ഇന്ത്യൻ ക്രിക്കറ്റിലും റേസിസം? കരിയറിൽ ഉടനീളം 'മദ്രാസി' വിളി കേൾക്കേണ്ടി വന്നു, തുറന്നടിച്ച് ശ്രീശാന്ത്
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നില നിന്നിരുന്ന റേസിസത്തിലേക്കും ഉത്തരേന്ത്യൻ ലോബി എന്ന ആരോപണത്തിലേക്കും വെളിച്ചം വീശുന്ന വെളിപ്പെടുത്തലുമായി മുൻ ക്രിക്കറ്റ് താരവും ലോകകപ്പ് വിജയിയുമായ ശ്രീശാന്ത്. തന്റെ ജീവിതത്തിൽ ഉടനീളം ഇന്ത്യൻ ടീമിലെ സഹതാരങ്ങളിൽ നിന്ന് മദ്രാസി വിളികൾ കേൾക്കേണ്ടി വന്നുവെന്നാണ് ശ്രീശാന്ത് വെളിപ്പെടുത്തിയത്.
'ദി രൺവീർ ഷോ'യിൽ സംസാരിക്കവേ ആയിരുന്നു ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ. തന്റെ കരിയറിന്റെ തുടക്ക കാലം മുതൽ മദ്രാസി വിളികൾ കേൾക്കേണ്ടി വന്നുവെന്നാണ് ശ്രീശാന്ത് പറയുന്നത്. അണ്ടർ-13 ടീം മുതൽ അണ്ടർ 19 വരെ ഇത് തന്നെയായിരുന്നു അവസ്ഥ എന്നും മുംബൈക്ക് താഴെയുള്ള ഏത് ഇടത്തിൽ നിന്നുള്ളവരും അവർക്ക് മദ്രാസി ആയിരുന്നുവെന്നും ശ്രീശാന്ത് പറയുന്നു.

പൊതുവെ ദക്ഷിണേന്ത്യയിൽ നിന്നുള്ളവർക്ക് പ്രത്യേകിച്ച് കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും വരുന്നവർക്ക് രാജ്യ തലസ്ഥാനത്തും ഹിന്ദി ഹൃദയഭൂമിയിലും മദ്രാസി വിളികളാണ് നേരിടേണ്ടി വന്നിരുന്നത്. അതിന്റെ ഒരു പരിച്ഛേദം ഇന്ത്യൻ ക്രിക്കറ്റിലും നിഴലിച്ചിരുന്നു എന്നാണ് ഇപ്പോൾ ശ്രീശാന്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. വലിയ ചർച്ചകളിലേക്ക് വഴിയൊരുക്കാൻ ഇടയുള്ള വെളിപ്പെടുത്തലാണ് താരം ഇപ്പോൾ നടത്തിയത്.
കൂടാതെ ഐപിഎല്ലിൽ ഒരു സീസണിൽ മാത്രം ഭാഗമായിരുന്ന കേരളത്തിൽ നിന്നുള്ള ടീമായിരുന്നു കൊച്ചി ടസ്‌കേഴ്‌സിനെ കുറിച്ചും ശ്രീശാന്ത് സംസാരിക്കുകയുണ്ടായി. തനിക്ക് ഇപ്പോഴും അവർ പണം നൽകാനുണ്ടെന്നും അന്ന് കളിച്ചതിന് കൃത്യമായ പ്രതിഫലം നൽകാൻ അവർക്ക് കഴിഞ്ഞിരുന്നില്ലെന്നും താരം ആരോപിക്കുന്നു.
2011 ഐപിഎൽ എഡിഷനിൽ മുൻ ഇന്ത്യൻ പേസർ ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ അടുത്ത സീസണിന് മുൻപ് തന്നെ കൊച്ചി ടസ്കേഴ്‌സിനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയിരുന്നു. അന്ന് ശ്രീശാന്തിന് പുറമെ പല വമ്പൻ താരങ്ങളും ടീമിന്റെ ഭാഗമായിരുന്നു എന്നതാണ് ശ്രദ്ധേയം. എന്നിട്ടും കൃത്യമായി പ്രതിഫലം നൽകാൻ മാനേജ്‌മെന്റിന് കഴിഞ്ഞില്ലെന്നാണ് ശ്രീശാന്ത് ആരോപിക്കുന്നത്.
അവർഇപ്പോഴും ധാരാളം പണം നൽകാനുണ്ട്. അവർ ഇപ്പോഴും നൽകിയിട്ടില്ല. നിങ്ങൾക്ക് മുരളീധരൻ സാറിനെ (മുത്തയ്യ മുരളീധരൻ) വിളിക്കാം, നിങ്ങൾക്ക് മഹേലയെ (മഹേല ജയവർദ്ധനെ) വിളിക്കാം, നിങ്ങളുടെ ഷോയിൽ അവരോട് ചോദിക്കൂ. കൂടാതെ മക്കല്ലവും ജഡേജയും ഉണ്ടായിരുന്നു" ശ്രീശാന്ത് വെളിപ്പെടുത്തി.
അതേസമയം, ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിൽ പങ്കാളിയായ താരമായിരുന്നു എസ് ശ്രീശാന്ത്. 2007ലെ പ്രഥമ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ ജയിക്കുമ്പോൾ ശ്രീശാന്തും ടീമിൽ ഉണ്ടായിരുന്നു. 2005 ഒക്ടോബറിൽ നാഗ്‌പൂരിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ശ്രീശാന്തിന്റെ ദേശീയ ടീമിലേക്കുള്ള അരങ്ങേറ്റം. ഇന്ത്യക്കായി മൂന്ന് ഫോർമാറ്റുകളിലും കളിച്ച പേസർ ആകെ 169 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
എന്നാൽ കരിയർ നല്ല നിലയിൽ മുന്നോട്ട് പോവുന്നതിനിടെയാണ് ശ്രീശാന്തിന് ഭീഷണിയായി വാതുവെപ്പ് ആരോപണം പുറത്തുവന്നത്. ഇതാണ് താരത്തിന്റെ കരിയർ ഇല്ലാതെയാവാൻ കാരണമായത്. ഈ കേസിൽ താരം ജയിലിൽ കഴിയേണ്ടിയും വന്നിരുന്നു. അതിന് ശേഷം ഇന്ത്യൻ ടീമിൽ എത്താനുള്ള ശ്രീയുടെ മോഹം സഫലമായിരുന്നില്ല.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications