യുഎഇയെ വീഴ്ത്തി സൗദി അറേബ്യ വരും; ബുര്‍ജ് ഖലീഫ ഇനി ചെറുതാകും, വമ്പന്‍ ഒരുങ്ങുന്നു
റിയാദ്: ലോകത്തെ ഏറ്റവും വലിയ കെട്ടിടം ദുബായിലെ ബുര്‍ജ് ഖലീഫയാണ്. കഴിഞ്ഞ 15 വര്‍ഷമായി ഈ റെക്കോര്‍ഡ്. 830 മീറ്ററില്‍ തല ഉയര്‍ത്തി നില്ക്കുന്ന ബുര്‍ജ് ഖലീഫ കാണാന്‍ ഇപ്പോഴും നിറയെ കാഴ്ച്ചക്കാരുണ്ട്. എന്നാല്‍ അധികം കാലം ഈ പദവി ബുര്‍ജ് ഖലീഫുണ്ടാകില്ല. സൗദി അറേബ്യയില്‍ കൂറ്റന്‍ ടവര്‍ ഒരുങ്ങുകയാണ്. ഇതിന്റെ പണി കഴിയുന്നതോടെ ബുര്‍ജ് ഖലീഫ ചെറുതാകും.
സൗദി അറേബ്യയിലെ ജിദ്ദയിലാണ് പുതിയ ടവര്‍ വരുന്നത്. ഏറെ കാലമായി പദ്ധതിയിലുള്ള ഈ ടവര്‍ ഇടക്കാലത്ത് പണി നിര്‍ത്തി വച്ചിരുന്നു. 2015 വരെ കിങ്ഡം ടവര്‍ എന്നായിരുന്നു വിളിച്ചിരുന്നത് ജിദ്ദ ടവര്‍ എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ആയിരം മീറ്റര്‍ അഥവാ ഒരു കിലോമീറ്റര്‍ ഉയരത്തിലാണ് ഈ കെട്ടിടം വരുന്നത്. ജിദ്ദയെ ആഗോള സാമ്പത്തിക കേന്ദ്രമാക്കാനാണ് സൗദിയുടെ ആലോചന.

167 നിലകളിലായിട്ടായിരിക്കും ജിദ്ദ ടവര്‍ നിര്‍മിക്കുക. 664 മീറ്ററില്‍ ഒരു നിരീക്ഷണ സൗകര്യം ഒരുക്കും. സെക്കന്റില്‍ 10 മീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന 58 എലവേറ്റര്‍ ജിദ്ദ ടവറിലുണ്ടാകും. കൂടെ 12 എസ്കലേറ്ററുകളും. താഴെ നിലയില്‍ നിന്ന് ഏറ്റവും മുകളിലെത്തുന്നതിന് ഒരു മിനുട്ടും 40 സെക്കന്റും വേണ്ടി വരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം നിര്‍മാണം പുനരാരംഭിച്ചതോടെ 2028ല്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ.
ആരാണ് ചുക്കാന്‍ പിടിക്കുന്നത്
ജിദ്ദ ടവറിന്റെ ഏറ്റവും താഴ്ഭാഗം 243866 മീറ്ററിലാണ് നിര്‍മിക്കുന്നത്. ഹോട്ടല്‍, താമസ മുറികള്‍, ആഘോഷങ്ങള്‍ സംഘടിപ്പിക്കാനുള്ള സ്ഥലങ്ങള്‍, നീന്തല്‍കുളങ്ങള്‍ എന്നിവയെല്ലാം ജിദ്ദ ടവറിലുണ്ടാകും. വന്‍കിട കമ്പനികളുടെ ഓഫീസുകള്‍ ഇവിടെ തുറക്കും. ചെങ്കടലില്‍ നിന്നുള്ള കാറ്റ് മുഴുവന്‍ സമയം കിട്ടുന്ന രീതിയിലാകും നിര്‍മാണം. നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത് ആന്‍ഡ്രിയന്‍ സ്മിത്ത് ആണ്.
ബുര്‍ജ് ഖലീഫയിലും കൈയ്യൊപ്പ് ചാര്‍ത്തിയ ശില്‍പ്പിയാണ് സ്മിത്ത്. ചിക്കാഗോയിലെ ട്രംപ് ടവര്‍ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചവരിലും സ്മിത്തുണ്ടായിരുന്നു. 2008ലാണ് ജിദ്ദ ടവര്‍ നിര്‍മിക്കാന്‍ പദ്ധതി ഒരുങ്ങുന്നത്. 1600 മീറ്ററില്‍ കെട്ടിടം നിര്‍മിക്കാനായിരുന്നു പദ്ധതി. മണ്ണ് പരിശോധന നടത്തിയപ്പോള്‍ അത്രയും ഉയരം സാധ്യമല്ലെന്ന് മനസിലാക്കി 1000ത്തല് നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
നിര്‍മാണം വൈകാന്‍ കാരണം ഇതാണ്
2013ല്‍ നിര്‍മാണം തുടങ്ങുമ്പോള്‍ 2020ല്‍ പൂര്‍ത്തിയാക്കാമെന്ന് വിചാരിച്ചിരുന്നു. പണം വെല്ലുവിളിയായി. സൗദിയിലെ കോടീശ്വരന്മാര്‍ക്കെതിരായ അഴിമതി വിരുദ്ധ നീക്കങ്ങളും അറസ്റ്റും, കൊവിഡ് വ്യാപനം എന്നിവയെല്ലാം കാരണം പണി നിര്‍ത്തിവയ്ക്കേണ്ടി വന്നു. എന്നാല്‍ 2024 ഒക്ടോബറില്‍ വീണ്ടും നിര്‍മാണം പുനരാരംഭിച്ചു. 2028ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ കരുതുന്നത്.
വിനോദ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനാണ് സൗദിയുടെ പദ്ധതി. അതിന്റെ ഭാഗമാണ് ജിദ്ദ ടവര്‍. നിര്‍മാണ വേളയിലും ശേഷവുമായി ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്റ്റീല്‍, സിമന്റ്, ഗ്ലാസ് എന്നിവയുടെ വില കൂടി വരുന്നതാണ് നിര്‍മാണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കാറ്റിന്റെ ഗതി നിയന്ത്രിക്കേണ്ടതും വെല്ലുവിളിയാണ്.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications