കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ഐടി ആക്ടിലെ 66 എ വകുപ്പ്

  • By Soorya Chandran
Google Oneindia Malayalam News

ഫ്രീഡം ഓഫ് സ്പീച്ച് ആന്‍ഡ് എക്‌സ്പ്രഷന്‍- അഭിപ്രായ സ്വാതന്ത്ര്യം. ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് അനുവദിച്ചുതന്നിട്ടുള്ള ഏറ്റവും വിലപ്പെട്ട അവകാശങ്ങളില്‍ ഒന്നാണിത്. കാലവും സാങ്കേതിക വിദ്യയും മാറിയപ്പോള്‍, ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ മാധ്യമങ്ങളും സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിതെളിക്കുന്ന ഘട്ടം വന്നപ്പോള്‍ ഇന്ത്യ അതിന്റെ പ്രഖ്യാപിത തത്വങ്ങളില്‍ നിന്ന് പിറകോട്ട് പോയോ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഐടി ആക്ടിലെ 66എ എന്ന വകുപ്പ്.

ഈ വകുപ്പിനെ കുറിച്ച് വിക്കി പീഡിയ പറയുന്നത് ഇങ്ങനെ-

ഐടി നിയമത്തിലെ 66 (എ) വകുപ്പനുസരിച്ച് സെല്‍ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങള്‍വഴി, കുറ്റകരമായതോ സ്പര്‍ദ്ധ ഉളവാക്കുന്നതോ ആയ വിവരങ്ങള്‍, തെറ്റാണെന്നറിഞ്ഞിട്ടും ശത്രുതയോ, പരിക്കോ, വിദ്വേഷമോ, അനിഷ്ടമോ, അപകടമോ, മോശക്കാരനാക്കലോ, അസൗകര്യം ഉണ്ടാക്കലോ, ചെയ്യാന്‍ ഉദ്ദേശിച്ചുള്ള വിവരങ്ങള്‍, തെറ്റിദ്ധാരണാജനകമായ ഇലക്ട്രോണിക് സന്ദേശങ്ങള്‍ എന്നിവയുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കല്‍ എന്നിവയെല്ലാം മൂന്നുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുന്നു.

2000 ല്‍ പാസാക്കിയ ഇന്ത്യന്‍ വിവരാവകാശ നിയമം 2008 ല്‍ ഭേദഗതികളോടെ കരിനിയമമായി മാറുകയായിരുന്നു. പ്രത്യേകിച്ച് അതിലെ 66എ എന്ന വകുപ്പ്.

തനിക്കെതിരെ അപകീര്‍ത്തികരമായി മൊബൈല്‍ ഫോണ്‍, ഇന്‍ര്‍നെറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിച്ചു എന്ന പരാതി മാത്രം മതിയായിരുന്നു ഒരാള്‍ അറസ്റ്റിലാകാന്‍. അല്ലെങ്കില്‍ വിദ്വേഷം പരത്തുന്നതെന്നോ, സ്പര്‍ദ്ധ വളര്‍ത്തുന്നതെന്നോ എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ മതിയായിരുന്നു. ഈ സാഹചര്യമാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇല്ലാതായത്.

ഐടി ആക്ട്

ഐടി ആക്ട്

2000 ല്‍ ആണ് ഇന്ത്യയില്‍ ഒരു സമഗ്ര ഐടി നിയമം നിലവില്‍ വരുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഇത് ഒരു പിരിധിവരെ സഹായകമായിരുന്നു.

2008 ലെ ഭേദഗതികള്‍

2008 ലെ ഭേദഗതികള്‍

2008 ല്‍ ആണ് ഐടി ആക്ടില്‍ നിരവധി ഭേഗദതികള്‍ വരുത്തുന്നത്. എന്നാല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ ഈ ഭേദഗതികള്‍ പാസാക്കുകയായിരുന്നു. 2008 ഡിസംബര്‍ 23 നായിരുന്നു ഇത്.

നിലവില്‍ വന്നത് 2009 ല്‍

നിലവില്‍ വന്നത് 2009 ല്‍

2009 ഒക്ടോബര്‍ 27 നാണ് ഭേദഗതികള്‍ വരുത്തിയ ഐടി നിയമം രാജ്യത്ത് നിലവില്‍ വരുന്നത്. ഇതിനകം തന്നെ വിവാദങ്ങളും തുടങ്ങിയിരുന്നു.

മുംബൈ ഭീകരാക്രമണം

മുംബൈ ഭീകരാക്രമണം

ഐടി ആക്ട് ഭേദഗതി ചെയ്യാന്‍ പെട്ടെന്നുണ്ടായ പ്രചോദനം മുംബൈ ഭീകരാക്രമണം ആയിരുന്നു. കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ചുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ആക്രമണത്തിന്റെ ആസൂത്രണത്തില്‍ ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തലായിരുന്നു പ്രധാന കാരണം.

പിണറായി വിജയന്‍

പിണറായി വിജയന്‍

ഐടി ആക്ടിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് പിണറായി വിജയന്റെ വീടെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ ഒരു ചിത്രം പ്രചരിച്ചിരുന്നത്. ഇതിന്റെ പേരില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതാണ് ഐടിആക്ട് 66 എ പ്രകാരം കേരളത്തിലെ ആദ്യ അറസ്റ്റ്.

ബാല്‍ താക്കറെ

ബാല്‍ താക്കറെ

ബാല്‍ താക്കറെയുടെ മരണത്തെത്തുടര്‍ന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ച രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുത്തതോടെ ഐടി ആക്ട് 66 എ വകുപ്പിനെതിരെ പ്രതിഷേധം ആളിക്കത്തി.

 കേരളത്തില്‍ മോദിക്ക് വേണ്ടി?

കേരളത്തില്‍ മോദിക്ക് വേണ്ടി?

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് റിട്ടയേര്‍ഡ് അധ്യാപകനായ ടിജി ഗോപാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തതും ഈ വകുപ്പ് പ്രകാരമാണ്.

English summary
What is the section 66A of IT Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X