സൗദി അറേബ്യയ്ക്ക് നല്ല ലക്ഷ്യം, പക്ഷേ പ്രവാസികള്‍ക്ക് വന്‍ അടി; മൂന്നര ലക്ഷം തൊഴില്‍ അവസരം
റിയാദ്: സൗദി അറേബ്യയില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ വരുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനകം 3.40 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുകയാണ് ലക്ഷ്യം. ഈ തൊഴില്‍ അവസരങ്ങള്‍ സ്വദേശികളെ മാത്രം ലക്ഷ്യമിട്ടാണ്. ഇതില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ ഉള്‍പ്പെടെ പുറത്തു നില്‍ക്കേണ്ടി വരും. സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുമ്പോള്‍ സ്വാഭാവികമായും വിദേശികള്‍ക്ക് തൊഴില്‍ കുറയും.
നിതാഖാത്തിന്റെ രണ്ടാംഘട്ടമാണ് സൗദി അറേബ്യ തുടക്കമിട്ടിരിക്കുന്നത്. ആദ്യം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി എന്ന് ബോധ്യപ്പെട്ടതിനാലാണ് രണ്ടാംഘട്ടം മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കാനാണ് സൗദിയുടെ നീക്കം.

സ്വകാര്യമേഖലയിലെ ജോലികളില്‍ സ്വദേശികളെ പ്രോല്‍സാഹിപ്പിക്കുകയാണ് സൗദി ഭരണകൂടം. സ്വകാര്യ മേഖലയില്‍ കൂടുതല്‍ വിദേശികളാണ് ജോലി ചെയ്യുന്നത്. ഇവിടേക്ക് സ്വദേശികളെ കൂടുതല്‍ ഉള്‍പ്പെടുത്തുമ്പോള്‍ വിദേശികള്‍ പുറത്താകും. തൊഴില്‍ ഇല്ലാത്തവരുടെ എണ്ണം കുറയ്ക്കുക, തൊഴില്‍ വിപണിയില്‍ മതിയായ വിഭവശേഷി ഉറപ്പാക്കുക എന്നിവയാണ് സൗദിയുടെ ലക്ഷ്യം.
സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക, ഉന്നത പഠനത്തിന് അവസരം ഒരുക്കുക, വായ്പകള്‍ അനുവദിക്കുക, സ്വകാര്യ കമ്പനികളില്‍ നിശ്ചിത എണ്ണം സ്വദേശികള്‍ വേണം എന്ന് നിഷ്കര്‍ഷിക്കുക തുടങ്ങിയ നടപടികള്‍ സൗദി സ്വീകരിച്ചുകഴിഞ്ഞു. ഇനി രണ്ടാംഘട്ട നിതാഖാത്തിലേക്ക് കടക്കുമ്പോള്‍ നടപടികള്‍ക്ക് വേഗതയേറും. മൂന്ന് വര്‍ഷത്തിനകമാണ് മൂന്നര ലക്ഷത്തോളം സൗദിക്കാര്‍ക്ക് ജോലി അവസരം നല്കാന് പദ്ധതിയിട്ടിരിക്കുന്നത്.
ഒന്നാംഘട്ട നിതാഖാത്ത് ലക്ഷ്യം കണ്ടു
വനിതകള്‍ കൂടുതലായി ജോലി ചെയ്യാനെത്തുന്നു എന്നതും സൗദിയിലെ പുതിയ മാറ്റമാണ്. 2026 മുതല്‍ 2029 ഡിസംബര്‍ വരെയാണ് രണ്ടാംഘട്ട പദ്ധതിയുടെ കാലപരിധി. സൗദിയിലെ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി നല്‍കും. എന്നാല്‍ സ്വദേശികള്‍ക്ക് ജോലി നല്കുമ്പോള് സ്വകാര്യ മേഖലയുടെ വളര്‍ച്ച ഉറപ്പാക്കുക എന്ന ഭാരിച്ച ദൗത്യവും സൗദി ഭരണകൂടത്തിന് മുന്നിലുണ്ട്.
വിദേശികളേക്കാള്‍ ഉയര്‍ന്ന ശമ്പളം സ്വദേശികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഇത് സ്വകാര്യ കമ്പനികള്‍ക്ക് ബാധ്യത ഇരട്ടിയാക്കും. സ്വകാര്യ കമ്പനികള്‍ സൗദിയില്‍ നിന്ന് പിന്നാക്കം പോകാന്‍ ഇത് കാരണമായേക്കും. അതുകൊണ്ടുതന്നെ സ്വദേശികളുടെ എണ്ണം കൂട്ടുന്നതിനൊപ്പം സ്വകാര്യ മേഖലയുടെ വളര്‍ച്ച ഉറപ്പാക്കുകയും സൗദി ഭരണകൂടത്തിന്റെ ലക്ഷ്യമാണ്.
നിതാഖാത്തിന്റെ ആദ്യഘട്ടം 2022ലാണ് ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഞ്ചര ലക്ഷം സൗദി പൗരന്മാര്ക്ക് സ്വകാര്യ മേഖലയില്‍ ജോലി നല്കാന് സാധിച്ചു എന്ന് സര്‍ക്കാര്‍ പറയുന്നു. ലക്ഷ്യമിട്ടിരുന്നത് 3.40 ലക്ഷം പേര്‍ക്കായിരുന്നു. അതുകൊണ്ടുതന്നെ ഒന്നാംഘട്ട നിതാഖാത്ത് വലിയ വിജയമാണ് എന്നാണ് സൗദി ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
-
ടിക്കറ്റ് നിരക്ക് 1.85 ലക്ഷം വരെ! പ്രവാസികളെ പിഴിഞ്ഞൂറ്റി വിമാനക്കമ്പനികൾ; നാട്ടിലെത്താൻ വഴിയില്ല! -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
പ്രവാസികളുടെ ശ്രദ്ധക്ക്; വർക്ക് ഫ്രം ഹോം ചെയ്യുന്നവരാണോ? നിയമങ്ങൾ എല്ലാം മാറി! -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്?











Click it and Unblock the Notifications