കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ ശിക്ഷകള്‍... മനുഷ്യമനസ്സാക്ഷിയെ ഞെട്ടിയ്ക്കുന്ന ശിക്ഷകള്‍

Google Oneindia Malayalam News

സ്ത്രീ പീഡന കേസുകളും കൂട്ട ബലാത്സംഗ കേസുകളും ഒക്കെ ഉണ്ടാകുമ്പോള്‍ ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പറയാറുണ്ട്- സൗദിയിലെ പോലെ ആകണം ശിക്ഷ എന്ന്.

അങ്ങനെ പറയാനും ഉണ്ട് ചില കാരണങ്ങള്‍. നമ്മുടെ നാട്ടില്‍ ഒരു കുറ്റവാളിയ്ക്ക് ശിക്ഷ കിട്ടണമെങ്കില്‍ വര്‍ഷങ്ങള്‍ നീളുന്നനിയമനടപടികള്‍ കഴിയണം. അങ്ങനെ വരുമ്പോള്‍ തന്നെ പലരും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുകയും ചെയ്യും.

എന്നാല്‍ സൗദി അറേബ്യയില്‍ അങ്ങനെയല്ല കാര്യങ്ങള്‍. പെരുമഴക്കാലം എന്ന സിനിമയില്‍ സലീം കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഒരു ഡയലോഗ് ഉണ്ട്- 'സൗദിയാണ് നാട്, ശരിയത്താണ് നിയമം- തലപോകും'- അതെ സൗദിയാണ് നാട്....(അവലംബം:ഐബി ടൈംസ്)

ചാട്ടവാറടി

ചാട്ടവാറടി

ചാട്ടവാറുകൊണ്ട് അടിയ്ക്കുക എന്നത് നമ്മുടെ നാട്ടിലും ഉണ്ടായിരുന്ന ശിക്ഷാ വിധിയാണ്. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം അത്തരം ശിക്ഷകളൊക്കെ അവസാനിപ്പിച്ചു. എന്നാല്‍ സൗദിയില്‍ ഇപ്പോഴും ഇത് പതിവാണ്.

എന്തിനാണ് ചാട്ടയടി?

എന്തിനാണ് ചാട്ടയടി?

എതിര്‍ലിംഗത്തിലുള്ള ആളുകള്‍ക്കൊപ്പം സമയം പങ്കിടുന്നത്(ഭാര്യ, ബന്ധുക്കള്‍ എന്നിവ അല്ല ഉദ്ദേശിച്ചത്), സ്വവര്‍ഗ്ഗാനുരാഗം, മദ്യം കൊണ്ടുവരുന്നത് തുടങ്ങിയവയ്‌ക്കെല്ലം ചാട്ടയടിയാണ് ശിക്ഷ. ഇസ്ലാമിനെ മോശമാക്കി ചിത്രീകരിച്ചു എന്ന കുറ്റത്തിന് ബ്ലോഗറായ റാഫ് ബദാവിയ്ക്ക് 1000 ചാട്ടയി വിധിച്ചത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു.

കൈവെട്ടല്‍

കൈവെട്ടല്‍

കൈവെട്ടല്‍ എന്ന് കേള്‍ക്കുമ്പോള്‍ തൊടുപുഴയിലെ ന്യൂമാന്‍ കോളേജിലെ സംഭവം ആകും മനസ്സിലെത്തുക. എന്നാല്‍ സൗദിയിലെ അംഗീകൃതശിക്ഷകളില്‍ ഒന്നാണത്.

എന്തിനാണ് കൈവെട്ടല്‍

എന്തിനാണ് കൈവെട്ടല്‍

മോഷണക്കുറ്റത്തിന് വലതുകരം വെട്ടിമാറ്റുക എന്നതാണ് സൗദി അറേബ്യയിലെ ശിക്ഷ. സ്ഥിരം കുറ്റവാളികളാണെങ്കില്‍ ചിലപ്പോള്‍ രണ്ട് കൈയ്യും പോകും. ചില കേസുകളില്‍ കാലും വെട്ടും.

കല്ലേറ്

കല്ലേറ്

സമരങ്ങള്‍ക്കിടെ കല്ലെറിയുന്നതാണ് നമ്മുടെ രീതി. ജനക്കൂട്ടം ആളുകളെ കല്ലെറിഞ്ഞുകൊന്നുവെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നും നാം കേട്ടറിഞ്ഞിട്ടുണ്ട്. എന്നാല്‍ സൗദിയില്‍ അത് നിയമപരമായ ശിക്ഷയാണ്.

എന്തിന് കല്ലെറിഞ്ഞ് കൊല്ലുന്നു

എന്തിന് കല്ലെറിഞ്ഞ് കൊല്ലുന്നു

പരസ്ത്രീ ഗമനം, വ്യഭിചാരം തുടങ്ങിയവ സൗദി അറേബ്യയില്‍ വലിയ കുറ്റകൃത്യമാണ്. കല്ലെറിഞ്ഞു കൊല്ലലാണ് ശിക്ഷ. അരയ്ക്ക് താഴെ മണ്ണില്‍ കുഴിച്ചിടും , പിന്നെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞഅ കൊല്ലും.

കണ്ണ് പൊട്ടിയ്ക്കല്‍

കണ്ണ് പൊട്ടിയ്ക്കല്‍

കണ്ണ് കുത്തിപ്പൊട്ടിയ്ക്കുക എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിലെ ക്രൂരതയായിരിയ്ക്കും മനസ്സിലേയ്ക്ക് ഓടിയെത്തുക. നമ്മുടെ നാട്ടിലും ഒരുകാലത്ത് ഇത്തരം ശിക്ഷകള്‍ ഉണ്ടായിരുന്നു. സൗദിയില്‍ അത് ഇപ്പോഴും ഉണ്ട്.

മലയാളി അനുഭവം

മലയാളി അനുഭവം

സൗദിയിലെ കണ്ണ് കുത്തിപ്പൊട്ടിയ്ക്കല്‍ നിയത്തിന് ഒരു മലയാളി ഉദാഹരണമുണ്ട്. 2003 ല്‍ ആയിരുന്നു അത്. സൗദി പൗരനുമായി കലഹമുണ്ടാക്കിയതിന് പുത്തന്‍ വീട്ടില്‍ അബ്ദുള്‍ ലത്തീഫ് നൗഷാദിന്റെ കണ്ണ് ചൂഴ്‌ന്നെടുക്കാനായിരുന്നു കോടതി വിധിച്ചത്.

തലയറുക്കല്‍

തലയറുക്കല്‍

തലറുത്ത് ആളുകളെ കൊല്ലുന്നത് ഐസിസുകാരാണ് എന്നാണ് ഇപ്പോള്‍ മിക്കവരും ധരിച്ചുവച്ചിരിയ്ക്കുന്നത്. എന്നാല്‍ അത് സൗദിയിലെ ശിക്ഷയാണ്. പണ്ട് നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു ഇത്.

ഐസിസിനേക്കാള്‍ കടുപ്പം?

ഐസിസിനേക്കാള്‍ കടുപ്പം?

ഐസിസിനേക്കാള്‍ കടുപ്പമാണോ സൗദിയിലെ തലയറുത്തുള്ള ശിക്ഷാവിധി? പ്രതിവര്‍ഷം ശരാശരി 100 പേരെയെങ്കിലും സൗദി ഇത്തരത്തിലുള്ള വധശിക്ഷയ്ക്ക് വിധേയരാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English summary
Saudi Arabias most barbaric punishments: From flogging to eye-gouging
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X