IPL 2023: സിഎസ്‌കെ ക്യാപ്റ്റന്‍സിയില്‍ ട്വിസ്റ്റ്; ധോണി ഒഴിയും, രവീന്ദ്ര ജഡേജ വീണ്ടുമെത്തും?

2022ല്‍ രവീന്ദ്ര ജഡേജയെ കൊണ്ടുവന്നായിരുന്നു സിഎസ്‌കെയുടെ പരീക്ഷണം. എന്നാല്‍ ഇത് തീര്‍ത്തും പാളി. സിഎസ്‌കെ തുടക്കത്തിലേ തന്നെ തോറ്റ് തുടങ്ങിയതോടെ ക്യാപ്റ്റന്‍ സ്ഥാനം അദ്ദേഹം ഉപേക്ഷിച്ചിരുന്നു.

MS DHONI

ദില്ലി: ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ പുതിയ ക്യാപ്റ്റന്‍ വരുമോ, പലപ്പോഴായി ഉയരുന്ന ചോദ്യമാണിത്. ആരാധകര്‍ക്ക് പക്ഷേ മാറ്റമൊന്നും ആവശ്യമില്ല. മഹേന്ദ്ര സിംഗ് ധോണി തന്നെ നയിക്കണമെന്നാണ് ആവശ്യം. എന്നാല്‍ അന്താരാഷ്ട ക്രിക്കറ്റില്‍ വിരമിച്ച ധോണി ഇനി എത്ര കാലം സിഎസ്‌കെ നയിക്കുമെന്ന അഭ്യൂഹം ശക്തമാണ്.

ഈ സീസണ്‍ അദ്ദേഹം തന്നെ നയിക്കുമെന്ന കാര്യത്തില്‍ മാനേജ്‌മെന്റിന് തര്‍ക്കമൊന്നുമില്ല. എന്നാല്‍ ക്യാപ്റ്റന്‍സി ട്വിസ്റ്റ് ഇത്തവണയും ചെന്നൈ ക്യാമ്പില്‍ നിന്നുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ക്യാപ്റ്റനെ മാറ്റിയതും, പിന്നീട് തിരിച്ചുകൊണ്ടുവന്നതും എല്ലാം സിഎസ്‌കെയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇത്തവണ ആരെയാണ് സിഎസ്‌കെ പരിഗണിക്കുന്നതെന്ന് പരിശോധിക്കാം.

ജഡേജ വന്നു പണി പാളി

ജഡേജ വന്നു പണി പാളി

2022ല്‍ രവീന്ദ്ര ജഡേജയെ കൊണ്ടുവന്നായിരുന്നു സിഎസ്‌കെയുടെ പരീക്ഷണം. എന്നാല്‍ ഇത് തീര്‍ത്തും പാളി. സിഎസ്‌കെ തുടക്കത്തിലേ തന്നെ തോറ്റ് തുടങ്ങി. ഇതോടെ സമ്മര്‍ദത്തിലായ രവീന്ദ്ര ജഡേജ പാതി വഴിയില്‍ ക്യാപ്റ്റന്‍സി സ്ഥാനം ഉപേക്ഷിക്കുകയും ചെയ്തു. ജഡേജയ്ക്ക് ബാറ്റിംഗ് ഫോമും ഇതിനിടെ നഷ്ടപ്പെട്ടിരുന്നു. ടീമിന് പുറത്തിരിക്കേണ്ടിയും വന്നു ജഡേജയ്ക്ക്. പാതി വഴിയില്‍ ധോണിക്ക് തന്നെ ടീമിന്റെ ക്യാപ്റ്റന്‍സി സ്ഥാനം ഏറ്റെടുക്കേണ്ടി വന്നു. സിഎസ്‌കെ അവസാന സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്.

ധോണിയുടെ ആവശ്യം ഇങ്ങനെ

ധോണിയുടെ ആവശ്യം ഇങ്ങനെ

ചാറ്റല്‍ മഴ, ഒരിത്തിരി തണുപ്പ്, സമ്മര്‍ ട്രിപ്പിന് ഇതൊക്കെ കിട്ടിയാലോ? ഇതെല്ലാം ഭൂമിയിലെ ഗന്ധര്‍വലോകം

കൃത്യമായ ഒരാളെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ധോണി ആഗ്രഹിക്കുന്നുണ്ട്. സിഎസ്‌കെ മാനേജ്‌മെന്റുമായി ജഡേജ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായത് ജഡേജയെ ചൊടിപ്പിച്ചിരുന്നു. ഈ വര്‍ഷത്തെ താരലേലത്തിന് മുമ്പ് തന്നെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ജഡേജ നിര്‍ദേശിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ധോണിയാണ് അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയത്. ജഡേജ ക്യാപ്റ്റന്‍സിക്ക് ധോണിക്ക് അത്രയും വിശ്വാസമുണ്ട്. തനിക്ക് പകരക്കാരന്‍ ജഡേജ തന്നെയാവണമെന്നാണ ധോണിയുടെ ആഗ്രഹം.

ഈ വര്‍ഷവും ട്വിസ്റ്റ് ഉറപ്പ്

ഈ വര്‍ഷവും ട്വിസ്റ്റ് ഉറപ്പ്

ഈ വര്‍ഷവും ചെന്നൈ നിരയില്‍ ട്വിസ്റ്റ് ഉറപ്പാണ്. ജഡേജ മികച്ച ഓള്‍റൗണ്ടറെന്ന നിലയില്‍ കുറച്ച് കാലമായി മികച്ച ഫോമിലാണ്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ 23 വിക്കറ്റുകളാണ് താരം എടുത്തത്. അങ്ങനെയുള്ളപ്പോള്‍ ജഡേജയെ തന്നെ വീണ്ടും ക്യാപ്റ്റന്‍സി സ്ഥാനം ഏല്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ അദ്ദേഹത്തില്‍ നിന്ന് മികച്ച പ്രകടം പ്രതീക്ഷിക്കാമെന്നാണ് സിഎസ്‌കെ മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. സിഎസ്‌കെ നേരത്തെ പ്ലേഓഫ് ഉറപ്പിച്ചാല്‍ ജഡേജയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം നല്‍കാനാണ് സാധ്യത.

പതിയെ ക്യാപ്റ്റന്‍സി മാറും

പതിയെ ക്യാപ്റ്റന്‍സി മാറും

ധോണിയില്‍ നിന്ന് പതിയെ ക്യാപ്റ്റന്‍സി മാറ്റാനാണ് സിഎസ്‌കെ മാനേജ്‌മെന്റ് താല്‍പര്യപ്പെടുന്നത്. ജഡേജയോട് ആ സ്ഥാനം ഏറ്റെടുക്കാന്‍ വീണ്ടും ആവശ്യപ്പെടും. അതേസമയം താനില്ലെന്ന് ജഡേജ അറിയിച്ചാല്‍ പുതിയൊരു ഓപ്ഷന്‍ സിഎസ്‌കെയ്ക്ക് തേടേണ്ടി വരും. അങ്ങനെയെങ്കില്‍ ബെന്‍ സ്റ്റോക്‌സിനെ ക്യാപ്റ്റനാക്കാനാണ് സാധ്യത. വിദേശ താരങ്ങളെ ക്യാപ്റ്റനായി വെക്കുന്നത് ടീമുകള്‍ അധികം താല്‍പര്യപ്പെടുന്ന കാര്യമല്ല. ഈ സാഹചര്യത്തില്‍ പരമാവധി ജഡേജയെ അനുനയിപ്പിക്കാനാണ് സാധ്യത.

ധോണി കളി അവസാനിപ്പിക്കുമോ?

ധോണി കളി അവസാനിപ്പിക്കുമോ?

മഹേന്ദ്ര സിംഗ് ഈ സീസണോടെ സിഎസ്‌കെയുടെ പടിയിറങ്ങുമോ എന്നതാണ് ചോദ്യം. ധോണി 2024ലെ ഐപിഎല്ലിലും കളിക്കാനാണ് സാധ്യതയെന്ന് സുരേഷ് റെയ്‌ന പറയുന്നു. മികച്ച ഫിറ്റ്‌നെസ് അദ്ദേഹത്തിനുണ്ട്. നല്ല രീതിയില്‍ അദ്ദേഹം ബാറ്റ് ചെയ്യുന്നുണ്ട്. വിരമിച്ചതിന് ശേഷം വേറെ മത്സരമൊന്നും കളിക്കാത്തത് കൊണ്ട് നല്ല രീതിയില്‍ ബാറ്റ് ചെയ്യുകയെന്നത് ധോണിക്ക് വെല്ലുവിളിയാണ്. നല്ല രീതിയില്‍ ധോണി പരിശീലനം നടത്തുന്നുണ്ട്. സിഎസ്‌കെയെ അദ്ദേഹം കിരീടത്തിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷയെന്നും റെയ്‌ന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+