Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023 | ഈ സീസണ്‍ മൊത്തം കളറാകും, ഉദ്ഘാടനം കൊഴുപ്പിക്കാനെത്തുന്നത് ഈ നടിമാര്‍..?

IPL

മുംബൈ; ഐപിഎല്‍ 16-ാം സീസണ്‍ ആരംഭിക്കാന്‍ ഇനി ഒരാഴ്ച കൂടിയേ ഉള്ളൂ. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി മാറ്റിയതിനാല്‍ തന്നെ ഇത്തവണ വലിയ ആവേശത്തിലാണ് ഫ്രാഞ്ചൈസികളും ക്രിക്കറ്റ് പ്രേമികളും എല്ലാം. മാര്‍ച്ച് 31 ന് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍കിംഗ്‌സും തമ്മിലാണ് ഈ ഐപിഎല്ലിലെ ആദ്യ മത്സരം.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആണ് ആദ്യ മത്സരം നടക്കുക. കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞതിനാല്‍ തന്നെ പഴയ ഹോം, എവെ മത്സരങ്ങള്‍ ഐപിഎല്ലിലേക്ക് തിരിച്ച് വരികയാണ്. അതോടൊപ്പം തന്നെ മുന്‍കാല സീസണുകളിലേതിന് സമാനമായി ഉദ്ഘാടന ചടങ്ങ് പുനരാരംഭിക്കാനും ബി സി സി ഐ ആലോചിക്കുന്നുണ്ട് എന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പ്രിയങ്കയുടെ വീഡിയോ ഹിറ്റ്

പ്രിയങ്കയുടെ വീഡിയോ ഹിറ്റ്

അങ്ങനെ എങ്കില്‍ ഇന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ തന്നെ ഉദ്ഘാടന ചടങ്ങിന് മിഴിവേകാന്‍ എത്തും. നേരത്തെ ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവരെല്ലാം ഐപിഎല്‍ ഉദ്ഘാടന ചടങ്ങില്‍ ആകര്‍ഷണകമായ പ്രകടനങ്ങളുമായി എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തെന്നിന്ത്യയിലെ രണ്ട് സൂപ്പര്‍ നായികമാരായിരിക്കും ഐപിഎല്‍ ഉദ്ഘാടന ചടങ്ങ് കൊഴുപ്പിക്കാന്‍ എത്തുക.

ഉദ്ഘാടന ചടങ്ങ് വീണ്ടും

ഉദ്ഘാടന ചടങ്ങ് വീണ്ടും

ഇന്‍സൈഡ് സ്‌പോര്‍ട്ട് ഡോട്ട് ഇന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 31 ന് ഐപിഎല്‍ ഉദ്ഘാടന ചടങ്ങ് നടക്കും. ഹോം ആന്‍ഡ് എവേ ഫോര്‍മാറ്റ് മടങ്ങിയെത്തുമ്പോള്‍ ഒരു ചെറിയ ചടങ്ങിലൂടെ കാണികളെ തിരികെ സ്വാഗതം ചെയ്യേണ്ടത് ആവശ്യമാണെന്ന് തങ്ങള്‍ക്ക് തോന്നുന്നു എന്നാണ് ബി സി സി ഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്‍സൈഡ് സ്‌പോര്‍ട്ട് ഡോട്ട് ഇന്നിനോട് പറഞ്ഞിരിക്കുന്നത്.

തമന്നയും രശ്മികയും ഒന്നിച്ച്

തമന്നയും രശ്മികയും ഒന്നിച്ച്

ഉദ്ഘാടന ചടങ്ങിന് ശേഷമായിരിക്കും ആദ്യ മത്സരം ആരംഭിക്കുക. തെന്നിന്ത്യന്‍ സൂപ്പര്‍നായികമാരായ തമന്ന ഭാട്യയും രശ്മിക മന്ദാനയും ആയിരിക്കും ഐപിഎല്ലിന്റെ ഉദ്ഘാടന ചടങ്ങിന് എത്തുക എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ വനിതാ ഐപിഎല്‍ ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ കൃതി സനോന്‍, കിയാര അദ്വാനി, പഞ്ചാബി പോപ്പ് സെന്‍സേഷന്‍ എപി ധില്ലന്‍ എന്നിവര്‍ ആയിരുന്നു മിഴിവേകിയത്.

Washing Machine Tips: ശ്ശെടാ... വാഷിംഗ് മെഷീന്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെയായിരുന്നോ...?

മത്സരങ്ങള്‍ ഇങ്ങനെ

മത്സരങ്ങള്‍ ഇങ്ങനെ

പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷമാണ് ഐപിഎല്‍ ഉദ്ഘാടന ചടങ്ങ് ബി സി സി ഐ വേണ്ടെന്ന് വെച്ചത്. പിന്നീട് കൊവിഡ് മഹാമാരി കാരണം രണ്ട് വര്‍ഷത്തോളം ചടങ്ങ് നടത്താനായില്ല. ഇത്തവണ 52 ദിവസങ്ങള്‍ ആണ് ഐപിഎല്‍ മത്സരങ്ങള്‍ നീണ്ട് നില്‍ക്കുന്നത്. 12 വേദികളിലായി 70 ലീഗ് ഘട്ട മത്സരങ്ങള്‍ നടക്കും. ലീഗ് ഘട്ടത്തില്‍ ഓരോ ടീമും യഥാക്രമം 7 ഹോം മത്സരങ്ങളും 7 എവേ മത്സരങ്ങളും കളിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+