Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎസ് ധോണിയുടെ കട്ട ഫാന്‍, വിഷാദത്തോട് പടപൊരുതി ഹീറോയായി; പഞ്ചാബിന്റെ അഷുതോഷ് ചില്ലറക്കാരനല്ല

പഞ്ചാബ് കിംഗ്‌സിന് തകര്‍ന്ന പോയ ഇടത്തുനിന്ന് പുതിയൊരു രക്ഷകന്‍ ഉണ്ടായിരിക്കുകയാണ്. അഷുതോഷ് ശര്‍മയെന്നാണ് ഈ ഹീറോയുടെ പേര്. തുടര്‍ച്ചയായി വമ്പന്‍ മത്സരങ്ങളാണ് താരം കളിക്കുന്നത്. എന്നാല്‍ ആരാണ് അഷുതോഷ് എന്ന് പലര്‍ക്കും അറിയില്ല. മുമ്പ് അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടുമില്ല. പക്ഷേ അശുതോഷ് ആളൊരു പോരാളിയാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് പോരാട്ടം നടത്തിയാണ് ഇന്ന് ഐപിഎല്ലിലെ അത്ഭുത താരമായത്. മധ്യപ്രദേശിലെ രത്‌ലത്തില്‍ നിന്നാണ് അഷുതോഷ് വളര്‍ന്നുവന്നത്. ഇവിടെ യാതൊരു ക്രിക്കറ്റ് സംസ്‌കാരവുമില്ലായിരുന്നു. തന്റെ സുഹൃത്ത് വഴിയാണ് ക്രിക്കറ്റ് കോച്ചിംഗിലേക്ക് വന്നത്. തുടര്‍ന്ന് ഇന്‍ഡോറിലേക്ക് ക്രിക്കറ്റ് കളിക്കായി താമസം മാറുകയായിരുന്നു അഷുതോഷ്.

ashutosh-sharma-net-worth

മഹേന്ദ്ര സിംഗ് ധോണിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് അഷുതോഷ്. ഫിനിഷിംഗില്‍ അദ്ദേഹത്തേക്കാള്‍ മികച്ചൊരു താരമില്ലെന്നും അഷുതോഷ് പറയുന്നു. നാല് വര്‍ഷം മുമ്പേ തന്നെ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരമാണ് അഷുതോഷ്. 2019-20 സീസണില്‍ മധ്യപ്രദേശിന് വേണ്ടി കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായിരുന്നു അശുതോഷ്.

233 റണ്‍സാണ് താരം അടിച്ചത്. 165.24 ആയിരുന്നു ശരാശരി. ടീമിലെ മറ്റേതൊരു താരത്തേക്കാള്‍ കൂടുതലായിരുന്നു അശുതോഷിന്റെ ശരാശരി. മൂന്ന് അര്‍ധ സെഞ്ച്വറികളാണ് അശുതോഷ് ടൂര്‍ണമെന്റില്‍ അടിച്ചെടുത്തത്. അവസാന കളിയില്‍ പുതുച്ചേരിക്കെതിരെ 51 പന്തില്‍ 84 റണ്‍സാണ് താരം അടിച്ചത്. എന്നാല്‍ അശുതോഷിനെ പിന്നീട് കാത്തിരുന്നത് തിരിച്ചടികളായിരുന്നു.

വമ്പന്‍ സ്‌കോര്‍ നേടിയിട്ടും അടുത്ത വര്‍ഷം ടീമിന് പുറത്തായിരുന്നു അശുതോഷ്. മധ്യപ്രദേശിനായി 2019ലാണ് അശുതോഷ് അവസാന മത്സരം കളിച്ചത്. പുതിയ കോച്ചിന് തന്നെ എപ്പോഴും ഇഷ്ടമായിരുന്നില്ല. സെലക്ഷന്‍ മത്സരത്തില്‍ 45 പന്തില്‍ 90 റണ്‍സടിച്ചിട്ടും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലേക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയില്ല.

അശുതോഷ് പറഞ്ഞത് മധ്യപ്രദേശിന്റെ പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റിനെ കുറിച്ചാണ്. കര്‍ക്കശക്കാരനായ പണ്ഡിറ്റ് കാരണം നിരവധി താരങ്ങളാണ് മധ്യപ്രദേശ് ക്രിക്കറ്റ് വിട്ടിട്ടുള്ളത്. ഈ കാലയളവിലാണ് അശുതോഷ് വിഷാദത്തിലേക്ക് വീണത്. രാവിലെ ജിമ്മില്‍ പരിശീലനം നടത്തിയ ശേഷം മുറിയിലേക്ക് പോകുന്നതായിരുന്നു അവസ്ഥ.

ഒരു കാരണവുമില്ലാതെ ടീമില്‍ നിന്ന് പുറത്തായത്. ഒരു വിശദീകരണം പോലും ലഭിച്ചില്ല. അതൊന്നും ആലോചിക്കാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നും അശുതോഷ് പറഞ്ഞു. അമയ് ഖുരാസിയ എന്ന മുന്‍ മധ്യപ്രദേശ് കോച്ചാണ് അഷുതോഷിന്റെ വളര്‍ച്ചയ്ക്ക് കാരണമായത്. ഗൗരവ് യാദവ്, കുല്‍ദീപ് സെന്‍ അങ്ങനെയുള്ള നിരവധി പേരാണ് മധ്യപ്രദേശ് ക്രിക്കറ്റില്‍ നിന്ന് അവസരം ലഭിക്കാതെ പുറത്തുപോയത്.

ഗൗരവ് യാദവ് കഴിഞ്ഞ സീസണില്‍ 41 വിക്കറ്റുകളാണ് വീഴ്ത്തിയത്. പുതുച്ചേരിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. അതേസമയം പഞ്ചാബിലെത്തിയതോടെയാണ് അശുതോഷിന്റെ തലവര തെളിഞ്ഞത്. ഇപ്പോള്‍ രാജ്യം മുഴുവന്‍ താരത്തെ ശ്രദ്ധിക്കുന്നുണ്ട്. അവസരങ്ങള്‍ ധാരാളം വരാനും സാധ്യതയുണ്ട്. മൂന്നിനും നാലര കോടിക്കും ഇടയിലാണ് അശുതോഷിന്റെ ആസ്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+