കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളുകുടിയില്‍ കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്

  • By Soorya Chandran
Google Oneindia Malayalam News

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം കള്ളുകുടിയുമായി ബന്ധപ്പെട്ടതാണ്. നാട്ടുകാര്‍ കള്ളുകുടിക്കണോ, അത് നല്ല ബാറില്‍ ഇരുന്ന് വേണോ അതോ മോശം ബാറില്‍ ഇരുന്ന് വേണോ എന്നൊക്കെയാണ് തര്‍ക്കം. കേരളത്തിലെ നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിയാത്തതുകൊണ്ട് ഹൈക്കമാന്‍ഡ് ആളെ ഇറക്കിയിരിക്കുകയാണിപ്പോള്‍.

കയ്യും കണക്കും മാനദണ്ഡവും ഇല്ലാതെ പ്ലസ് ടു അനിവദിച്ചതിന് ഹൈക്കോടതി സര്‍ക്കാരിനെ കണക്കിന് ചീത്ത പറഞ്ഞിരിക്കുകയാണ്. എന്നാല്‍ അതൊന്നും കേരള പ്രദേശ് കോണ്‍ഗ്രസിനേയോ അതിന് നേതൃത്വം നല്‍കുന്ന വി എം സുധീരനേയോ യുഡിഎഫ് സര്‍ക്കാരിനേയോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയോ ലവലേശം ബാധിക്കുന്നില്ല. അതിലെല്ലാം വലുതാണ് ബാറ് തുറക്കുന്നത് എന്നാണ് കോണ്‍ഗ്രസ്സുകാരുടെ പക്ഷം.

ബാര്‍ വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ പറയുന്നതെതെന്തൊക്കെയാണ്.

വിഎം സുധീരന്‍

വിഎം സുധീരന്‍

സമ്പൂര്‍ണ മദ്യ നിരോധനമാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കാണുന്ന സ്വപ്നം. അതിന്റെ ഭാഗമായി നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് കൊടുക്കുകയേ ചെയ്യരുതെന്ന് അദ്ദേഹം ആണയിടുന്നു. ബാര്‍ പ്രശ്‌നം ഒരു രാഷ്ട്രീയ വിഷയമല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ലേ... കാര്യങ്ങള്‍ നടക്കണമെങ്കില്‍ പൈസ വേണമെന്ന് നന്നായി അറിയാവുന്ന ആളാണ്. ബാറുകള്‍ക്ക് ലൈസന്‍സ് കൊടുക്കണം എന്നാണ് ഇദ്ദേഹത്തിന്റെ വാദം. സര്‍ക്കാരിനെ സുധീരന്‍ പ്രതിസന്ധിയിലാക്കുകയാണെന്നും മുഖ്യന്‍ ആരോപിക്കുന്നു.

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

കാര്യം ഉമ്മന്‍ ചാണ്ടിയുും ചെന്നിത്തലയും രണ്ട് ഗ്രൂപ്പുകാരാണ്. പക്ഷേ ബാര്‍ വിഷയത്തില്‍ ഗ്രൂപ്പ് മറന്ന് ഒറ്റക്കെട്ടായിട്ടാണ് ചെന്നിത്തലും ഉമ്മന്‍ ചാണ്ടിയും സുധീരനെ എതിര്‍ക്കുന്നത്.

കെ ബാബു

കെ ബാബു

എക്‌സൈസ് മന്ത്രിയായതുകൊണ്ട് ബാറുകളെ അനുകൂലിക്കേണ്ട കാര്യമുണ്ടോ എന്നറിയില്ല. ബാറുകള്‍ തുറക്കണം എന്നാണ് കെ ബാബുവിന്റെ പക്ഷം. പ്രായോഗിക രാഷ്ട്രീയം സുധീരനെ പഠിപ്പിക്കാനും ശ്രമിക്കുന്നുണ്ട് ഇദ്ദേഹം.

എംഎം ഹസ്സന്‍

എംഎം ഹസ്സന്‍

കെപിസിസി വൈസ് പ്രസിഡന്റ് ആണെങ്കിലും കൂറ് പ്രസിഡന്റിനോടല്ല. മുഖ്യമന്ത്രിയോടാണ്. ബാര്‍ പ്രശ്‌നത്തില്‍ പ്രായോഗിക നിലപാടെടുക്കണം എന്നാണ് ഹസ്സന്റെ അഭിപ്രായം.

കെപി അനില്‍കുമാര്‍

കെപി അനില്‍കുമാര്‍

ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ച് കെപിസിസി വൈസ് പ്രസിഡന്റ് രംഗത്ത് വന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയെത്തും. പ്രായോഗികതയല്ല ജനഹിതമാണ് കോണ്‍ഗ്രസ് കണക്കിലെടുക്കേണ്ടതെന്നാണ് ബാര്‍ വിഷയത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ പറഞ്ഞത്.

വക്കം പുരുഷോത്തമന്‍

വക്കം പുരുഷോത്തമന്‍

മുന്‍ ഗവര്‍ണറും സ്പീക്കറും ഒക്കെയായ വക്കം പുരുഷോത്തമനും ബാറുകള്‍ തുറക്കണം എന്ന അഭിപ്രായക്കാരനാണ്. ആദര്‍ശത്തിന് വേണ്ടി എന്തെങ്കിലും ഒക്കെ പറയുന്നത് അത്ര നല്ലതല്ലെന്നാണ് വക്കത്തിന്റെ അഭിപ്രായം.

കെ മുരളീധരന്‍

കെ മുരളീധരന്‍

ബാര്‍ വിഷയത്തില്‍ കെ മുരളീധരനും പ്രായോഗിക സമീപനത്തിന്റെ ആളാണ്. എന്നാല്‍ ബാറുകള്‍ മുഴുവന്‍ അടച്ചിടണമെന്നോ തുറന്ന് പ്രവര്‍ത്തിക്കണമെന്നോ ഇദ്ദേഹം പറയുന്നില്ല.

എകെ ആന്റണി

എകെ ആന്റണി

പണ്ട് ചാരായം നിരോധിച്ച് കേരളത്തില്‍ വിപ്ലവം കൊണ്ടുവരാന്‍ ശ്രമിച്ച ആളാണ്. സമ്പൂര്‍ണ മദ്യ നിരോധനമാണ് ആന്റണിയും കാണുന്ന സ്വപ്നം. എന്നാല്‍ സുധീരനെ പരസ്യമായി പിന്തുണക്കാന്‍ ആന്‍റണി ഇതുവരെ തയ്യാറായിട്ടില്ല.

English summary
What Congress leaders of Kerala saying about bar license issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X