സച്ചിന്‍ വിരമിച്ച വര്‍ഷം, തേജ്പാല്‍ വീണ വര്‍ഷം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് സര്‍ക്കാരിനെ വലിച്ച് താഴെയിട്ട് അഴിമതി വിരുദ്ധ സന്ദേശം രാജ്യത്തിന് കാണിച്ച വര്‍ഷം. അദ്വാനിയുടെ എതിര്‍പ്പിനെ മറികടന്ന് നരേന്ദ്രമോഡി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ വര്‍ഷം. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച വര്‍ഷം ഇങ്ങനെ പോകുന്നു 2013 ലെ വാര്‍ത്താ വിശേഷങ്ങള്‍.

സുപ്രീം കോടതി ജഡ്ജിയായിരുന്ന എ കെ ഗാംഗുലി, തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ തുടങ്ങിയ വമ്പന്മാര്‍ ലൈംഗിക പീഡന വിവാദങ്ങളില്‍ കുടുങ്ങിയ വര്‍ഷം കൂടിയായിരുന്നു 2013. തെഹല്‍ക്കയിലെ ആരോപണവും പിന്നീടുള്ള സംഭവ വികാസങ്ങളും മാധ്യമലോകത്തിന് തന്നെ നാണക്കേടായി.

പോയവര്‍ഷം തലക്കെട്ട് സൃഷ്ടിച്ച പത്ത് പ്രധാന സംഭവങ്ങളെയും ആളുകളെയും നോക്കൂ.

 ലാലു ജയിലിലേക്ക്

ലാലു ജയിലിലേക്ക്

17 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ കാലിത്തീറ്റ കുംഭകോണക്കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ജയിലിലേക്ക്, സെപ്തംബറിലായിരുന്നു ഇത്.

തേജ്പാലിന്റെ പീഡനം

തേജ്പാലിന്റെ പീഡനം

മാധ്യമലോകത്തിന് തന്നെ നാണക്കേടായി മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ തരുണ്‍ തേജ്പാലിന്റെ പീഡനവും തുടര്‍ന്നുള്ള സംഭവങ്ങളും. 2013 ലെ ഏറ്റവും മോശം പത്രക്കാരന്‍ ബോസ് എന്ന പേരും തേജ്പാലിന് ചാര്‍ത്തിക്കിട്ടി.

പീഡിപ്പിക്കാന്‍ ജഡ്ജിയും

പീഡിപ്പിക്കാന്‍ ജഡ്ജിയും

സുപ്രീം കോടതി ജഡ്ജിയായിരുന്ന എ കെ ഗാംഗുലിക്കെതിരെ ട്രെയിനീ അഭിഭാഷക ഉയര്‍ത്തിയ പരാതി ഞെട്ടലോടെയാണ് രാജ്യം കേട്ടുനിന്നത്.

ദില്ലി കേസിലെ വിധി

ദില്ലി കേസിലെ വിധി

ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കപ്പെട്ട വര്‍ഷമായിരുന്നു 2013. ഇന്ത്യ മുഴുവന്‍ പെണ്‍കുട്ടിക്ക് നീതി കിട്ടാനായി പോരാടാന്‍ തെരുവിലിറങ്ങി.

സച്ചിനില്ലാത്ത ക്രിക്കറ്റ്

സച്ചിനില്ലാത്ത ക്രിക്കറ്റ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ വിരമിച്ച വര്‍ഷമായിരുന്നു 2013. വെസ്റ്റ് ഇന്‍ഡീസിനെതിരെ സ്വന്തം നാട്ടില്‍ കളിച്ചാണ് സച്ചിന്‍ 24 വര്‍ഷത്തെ കളിജീവിതത്തിന് തിരശ്ശീലയിട്ടത്.

പ്രധാനമന്ത്രിയാകാന്‍ മോഡി

പ്രധാനമന്ത്രിയാകാന്‍ മോഡി

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്രമോഡി പ്രഖ്യാപിക്കപ്പെട്ടത് 2013 ലാണ്.

മംഗള്‍യാന്‍

മംഗള്‍യാന്‍

ചൊവ്വയുടെ രഹസ്യങ്ങള്‍ തേടി ഐ എസ് ആര്‍ ഓയുടെ സ്വപ്‌ന പദ്ധതിയായ മംഗള്‍യാന്‍ യാത്ര തിരിച്ചത് 2013 നവംബറില്‍.

ആം ആദ്മികളുടെ വിജയം

ആം ആദ്മികളുടെ വിജയം

15 വര്‍ഷം ദില്ലി ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ വലിച്ചു താഴേക്കിറക്കിയാണ് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി തലസ്ഥാനത്ത് അധികാരത്തിലേറിയത്.

സോളാര്‍ ശോഭ കെടുത്തിയ സര്‍ക്കാര്‍

സോളാര്‍ ശോഭ കെടുത്തിയ സര്‍ക്കാര്‍

കേരളത്തില്‍ സര്‍വ്വം സോളാര്‍ മയമായിരുന്നു. സരിത എസ് നായരും ബിജു രാധാകൃഷ്ണനും ശാലു മേനോനും ചേര്‍ന്ന് ചാനല്‍ ചര്‍ച്ചകളുടെ ഭൂരിഭാഗം സമയവും അപഹരിച്ചു.

പുതിയ ആഭ്യന്തരമന്ത്രി

പുതിയ ആഭ്യന്തരമന്ത്രി

പരീക്ഷണങ്ങളുടെ ഒരു നീണ്ട വര്‍ഷത്തിനൊടുവില്‍ രമേശ് ചെന്നിത്തലയെ തിരുവഞ്ചൂരിന് പകരം വെച്ച് ഒരു പരീക്ഷണത്തിന് കൂടി കോണ്‍ഗ്രസ് തയ്യാറായി. 2014 ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജാതകം തിരുത്താന്‍ രമേശിന് കഴിയുമോ, കാത്തിരുന്ന് കാണാം.

English summary
Important events of 2013. Narendra Modi, Kejriwal, Tarun Tejpal etc lead the table.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്