വൻ സ്വർണ നിക്ഷേപം കണ്ടെത്തി സൗദി അറേബ്യ; ചെമ്പും സിങ്കും വെള്ളിയും..ഏകദേശം 11 ദശലക്ഷം ടൺ
സൗദി അറേബ്യയിൽ വീണ്ടും വൻ ധാതുനിക്ഷേപം കണ്ടെത്തി. സ്വർണം ഉൾപ്പെടെ ഏകദേശം 11 ദശലക്ഷം ടൺ ധാതുക്കൾ കണ്ടെത്തിയെന്നാണ് പ്രമുഖ ഖനന കമ്പനിയായ അൽമസാനേ അൽക്കോബ്ര മൈനിംഗ് അവകാശപ്പെടുന്നത്. നജ്റാൻ മേഖലയിൽ നടത്തിയ പര്യവേഷണത്തിലാണ് കണ്ടെത്തൽ. സ്വർണ്ണം, ചെമ്പ്, സിങ്ക്, വെള്ളി എന്നിവയുടെ അയിരുകളാണ് ഈ ശേഖരത്തിൽ ഉൾപ്പെടുന്നത്.
2024 സെപ്റ്റംബറിലായിരുന്നു കമ്പനിക്ക് ലൈസൻസ് ലഭിച്ചത്. പിന്നാലെ തന്നെ എഎംഎകെ കമ്പനി പര്യവേക്ഷണം ആരംഭിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയോടെയാണ് ഡ്രില്ലിംഗ് കൂടുതൽ ശക്തമാക്കിയത്. ലൈസൻസ് ലഭിച്ച പ്രദേശത്തിൻ്റെ ഏകദേശം 0 ശതമാനത്തിൽ താഴെ പ്രദേശത്ത് മാത്രമേ ഇതുവരെ പര്യവേഷണം പൂർത്തിയാക്കിയിട്ടുള്ളൂ. 27,000 മീറ്ററിലധികം ഡ്രില്ലിംഗ് നടത്തിക്കഴിഞ്ഞുവെന്നും പര്യവേക്ഷണം തുടരുമ്പോൾ കൂടുതൽ ധാതുക്കൾ കണ്ടെത്താൻ സാധ്യതയുണ്ടെന്നുമാണ് ആദ്യകാല വിലയിരുത്തലുകളെന്ന് കമ്പനി അറിയിച്ചു.
' ഈ വിഭവങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഞങ്ങൾ പര്യവേക്ഷണം ചെയ്യാൻ തുടങ്ങിയത്, ഇത് വിഭവങ്ങൾ 20 ദശലക്ഷം ടൺ വരെ വർധിച്ചുകൊണ്ടിരിക്കുമെന്നതിന് സ്ഥിരീകരണം നൽകുന്നുണ്ട്. നിക്ഷേപ പദ്ധതിയിൽ നിന്നുള്ള ശുഭസൂചനയാണിത്. സമീപ ഭാവിയിലും ദീർഘകാലത്തേക്കും ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് സുസ്ഥിരത നൽകാൻ ഇത് സഹായിച്ചേക്കും', ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ജെഫ്രി മക്ഡൊണാൾഡ്-ഡേയെ ഉദ്ധരിച്ച് അൽ അറേബ്യ ബിസിനസ് റിപ്പോർട്ട് ചെയ്തു. ലൈസൻസ് ചെയ്ത പ്രദേശത്തിന്റെ 10 ശതമാനം മാത്രമാണ് ഇതുവരെ ഖനനം ചെയ്തതെന്നും കൂടുതൽ ധാതു സമ്പത്തുകൾ കണ്ടെത്താനും വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും ഗണ്യമായ സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉയർന്ന ചെലവുകൾ, അസ്ഥിരമായ ചരക്ക് വിലകൾ, കർശനമായ പാരിസ്ഥിതിക നിയമങ്ങൾ എന്നിവ കാരണം ആഗോള ഖനന വ്യവസായം ബുദ്ധിമുട്ടുകയാണ്. എന്നാൽ സൗദി അറേബ്യ ഇതിന് വിപരീതമായ ദിശയിലാണ് നീങ്ങുന്നത്. സൗദി തങ്ങളുടെ വിഷൻ 2030 പദ്ധതിയുടെ ഒരു പ്രധാന ഭാഗമായി ഖനനത്തെ കാണുന്നു. മറ്റ് പല രാജ്യങ്ങളും സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും സൗദി ഈ മേഖലയിൽ ശക്തമായ വളർച്ച കൈവരിക്കാൻ ശ്രമിക്കുകയാണ്.
അതിനിടെ നജ്റാനിലുള്ള കാറ്റിന ഖനന സൈറ്റിലും 10 വർഷത്തെ ഖനന ലൈസൻസ് ലഭിച്ചതായി എഎംഎകെ അറിയിച്ചു. 9.84 ചതുരശ്ര കിലോമീറ്റർ വിസ്തൃതി പ്രദേശത്താണ് അനുമതി ലഭിച്ചിരിക്കുന്നത്. സ്വർണ അയിര് കണ്ടെത്തുകയാണ് ലക്ഷ്യം. ഈ വിപുലീകരണം തങ്ങളുടെ വളർച്ചാ പദ്ധതികളെ ശക്തിപ്പെടുത്തുമെന്നും സൗദി അറേബ്യയിലെ അതിവേഗം വളരുന്ന ഖനന മേഖലയെ പിന്തുണയ്ക്കുമെന്നും എഎംഎകെ വ്യക്തമാക്കി. ഇത് കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ഒരു പുതിയ ഊർജ്ജം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

2026-ൽ കൂടുതൽ ഭൗമശാസ്ത്ര സർവേകളും ഖനന പ്രവർത്തനങ്ങളും നടത്താൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. തങ്ങളുടെ പര്യവേക്ഷണ ലൈസൻസ് പൂർണ്ണ ഖനന ലൈസൻസായി ഉയർത്താനുള്ള നടപടികൾ ആരംഭിച്ചതായും കമ്പനി അറിയിച്ചു. 2008-ൽ സ്ഥാപിതമായ എഎംഎകെ സൗദി അറേബ്യയിലെ പ്രമുഖ ഖനന കമ്പനികളിലൊന്നാണ്. , ധാതു വിഭവ മന്ത്രാലയത്തിന്റെ ലൈസൻസോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്.
-
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യണം? വിലയിടിവ് തുടരുമോ? -
കുത്തനെ ഇടിയുന്നു, പിന്നാലെ തിരിച്ചുകയറുന്നു! സ്വര്‍ണത്തിന് ഈ ആഴ്ച എന്ത് സംഭവിക്കും? -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
'സ്വർണം ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനി വാങ്ങാനേ നിങ്ങൾ പോകില്ല';നിക്ഷേപകർക്ക് മുന്നറിയിപ്പ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍












Click it and Unblock the Notifications