കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളെ പറയേണ്ട കാര്യങ്ങള്‍ ഇന്നലെ പറയുന്ന കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ ഒരു ദുരന്തമാകുന്നു,എന്തുകൊണ്ട്

ജയലളിതയെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വിവാദമായപ്പോള്‍ അത് വിശദീകരിച്ച് സുരേന്ദ്രന്‍ മറ്റൊരു കുറിപ്പ് കൂടി എഴുതുകയുണ്ടായി

Google Oneindia Malayalam News

കെ സുരേന്ദ്രന്‍ ആണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയുടെ പ്രധാന ഇര. പലപ്പോഴായി അദ്ദേഹം ഇട്ട പോസ്റ്റുകള്‍ തന്നെ കാരണം. അവയില്‍ പലതും പിന്നീട് അദ്ദേഹത്തിന് പിന്‍വലിക്കേണ്ടിയും വന്നു.

ഏറ്റവും ഒടുവില്‍ ജയലളിതയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റും വിവാദമായി. ജയലളിതയുടെ മരണം മുന്‍കൂട്ടിക്കണ്ടുകൊണ്ടുള്ളതുപോലെ ആയിരുന്നു ആ പോസ്റ്റ്.

ഇതില്‍ കെ സുരേന്ദ്രന്‍ പറഞ്ഞ രാഷ്ട്രീയം അല്ല പ്രശ്‌നം, ജയലളിത ഉടന്‍ മരിക്കുമെന്ന മുന്‍വിധിയായിരുന്നു. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ കെ സുരേന്ദ്രന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യം തന്നെ ആയിരുന്നു ഇത്.

 ജയലളിത യുഗം

ജയലളിത യുഗം

ജയലളിത യുഹം അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഗുണകരമായ ഒരു പാട് മാറ്റങ്ങള്‍ ുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്- ഇങ്ങനെയായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കം..

 ഏറെ മുമ്പേ

ഏറെ മുമ്പേ

ജയലളിത മരിക്കുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പാണ് കെ സുരേന്ദ്രന്‍ ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ടത്. തമിഴ് ജനത മുഴുവന്‍ ജയലളിതയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്ന സമയം ആയിരുന്നു ഇത്.

 അശ്രദ്ധ

അശ്രദ്ധ

സോഷ്യല്‍ മീഡിയയില്‍ അശ്രദ്ധമായി ഇടപെടുന്നു എന്നതിന് കെ സുരേന്ദ്രനെതിരെ ആരോപണങ്ങള്‍ ഏറെയുണ്ട്. ഇതും അത്തരത്തില്‍ ഒന്നാണെന്ന് കരുതാന്‍ കഴിയുമോ എന്നാണ് ചോദ്യം.

 മുന്‍വിധി

മുന്‍വിധി

ജയലളിത യുഗത്തിന് ശേഷം വ്യക്തിപൂജയിലും പ്രാദേശിക വികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡ രാഷ്ട്രീയം പതുക്കെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരും എന്ന് സുരേന്ദ്രന്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ പനീര്‍ശെല്‍വത്തിന്റെ കീഴില്‍ വളരെയൊന്നും മുന്നോട്ട് പോകാന്‍ എഐഎഡിഎംകെയ്ക്ക് കഴിയില്ലെന്ന മുന്‍വിധിയും സുരേന്ദ്രന്‍ ആ പോസ്റ്റില്‍ മുന്നോട്ട് വയ്ക്കുന്നു.

 വിശദീകരണം

വിശദീകരണം

ഈ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായപ്പോള്‍ അതിന് വിശദീകരണവുമായു സുരേന്ദ്രന്‍ രംഗത്തെത്തി. എന്നാല്‍ അതില്‍പോലും തനിക്ക് പിണഞ്ഞ അബദ്ധത്തെ പറ്റി സുരേന്ദ്രന്‍ മനസ്സിലാക്കിയിട്ടില്ലെന്ന് തോന്നുന്നു.

 ഉചിതമായ സമയം

ഉചിതമായ സമയം

അഭിപ്രായം പറഞ്ഞ സമയം ഉചിതമായില്ല എന്ന വിമര്‍ശനം പോലും ക്രിയാത്മകമായി അഭിമുഖീകരിക്കാന്‍ സുരേന്ദ്രന്‍ തയ്യാറല്ല. എല്ലാവരും നാളെ പറയുന്നത് ഇന്നലെ പറയാനാണ് തനിക്ക് താത്പര്യം എന്ന ന്യായമാണ് സുരേന്ദ്രന്‍ പറയുന്നത്.

 മരിക്കുന്നതിന് മുമ്പ്

മരിക്കുന്നതിന് മുമ്പ്

ജയലളിത മരിക്കുന്നത് മുമ്പ് തന്നെ 'ജയലളിത യുഗം അവസാനിക്കുമ്പോള്‍' എന്ന് പറയുന്നതിലെ ന്യായം പക്ഷേ വ്യക്തമല്ല. എല്ലാവരും ഒരുനാള്‍ മരിക്കും, എന്ന് വച്ച് അത് 'ഇന്നലെ' പറയുക എന്നതില്‍ എന്ത് ക്രെഡിറ്റ് ആണ് സുരേന്ദ്രന്‍ കാണുന്നത്.

ഗുണം ചെയ്യില്ല

ഗുണം ചെയ്യില്ല

കേരളത്തില്‍ ബിജെപിയുടെ ശക്തനായ നേതാവാണ് കെ സുരേന്ദ്രന്‍. പക്ഷേ ഈ നിലയ്ക്കാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നത് എങ്കില്‍ അത് ഒരിക്കലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയ്ക്ക് ഗുണം ചെയ്യില്ല.

English summary
Why K Surendran's Social Media interactions ending in Controversy?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X