Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുപതോളം ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു, കെട്ടിടമൊന്നാകെ അഗ്നിയില്‍; കുവൈത്തിലെ ദാരുണകാഴ്ച്ച

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ തീപ്പിടുത്തതെ തുടര്‍ന്നുണ്ടായ ദുരന്തം വഷളാക്കിയത് ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചത്. ഇരുപതോളം ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. തീര്‍ത്തും ഭയാനകമായിരുന്നു ആ കാഴ്ച്ചകളെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തൊഴിലാളികളെല്ലാം ഗാഡമായ ഉറക്കത്തിലായിരുന്നു. ആ സമയത്താണ് തീപ്പിടുത്തമുണ്ടായതും വലിയ ദുരന്തത്തിലേക്ക് നയിച്ചതും.

തീ ആളിപടര്‍ന്നതിന് പിന്നാലെ ആളുകള്‍ രക്ഷപ്പെടാനായി നടത്തിയ ശ്രമങ്ങള്‍ക്കിടെ തിക്കും തിരക്കും ഉണ്ടായി. ഇതോടെ പലരും രക്ഷപ്പെടാനായി കെട്ടിടത്തിന് പുറത്തേക്ക് ചാടുകയായിരുന്നു. നിരവധി പേര്‍ക്കാണ് ഗുരുതരമായി തന്നെ പരുക്കേറ്റിരിക്കുന്നത്. അഞ്ച് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

kuwait-tragedy

ഒരാള്‍ അഞ്ചാം നിലയില്‍ നിന്നാണ് എടുത്തുചാടിയത്. എന്നാല്‍ ബാല്‍ക്കണിയില്‍ ഇടിച്ച് ദാരുണമായിട്ടാണ് മരിച്ചതെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറയുന്നു. ചുരുങ്ങിയ നിമിഷങ്ങള്‍ കൊണ്ടാണ് കെട്ടിടമാകെ തീ ആളിപടര്‍ന്നത്. ഉറങ്ങിയവരൊന്നും തീപടര്‍ന്നത് അറിഞ്ഞിട്ടില്ലായിരുന്നു. ഇവര്‍ പുക കയറി ശ്വാസം മുട്ടിയാണ് എഴുന്നേറ്റത്.

ചുറ്റും കറുത്ത പുകയായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. നാലര മണിയോടെ അപകടമുണ്ടായെങ്കിലും ആറ് മണിയായപ്പോഴാണ് അധികൃതരും പോലീസുമെല്ലാം വിവരമറിയുന്നത്. ഇതിനിടയില്‍ നിരവധി ജീവനുകളാണ് ദുരന്തത്തില്‍ പൊലിഞ്ഞത്. കെട്ടിടത്തില്‍ ലിഫ്റ്റ് സൗകര്യവുമില്ലായിരുന്നു. ഇത് ദുരന്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതായിരുന്നു.

പലരും കെട്ടിടത്തിനുള്ളില്‍ കുടുങ്ങി പോവുകയും, പിന്നീട് പുകയെ തുടര്‍ന്ന് ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. താഴത്തെ നിലയില്‍ തീ പടര്‍ന്നതോടെ മുകളിലുള്ള ഫ്‌ളാറ്റുകളില്‍ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമങ്ങളും, അതോടെ കനത്ത പുകയുമെല്ലാമാണ് മരണനിരക്ക് വര്‍ധിപ്പിച്ചത്. അതേസമയം അഗ്നിശമസേനാ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

ഇവരാണ് അപകടം നടന്ന ഉടന്‍ സംഭവസ്ഥലത്ത് എത്തിയത്. അതുകൊണ്ട് മാത്രമാണ് മരണസംഖ്യ കുറഞ്ഞതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവര്‍ അവസരോചിതമായി ഇടപെടുകയും, കെട്ടിടത്തിനകത്ത് കുടുങ്ങിയവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പലരും കെട്ടിടത്തിന്റെ ടെറസിലേക്കാണ് ഓടിക്കയറിയത്.

കെട്ടിടത്തിന്റെ ഗ്രൗണ്ട് പാസേജ് അടച്ചിരുന്നതും അപകടത്തോത് ഉയര്‍ത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇത് കുടുങ്ങി പോയവരെ അടക്കം രക്ഷപ്പെടുത്തുന്നതിന് തടസ്സമായി. താഴത്തെ നിലയില്‍ സുരക്ഷാ ജീവനക്കാരന്റെ മുറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് സൂചന.

അതേസമയം കുവൈത്തില്‍ കര്‍ശനമായ നടപടികള്‍ ദുരന്തത്തിന് പിന്നാലെ ആരംഭിച്ചിട്ടുണ്ട്. വിവിധ കെട്ടിടങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു. കെസി വേണുഗോപാലും, കൊടിക്കുന്നില്‍ സുരേഷ് എംപിയുമെല്ലാം വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ചികിത്സാ ചെലവുകള്‍ അടക്കം വഹിക്കുന്ന കാര്യമാണ് ഉന്നയിച്ചിരിക്കുന്നത്.

കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നാല്‍പ്പതില്‍ അധികം പേര്‍ മരിച്ചെന്നും അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നുമാണ് വിദേശ കാര്യ മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇന്ത്യന്‍ എംബസി +96565505246 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറും ആരംഭിച്ചിട്ടുണ്ട്.

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍.

നവീന്‍ അബ്ബാസിയ മേഖല സെക്രട്ടറി- +965 99861103
അന്‍സാരി സാല്‍മിയ മേഖലാ സെക്രട്ടറി- +965 60311882
ജിന്‍സ് തോമസ് കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി- +965 65589453

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+