ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം
ഇസ്രായേലും അമേരിക്കയും ആക്രമണം ശക്തമാക്കിയ വേളയില്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയാണ് ഇറാന് ചെയ്തത്. ഇതോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ വ്യാപാരം പ്രതിസന്ധിയിലായി. യൂറോപ്പും ഏഷ്യയും ഒരുപോലെ വെട്ടിലായി എന്ന് ചുരുക്കം. മറ്റൊരു പാതയായ ചെങ്കടലിലെ ബാബുല്‍ മന്തിബ് ഹൂത്തികളുടെ ഇടപെടലോടെ വൈകാതെ അടയുമെന്നാണ് വിവരം. ഇത് സൂയസ് കനാല്‍ വഴിയുള്ള കപ്പല്‍ പാത കാലിയാക്കും.
കപ്പല്‍ കമ്പനികള്‍ ഇന്‍ഷുറന്‍സ് തുക കുത്തനെ വര്‍ധിപ്പിക്കുമെന്നാണ് വിവരം. മാത്രമല്ല, കണ്ടെയ്നര്‍ ചെലവ് കൂട്ടുകയും ചെയ്തു. പ്രധാന ചരക്കുപാതകള്‍ അടയുന്ന പശ്ചാത്തലത്തില്‍ ആഫ്രിക്ക വഴിയുള്ള പാത തിരഞ്ഞെടുക്കുകയാണ് കപ്പലുകള്‍. ഇതാകട്ടെ ചെലവേറിയതുമാണ്. സൗദി അറേബ്യയും ഖത്തറും യുഎഇയുമെല്ലാം ചരക്കു ഗതാഗതത്തിന് പ്രതിസന്ധി നേരിടുന്ന വേളയിലാണ് ആഫ്രിക്കന്‍ പാത കപ്പലുകള്‍ സ്വീകരിക്കുന്നത്.

പ്രധാന കപ്പല്‍ കമ്പനികളായ മര്‍സ്ക്, ഹപാങ്-ലോയ്ഡ്, സിഎംഎ സിജിഎം എന്നിവയെല്ലാം തങ്ങളുടെ കപ്പലുകള്‍ വഴിതിരിച്ചുവിടുകയാണ്. സൂയസ് കനാല്‍ വഴി പോകുന്നതിന് പകരം ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴിയാണ് കപ്പല്‍ യാത്ര. ഈ പാത 14 ദിവസം അധികമായി വേണ്ടതാണ്. മാത്രമല്ല, ഇത്രയും ദൂരം താണ്ടുമ്പോള്‍ ഇന്ധന ചെലവും കൂടും.
- 'ബിജെപി ഉളളതുകൊണ്ടാണ് ക്രിസ്ത്യാനികൾ ഇവിടെ ജീവിക്കുന്നത്, പിതാക്കൻമാർ ഊളത്തരം പറയുന്നു';പിസി ജോർജ്
- 'പിണറായിയെ സതീശന് മൂക്ക് കൊണ്ട് റൃത്വിക് റോഷന് എന്നെഴുതിക്കും, പുലിമടയിൽ തലവെക്കരുത്', ട്രോളി സലിം കുമാർ
- "3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക
- "ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം
- തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’
കൂടുതല്‍ കപ്പലുകള്‍ മൊറോക്കോയിലെ ടാങ്കര്‍ മെഡ് തുറമുഖത്തെ ആശ്രയിക്കുന്നു എന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. വരുന്ന ആഴ്ചകളില്‍ ഇനിയും കപ്പലുകളുടെ എണ്ണം കൂടുമെന്ന് തുറമുഖ എംഡി ഇദ്രിസ് ആറബി പ്രതീക്ഷിക്കുന്നു. മെഡിറ്ററേനിയന്‍ കടലിലേക്കുള്ള കവാടമായി നില്ക്കുന്ന തുറമുഖമാണ് ടാങ്കര്‍ മെഡ്. കപ്പല്‍ കമ്പനികള്‍ നിലവില്‍ നിരക്ക് കൂട്ടിയിട്ടുണ്ട്. കണ്ടെയ്നര്‍ ഒന്നിന് 1500 മുതല്‍ 3300 ഡോളര്‍ വരെ അധികമാണ് ഇപ്പോള്‍ വാങ്ങുന്നത്. ചില പ്രത്യേക കണ്ടെയ്നറുകള്‍ക്ക് 4000 ഡോളര്‍ വരെ ഉയര്‍ത്തി എന്നും ഇദ്രിസ് പറയുന്നു.
കേപ് ഓഫ് ഗുഡ് ഹോപ്പ് കപ്പല്‍ പാത
നിലവില്‍ ടാങ്കര്‍ മെഡ് തുറമുഖം 11.1 ദശലക്ഷം കണ്ടെയ്നല്‍ ശേഷിയാണ് കൈകാര്യം ചെയ്യുന്നത്. ഓരോ വര്‍ഷവും 9 ശതമാനത്തോളം ശേഷി വര്‍ധിപ്പിക്കുന്നുമുണ്ട്. യൂറോപ്പിനും ആഫ്രിക്കക്കുമിടയില്‍ സര്‍വീസ് നടത്തുന്ന കപ്പലുകള്‍ക്ക് പ്രധാന ഇടത്താവളം കൂടിയാകും ടാങ്കര്മെഡ്. ഇറാന് യുദ്ധം ഒരുതരത്തില്‍ മൊറോക്കോയ്ക്ക് ഗുണമായി എന്ന് പറയാം. ആഫ്രിക്കയിലെ മുസ്ലിം രാജ്യമാണ് മൊറോക്കോ.
അറ്റ്ലാന്റിക് സമുദ്രത്തെയും ഇന്ത്യന്‍ മഹാസമുദ്രത്തെയും ആഫ്രിക്കയുടെ തെക്കേ അറ്റവുമായി ബന്ധിപ്പിക്കുന്നതാണ് കേപ് ഓഫ് ഗുഡ് ഹോപ്പ് കടല്പാത. ഈ പാതയിലെ പ്രധാന രാജ്യം ദക്ഷിണാഫ്രിക്കയാണ്. യൂറോപ്പില്‍ നിന്ന് ഏഷ്യയിലേക്കുള്ള യാത്രയില്‍ കേപ് ഓഫ് ഗുഡ് ഹോപ്പ് തിരഞ്ഞെടുത്താല്‍ ആഫ്രിക്കന്‍ തീരങ്ങളിലൂടെയാണ് കപ്പലുകള്‍ വരിക.
ബ്രിട്ടന്, ഫ്രാന്‍സ്, സ്പെയിന്, പോര്‍ച്ചുഗല്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ വഴി മൊറോക്കോ, മൗറിത്താനിയ, സെനഗല്‍, ഐവറി കോസ്റ്റ്, നൈജീരിയ, അംഗോള, നമീബിയ, ദക്ഷിണാഫ്രിക്ക, മൊസാംബിക്, മെഡഗാസ്കര്‍ എന്നീ രാജ്യങ്ങളുടെ തീരംവഴിയാണ് കപ്പലുകള്‍ വടക്കോട്ട് നീങ്ങുക. ഹോര്‍മുസിനേക്കാള്‍ സൂയസ് കനാല്‍ പാത തടസപ്പെടുമ്പോഴാണ് കപ്പലുകള്‍ ആഫ്രിക്കന്‍ പാത തിരഞ്ഞെടുക്കുക.
-
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
ഇറാൻ കത്തുന്നു! 900 കിലോയുടെ ഭീമൻ ബോംബുകൾ പ്രയോഗിച്ചു; വീഡിയോ പങ്കുവെച്ച് ട്രംപ് -
ട്രംപിന്റെ ആജ്ഞ കാത്ത് 57,000 യുഎസ് സൈനികർ; ഇറാനെതിരെ അമേരിക്കൻ പടയൊരുക്കം -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത












Click it and Unblock the Notifications