ഇസ്രായേല്‍ ആദ്യം, ഇപ്പോള്‍ ഖത്തര്‍; ഈജിപ്ത് വേറിട്ട നീക്കം നടത്തുന്നു, സൈപ്രസ് കൂടി ചേരും
കെയ്റോ: സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ പല വഴികള്‍ തേടുകയാണ് ഈജിപ്ത്. അടവുകള്‍ പലതും പയറ്റിയിട്ടും ഇതുവരെ ഫലം കാണുന്നില്ല. യുഎഇയും ഖത്തറും കൈയ്യഴിച്ച് സഹായിച്ചിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈജിപ്ത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ-സാമ്പത്തിക നീക്കങ്ങളിലെല്ലാം പങ്കാളിയായിട്ടും ഈജിപ്തിന്റെ രാശി തെളിയിന്നില്ല എന്നതാണ് വസ്തുത.
ഇസ്രായേലുമായി ബന്ധമുള്ള അറബ് രാജ്യങ്ങള്‍ വളരെ കുറവാണ്. പലസ്തീന് ജനതയോട് അവര്‍ കാണിക്കുന്ന ക്രൂരതയാണ് അറബികള്‍ ഇസ്രായേലിനെ അകറ്റി നിര്‍ത്താന്‍ കാരണം. എന്നാല്‍ ഇസ്രായേലുമായി ആദ്യം ബന്ധം സ്ഥാപിച്ച രാജ്യം ഈജിപ്താണ്. ഇസ്രായേലുമായി യുദ്ധം ചെയ്യാന്‍ മുന്നിലുണ്ടായിരുന്നതും ഈജിപ്ത് ആയിരുന്നു. കാലം മാറിയപ്പോള്‍ ഇസ്രായേലുമായി കോടികളുടെ കരാര്‍ ഒപ്പുവച്ചു ഈജിപ്ത്.

ഇസ്രായേലിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് പ്രകൃതി വാതക കയറ്റുമതി. ഈജിപ്തുമായി 3500 കോടി ഡോളറിന്റെ കരാറാണ് ഇസ്രായേല്‍ ഒപ്പുവച്ചിരിക്കുന്നത്. ഇസ്രായേല്‍ ചരിത്രത്തില്‍ ഇത്രയും വലിയ വാതക കരാര്‍ ആദ്യമാണ്. എന്നാല്‍ ഈജിപ്ത് അവിടെയും അവസാനിപ്പിച്ചില്ല. ഇപ്പോള്‍ ഖത്തറുമായും വാതക കരാര്‍ ഒപ്പുവച്ചിരിക്കുകയാണ്. ഖത്തറും ഈജിപ്തും തമ്മിലുള്ള കരാറിന്റെ വിവരങ്ങള്‍ പുറത്തുവന്നു.
ലോകത്തെ പ്രധാന എല്‍എന്‍ജി കയറ്റുമതി രാജ്യമാണ് ഖത്തര്‍. പ്രകൃതി വാതകം ചില മാറ്റം വരുത്തിയാണ് കപ്പലിലും മറ്റും കയറ്റുമതി ചെയ്യാന്‍ സാധിക്കുന്ന എല്‍എന്‍ജി ആക്കി മാറ്റുന്നത്. ഖത്തറുമായി ഈജിപ്ത് എല്‍എന്‍ജി ഇറക്കുമതിയിലും വില്‍പ്പനയിലും കരാറുണ്ടാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഈജിപ്തിലെ ഐന്‍ സുഖ്ന, ദമിയ്ത്ത തുറമുഖങ്ങളിലേക്ക് ഖത്തറില്‍ നിന്ന് വാതകമെത്തും.
അന്ന് ഖത്തറിനെ സമ്മര്‍ദ്ദത്തിലാക്കി, ഇന്ന്...
വരുന്ന വേനലില്‍ 24 എല്‍എന്‍ജി ചരക്കു കപ്പലുകള്‍ ഖത്തര്‍ ഈജിപ്തിലേക്ക് കയറ്റുമതി ചെയ്യും. ഈജിപ്തില്‍ വാതകം ഖനനം ചെയ്യുന്നുണ്ട്. കൂടാതെ ഇറക്കുമതി ചെയ്യുന്നുമുണ്ട്. പ്രകൃതി വാതകത്തിന്റെ ഹബ്ബായി മാറുകയാണ് ഈജിപ്തിന്റെ ലക്ഷ്യം. അതിനാണ് രണ്ട് വഴികളും സ്വീകരിക്കുവന്നത്. എന്നാല്‍ ഫലം കാണുന്നില്ല എന്നതാണ് സത്യം. താഴെ പറയുന്ന കണക്കുകള്‍ അതിന് തെളിവാണ്.
2024 ഒക്ടോബറില്‍ 3851 ദശലക്ഷം ക്യൂബിക് മീറ്റര്‍ വാതകം ഈജിപ്ത് ഉല്‍പ്പാദിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ 3525 ക്യൂബിക് ആയി കുറഞ്ഞു. ഒക്ടോബറില്‍ അല്‍പ്പം മെച്ചപ്പെട്ട് 3635 ക്യൂബിക് ആയി. ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കാര്യമായ മുന്നേറ്റം ഈജിപ്തിന് സാധിച്ചിട്ടില്ല. ക്രൂഡ് ഓയില്‍, വാതകം എന്നവിയില്‍ സ്വയം പര്യാപ്തത നേടാന്‍ പദ്ധതി തയ്യാറാക്കി എന്നാണ് ഈജിപ്ത് പെട്രോളിയം മന്ത്രി കരീം ബദവി കഴിഞ്ഞ ദിവസവും പറയുന്നത്.
ഇസ്രായേല്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മാത്രമല്ല, സൈപ്രസില്‍ നിന്ന് വാതകം വാങ്ങാനും ഈജിപ്ത് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതെല്ലാം വലിയ ചെലവേറിയതാണ് എന്നതാണ് മറ്റൊരു വെല്ലുവിളി. പ്രതിസന്ധി മറികടക്കാനുള്ള പോംവഴി ആഭ്യന്തര ഉല്‍പ്പാദനം കൂട്ടുക എന്നതാണ്. ഇതിന് വേണ്ടി സഹായിക്കാമെന്ന് ഖത്തര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച രാജ്യമാണ് ഈജിപ്ത്. ഇപ്പോള്‍ സഹായം തേടുന്നതും ഖത്തറിനോടാണ്.
-
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
പ്രവാസികളുടെ ശ്രദ്ധക്ക്; വർക്ക് ഫ്രം ഹോം ചെയ്യുന്നവരാണോ? നിയമങ്ങൾ എല്ലാം മാറി! -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം












Click it and Unblock the Notifications