക്കുന്നതെപ്പോഴെന്നും നമുക്കറിയില്ല. കാലത്തിന്റെ പ്രവാഹം അവസാനിക്കുമ്പോള്‍ കാലത്തിനൊപ്പം സൃഷ്ടിയ്ക്കപ്പെട്ട ഈ പ്രപഞ്ചത്തിന്റെ സര്‍വ്വവും അവസാനിക്കും. കേവലം ഒരേയൊരു സൂക്ഷ്മബിന്ദുവില്‍ നിന്നും കാലത്തോടൊപ്പം ആരംഭിച്ച് അനേക കോടി ബ്രഹ്മാണ്ഡങ്ങളും താരാഗണങ്ങളും ഗ്രഹ-ഉപഗ്രഹങ്ങളും മറ്റു പ്രപഞ്ചിക ദ്രവ്യങ്ങളുമായി വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ഈ മഹാവിശ്വം.

എന്താണ് പ്രളയം

എന്താണ് പ്രളയം

കാലം അവസാനിക്കുമ്പോള്‍ ഉദ്ഭവം പ്രാപിച്ചതായ ഈ ദ്രവ്യമത്രയും തിരികെ ആ സൂക്ഷ്മ ബിന്ദുവിലേയ്ക്കു തന്നെ തിരികെ ചെന്നു വിലയം പ്രാപിക്കുന്നു. ഈ പ്രക്രിയയാണ് പ്ര-ലയം അഥവാ പ്രളയം. പ്രകൃത്യേന-ലയം എന്ന് ചുരുക്കി പറയാം. മൂലപ്രകൃതിയില്‍ സര്‍വ്വം ലയിച്ചു ചേരുന്ന അവസ്ഥ. ഈ മഹാപ്രലയം എന്ന സംഭവത്തിന് തൊട്ടു മുന്‍പ് ഉണ്ടാകുന്ന വിസ്‌ഫോടനാത്മകമായ ഒരു ഘട്ടമാണ് കാലരാത്രി എന്നറിയപ്പെടുന്നത്. ലക്ഷക്കണക്കിനു മനുഷ്യവര്‍ഷങ്ങള്‍ അടങ്ങുന്ന, അനേകം ചതുര്‍യുഗങ്ങളും മന്വന്തരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു മഹാകല്‍പ്പ കാലത്തിന്റെ അവസാനമാണ് ഇവ ഉണ്ടാകുന്നത്.

ശിവരാത്രി ആഘോഷം

ശിവരാത്രി ആഘോഷം

ഓരോ കല്‍പ്പാന്തത്തിലും പ്രലയമുണ്ടാകുന്നു. രണ്ടു പ്രലയങ്ങള്‍ക്ക് ഇടയ്ക്ക് നിലനില്‍ക്കുന്ന ഒരു കല്‍പ്പകാലത്ത്, ഓരോ വര്‍ഷവും ആ മഹാപ്രപഞ്ച നിദ്രയെ അനുസ്മരിപ്പിക്കുന്ന ഒരു സവിശേഷ ദിനം വന്നെത്തുന്നു. പ്രപഞ്ചം നിദ്രയിലാകുമ്പോള്‍ ഉണ്ടാകുന്നത് കാലത്തോടൊപ്പം സൃഷ്ടിക്കപ്പെട്ട സകലതും അതിന്റെ മൂലപ്രകൃതിയായ ശിവതത്വത്തില്‍ ലയിക്കുക എന്നതു തന്നെയാണ്. അങ്ങനെ സകലതും ശിവമയമാകുന്ന ആ മഹാ സംഭവത്തിന്റെ അനുസ്മരണ ദിനമാകുന്നു നാം ആഘോഷിക്കുന്ന, ആചരിക്കുന്ന മഹാശിവരാത്രി.

English summary
Shivaratri, Hindu, festival, ശിവരാത്രി, ആഘോഷം, ഹിന്ദു
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X