മുസ്ലീം മുസ്ലീമിനെ കൊല്ലുന്ന കൊടും ഭീകരത
ആഫ്രിയ്ക്കന്‍ രാജ്യങ്ങള്‍ മുതല്‍ ഏഷ്യന്‍ വന്‍കരകള്‍ വരെ വളര്‍ന്നു നില്‍ക്കുന്നു മുസ്ലീം തീവ്രവാദം.ഒസാമ ബിന്‍ലാദന്‍ ഉള്‍പ്പടെയുള്ളവര്‍ ഇല്ലാതായതോടെ തീവ്രവാദത്തിന്റെ ശക്തി കുറയുമെന്ന് കരുതിയവര്‍ക്ക് തെറ്റി. നൈജീരിയയിലും, അഫ്ഗാനിസ്ഥാനിലും ഇറാഖിലുമൊക്കെ മനുഷ്യക്കുരുതി നടത്തി തീവ്രവാദം മുന്നേറുകയാണ്. നൈജീരിയയില്‍ സ്‌കൂള്‍ കുട്ടികളെ തട്ടികൊണ്ട് പോയി മതപരിവര്‍ത്തനം നടത്തിയതുള്‍പ്പടെ ഷിയ-സുന്നി പോര് വരെ എത്തി നരവേട്ട
ഇറാഖില്‍ കൊല്ലുന്നതും കൊല്ലപ്പെടുന്നതും മുസ്ലിങ്ങളാണ്. സ്ത്രീകളും കുട്ടികും യുവാക്കളും ഉള്‍പ്പടെ ഒരു ജനതതന്നെ നശിച്ചു കൊണ്ടിരിയ്ക്കുകയാണ്. സുന്നി ഭൂരിപക്ഷ മേഖലയില്‍ സുന്നി തീവ്രവാദികള്‍ പിടി മുറുക്കി കഴിഞ്ഞു. ഷിയാകളാകട്ടെ ജീവന്‍ രക്ഷിയ്ക്കുന്നതിനായി ആയുധമേന്തി തെരുവിലേക്കിറങ്ങി.
അല്‍ഖ്വയ്ദയുടെ പിന്തുണയോടെ ഇറാഖില്‍ കൂട്ടക്കുരുതി നടത്തിുന്നത് സുന്നി തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് ദ ലെവന്റ് (ഐഎസ്‌ഐഎല്‍) ആണ്. 1700 ഓളം സൈനികരെയാണ് കഴിഞ്ഞ ദിവസം ഇവര്‍ കൂട്ടക്കൊല ചെയ്തത്. കാണാം ഇറാഖിലെ ആഭ്യന്ത യുദ്ധത്തിന്റെ ദൃശ്യങ്ങള്‍.

കൂട്ടക്കുരുതി
നാസിസത്തെയും ഫാസിസത്തെയുമൊക്കെ അനുസ്മരിപ്പിയ്ക്കുന്ന ഒരു ചിത്രമാണിതെന്ന് തോന്നും. എന്നാല്‍ ഇരാഖില്‍ കൂട്ടക്കുരുതി നടത്തുന്ന അല്‍ഖ്വയ്ദയുടെ പിന്തുണയോടെയുള്ള ഐഎസ്‌ഐഎല്‍ നടത്തുന്ന കൂട്ടക്കൊലയാണ്. പിടികൂടിയ ഇറാഖി സൈനികകരെ (ഇറാഖ് ഭരിയ്ക്കുന്നത് ഷിയ മുസ്ലീങ്ങളാണ്) മരുഭൂമിയില്‍ നിരത്തി കിടത്തി വെടിവച്ച് കൊല്ലുന്നു

കൊടും ക്രൂരത
പിടികൂടിയ സൈനികരെ നിരനിരയായി നിര്‍ത്തിയിരിയ്ക്കുന്നു

ജനങ്ങള്‍
ഇറാഖിലെ ഷിയ വംശജര്‍ തീവ്രവാദികളുടെ മുന്നേറ്റം തടയുന്നതിനായി സൈന്യത്തിന് പിന്തുണ നല്‍കുന്നു. സൈനിക സേവനത്തിനെത്തിയ യുവാകത്കളെ റിക്രൂട്ടിംഗ് കേന്ദ്രത്തിലേയ്ക്ക് കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങള്‍

തീവ്രവാദികള്‍ക്കെതിരെ
തീവ്രവാദികള്‍ക്കെതിരെ ജനങ്ങള്‍ ആയുധമേന്തി തെരുവിലിറങ്ങിയപ്പോള്‍

തീവ്രവാദികള്‍
മണ്ണിടിച്ച് മാറ്റുന്ന തീവ്രവാദികള്‍

യുവാക്കള്‍
സൈനിക സേവനത്തിനെത്തിയ യുവാക്കള്‍

സൈനിക സേവനത്തിന്
സൈനിക സേവനത്തിനെത്തിയ യുവാക്കള്‍

അക്രമത്തില്‍
അക്രമത്തില്‍ തകര്‍ന്ന സൈന്യത്തിന്റെ ടാങ്കര്‍

അക്രമം
തിക്രീത്ത്, ബാഗ്ദാദ് ഉള്‍പ്പടെ പലപ്രദേശങ്ങളിലും തീവ്രവാദികള്‍ പിടിമുറുക്കി. തീവ്രവാദികളെ നേരിടാന്‍ ഇറാനും അമേരിയ്ക്കയും ഒന്നിച്ച് നീക്കം നടത്തുമെന്ന് സൂചനയുണ്ട്.

ഇത് ബാഗ്ദാദാണ്...
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ബാഗ്ദാദില്‍ നിന്നും അഭയാര്‍ത്ഥി ക്യാമ്പിലേയ്ക്ക് പലായനം ചെയ്യുന്ന സ്ത്രീ












Click it and Unblock the Notifications