ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട
പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയ ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തിയത് 52360 പ്രവാസികള്‍. ഡിജിസിഎയുടെ കണക്കുകള്‍ പ്രകാരമാണിത്. സൗദി അറേബ്യയിലെ ജിദ്ദ, ഒമാനിലെ മസ്്കത്ത്, യുഎഇയിലെ ദുബായ്, ഫുജൈറ എന്നീ വിമാനത്താവളം വഴിയാണ് ഇത്രയും പേര് എത്തിയത്. 184 ഇന്ത്യന്‍ വിമാനങ്ങളും 85 യുഎഇ വിമാനങ്ങളും 11 ചാര്‍ട്ടേഡ് വിമാനങ്ങളുമാണ് ഇവര്‍ ഉപയോഗപ്പെടുത്തിയത്.
നാട്ടിലേക്ക് തിരിച്ചെത്തിയ എല്ലാവരും യുദ്ധം ഭയന്നാണ് എന്ന് കരുതരുത്. ടൂറിസ്റ്റുകള്‍, വിസിറ്റ് വിസയില്‍ പോയവര്‍, അടിയന്തര ആവശ്യം കാരണം നാട്ടിലേക്ക് വരേണ്ടവര്‍ എന്നിവരാണ് തിരിച്ചെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നാണ് മിക്ക പ്രവാസികളും പറയുന്നത്. ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയും ഇക്കാര്യം ശരിവെക്കുന്നു. എന്നാല്‍ നാട്ടിലേക്ക് വരാന്‍ താല്‍പ്പര്യമുള്ളവര്‍ മറ്റുചില വഴികള്‍ തിരഞ്ഞെടുക്കുന്നുണ്ട്.

ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ പ്രവാസികള്‍ നാട്ടിലേക്ക് വരുന്നതിന് സൗദി അറേബ്യയെ ആശ്രയിക്കുന്നു എന്നാണ് പുതിയ വിവരം. റോഡ് മാര്‍ഗം സൗദിയിലെത്തി നാട്ടിലേക്ക് വിമാനം കയറാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഖത്തറിലും ബഹ്റൈനിലും ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഫെബ്രുവരി 28ന് ശേഷം ഇവിടെ നിന്ന് കാര്യമായ വിമാന സര്‍വീസില്ലാത്തതാണ് ബദല്‍ തേടാന്‍ കാരണം.
യുഎഇയിലെ ചില പ്രവാസികള്‍ ഒമാന്‍ വഴി നാട്ടിലേക്ക് എത്താന്‍ ശ്രമിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കില്ല എന്ന് ഇറാന് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഗള്‍ഫില്‍ നിന്ന് അമേരിക്ക ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്നും വ്യക്തമാക്കി. ഇറാന് പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നെങ്കിലും അത് നടപ്പായില്ല. കാരണം, ജിസിസി രാജ്യങ്ങളിലേക്ക് അതിന് ശേഷവും ആക്രമണം തുടര്‍ന്നു.
പ്രവാസികളുടെ പ്ലാന്‍ ഇങ്ങനെ
യുഎഎയിലുള്ളവര് നാട്ടിലേക്ക് വരാനുള്ള പ്ലാന്‍ ബി ആയി കാണുന്നത് മസ്കത്ത് വിമാനത്താവളമാണ്. ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലുള്ളവര്‍ കര മാര്‍ഗം സൗദിയിലെത്തി നാട്ടിലേക്ക് വിമാനം കയറാനാണ് ആലോചിക്കുന്നത്. യുഎഇയില്‍ ദുബായ്, അബുദാബി, ഫുജൈറ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് ചില വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.
ശനിയാഴ്ച മാത്രം ബഹ്റൈനില്‍ നിന്ന് 98 വിമാനങ്ങള്‍ റദ്ദാക്കി. ഖത്തറില്‍ നിന്നുള്ള 328ല്‍ 321 വിമാനങ്ങള്‍ റദ്ദാക്കി. ദുബായ് 53 ശതമാനം വിമാനങ്ങള്‍ റദ്ദാക്കി. അബുദാബി 76 ശതമാനവും. ജിദ്ദയില്‍ നിന്ന് 10 ശതമാനം വിമാനങ്ങളാണ് റദ്ദാക്കിയത്. റിയാദില്‍ നിന്ന് 18 ശതമാനം, മസ്ക്കത്തില്‍ നിന്ന് 19 ശതമാനം വിമാനങ്ങളും റദ്ദാക്കി. സൗദി വിസ കിട്ടാനുള്ള സാധ്യത തേടി പലരും ഖത്തറിലെയും ബഹ്റൈനിയെയും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടുന്നുണ്ട്.
കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് വൈകാതെ സര്‍വീസ് നടത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഒരു കോടിയോളം ഇന്ത്യക്കാര്‍ ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. വിമാനം റദ്ദാക്കിയതു മൂലം പ്രതിസന്ധിയിലായവര്‍ എംബസികളില്‍ രജിസ്റ്റര്‍ ചെയ്യണം എന്നാണ് നിര്‍ദേശം. പ്രാദേശികമായി ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചു മുന്നോട്ട് പോകണം എന്നും ഇന്ത്യ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
പ്രവാസികൾക്ക് ആശ്വാസം; വ്യോമപാത ഭാഗികമായി തുറന്ന് ഖത്തർ, യാത്രക്കാർ ശ്രദ്ധിക്കുക -
"അടുത്തത് ആര്?" ഇറാനിലെ പുതിയ നേതാവിനെയും വധിക്കുമെന്ന് ഇസ്രായേൽ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം; കുടുങ്ങിയ 15,000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ -
കടലിൽ തീമഴ; ഇറാന്റെ ഡ്രോൺ കപ്പൽ തകർത്ത് യുഎസ്, ഞെട്ടിക്കുന്ന വീഡിയോ -
ഇറാന്റെ മാപ്പപേക്ഷ കീഴടങ്ങലെന്ന് ട്രംപ്; മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ നന്ദി പറഞ്ഞു; വീണ്ടും മുന്നറിയിപ്പ് -
യുഎസിന്റെ സര്‍പ്രൈസ് മൂവ്..! കടലില്‍ കുടുങ്ങിയ റഷ്യന്‍ എണ്ണ ഇന്ത്യയ്ക്ക് വാങ്ങാം; ഉപരോധത്തില്‍ ഇളവ് -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും!














Click it and Unblock the Notifications