Get Updates
Get notified of breaking news, exclusive insights, and must-see stories!

ധവാന്റെ വണ്‍മാന്‍ ഷോ്‌യ്ക്ക് ത്രിപാഠിയുടെ മാസ് ഹിറ്റിംഗ് മറുപടി; ഹൈദരാബാദിന് 8 വിക്കറ്റ് ജയം

ഹൈദരാബാദ്: ഐപിഎല്ലിലെ ഇത്തവണത്തെ ആദ്യ ജയം സ്വന്തമാക്കി ഹൈദരാബാദ്. പഞ്ചാബിന്റെ 144 റണ്‍സ് വിജയലക്ഷ്യം 17 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു ഹൈരാബാദ്. രാഹുല്‍ ത്രിപാഠിയുടെ മികവിലാണ് ഹൈദരാബാദ് ഗംഭീര വിജയം സ്വ്ന്തമാക്കിയത്. തുടര്‍ തോല്‍വികളുമായി പ്രതിസന്ധിയിലായിരുന്ന എസ്ആര്‍എച്ചിന് ബൗളിംഗും ബാറ്റിംഗും ഫോമിലേക്കുയര്‍ന്നത് വലിയ പ്രതീക്ഷയാണ്.

144 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ഹാരി ബ്രൂക്(13) മായങ്ക് അഗര്‍വാള്‍(21) എന്നിവരെ പെട്ടെന്ന് നഷ്ടമായിരുന്നു. പിന്നീടായിരുന്നു ത്രിപാഠിയുടെ രക്ഷാപ്രവര്‍ത്തനം. ക്യാപ്റ്റന്‍ എയ്ഡന്‍ മാക്രത്തിന്റെ ഇന്നിംഗ്‌സും ടീമിന് ഗുണം ചെയ്തു.രാഹുല്‍ ത്രിപാഠി 48 പന്തില്‍ 74 റണ്‍സുമായി പുറത്താവാതെ നിന്നു. പത്ത് ബൗണ്ടറിയും മൂന്ന് സിക്‌സറും താരം പറത്തി.

DHAWAN MAKRAM

മാക്രത്തിന്റെ 37 റണ്‍സ് 21 പന്തിലായിരുന്നു. ആറ് ബൗണ്ടറികള്‍ ഇന്നിംഗ്‌സിലുണ്ടായിരുന്നു. അതേസമയം പഞ്ചാബിന്റെ ബൗളിംഗ് നിരയും, ഫീല്‍ഡിംഗും ഒരുപോലെ മത്സരത്തില്‍ നിരാശപ്പെടുത്തി. അര്‍ഷ്ദീപ് സിംഗും, രാഹുല്‍ ചാഹറും ഓരോ വിക്കറ്റെടുത്തു. ബാക്കിയുള്ളവരെല്ലാം വിക്കറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടു. അതിനൊപ്പം മിസ്ഫീല്‍ഡുകളും ധാരാളം വന്നു.

നേരത്തെ പഞ്ചാബ് കിംഗ്‌സിന്റെ അമ്പരപ്പിക്കുന്ന ബാറ്റിംഗ് പ്രകടമായിരുന്നു കണ്ടത്. തകര്‍ച്ചയില്‍ നിന്നായിരുന്നു അവര്‍ പൊരുതാവുന്ന സ്‌കോറിലെത്തിയത്. 100 റണ്‍സിനുള്ളില്‍ പുറത്താവുമെന്ന് കരുതിയ ടീമിനെ ശിഖര്‍ ധവാന്റെ ഒറ്റയാള്‍ പോരാട്ടമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. 88 റണ്‍സിന് ഒന്‍പത് വിക്കറ്റ് നഷ്ടപ്പെട്ട നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ പഞ്ചാബ്.

ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍

നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു അവരുടെ ബൗളിംഗ്. ആദ്യ പന്തില്‍ തന്നെ പ്രഭ്‌സിമ്രാന്‍ സിംഗിനെ ഭുവനേശ്വര്‍ കുമാര്‍ മടങ്ങി. പിന്നാലെ തന്നെ മാത്യു ഷോര്‍ട്ടും മടങ്ങി.പിന്നീട് വന്നവരെല്ലാം നന്നായി ബാറ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. പഞ്ചാബ് നിരയില്‍ ധവാന്‍ കഴിഞ്ഞാല്‍ 22 റണ്‍സെടുത്ത സാം കറന്‍ മാത്രമാണ് തിളങ്ങിയത്.വേറെയാരും രണ്ടക്കം കടന്നില്ല.

ജിതേഷ് ശര്‍മ(4), സിക്കന്ദര്‍ റാസ(5), ഷാരൂഖ് ഖാന്‍(4), ഹര്‍പ്രീത് ബ്രാര്‍(1) എന്നിവരെല്ലാം മത്സരത്തില്‍ വന്‍ പരാജയമായി. എന്നാല്‍ ശിഖര്‍ ധവാന്‍ ഒരറ്റത്ത് നിന്ന് തകര്‍പ്പനടികളാണ് നടത്തിയത്. താരത്തിന്റെ സ്‌കോര്‍ ആണ് ഹൈദരാബാദിന്റെ റണ്‍സിന്റെ നല്ലൊരു ശതമാനവും. 66 പന്തില്‍ 99 റണ്‍സുമായി ധവാന്‍ പുറത്താവാതെ നിന്നു. നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ധവാന് സെഞ്ച്വറി നഷ്ടമായത്.

12 ബൗണ്ടറിയും അഞ്ച് സിക്‌സറും ധവാന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. അവസാന ഓവറുകളില്‍, അവസാന ബാറ്റ്‌സ്മാനെയും കൂട്ടുപിടിച്ച് വെടിക്കെട്ട് ബാറ്റിംഗാണ് ധവാന്‍ കാഴ്ച്ചവെച്ചത്. ഹൈദരാബാദ് നിരയില്‍ മായങ്ക് മാര്‍ക്കണ്ടെ നാല് വിക്കറ്റെടുത്തു. മാര്‍ക്കോ യാന്‍സന്‍, ഉമ്രാന്‍ മാലിക് എന്നിവര്‍ രണ്ടുവിക്കറ്റും വീഴ്ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+