IPL 2023: ഇനിയും വെച്ച് നീട്ടരുത്... കോഹ്ലി-ഗംഭീര്‍ തര്‍ക്കത്തില്‍ ഞാന്‍ മധ്യസ്ഥനാകാം: രവി ശാസ്ത്രി
ഐപിഎല്ലില്‍ തിങ്കളാഴ്ച നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിന് പിന്നാലെ ഗൗതം ഗംഭീറും വിരാട് കോഹ്ലിയും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. എല്‍എസ്ജി താരം നവീന്‍ ഉള്‍ ഹഖുമായി കോഹ്ലി തര്‍ക്കത്തിലേര്‍പ്പെട്ടതിന് പിന്നാലെയാണ് ഗംഭീര്‍ കോഹ്ലിക്ക് നേരെ തിരിഞ്ഞത്. ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിന്റെ പരിശീലകനാണ് ഗംഭീര്‍.
സംഭവത്തിന് പിന്നാലെ ഇരുവര്‍ക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ പരിശീലകനും കമന്റേറ്ററുമായി രവി ശാസ്ത്രി. കോഹ്ലിയും ഗംഭീറും തമ്മിലുള്ള തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാനും കാര്യങ്ങള്‍ പരിഹരിക്കാനും താന്‍ തയ്യാറാണ് എന്നാണ് രവി ശാസ്ത്രി പറയുന്നത്.

ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇത് ശരിയാകും എന്ന് എനിക്ക് തോന്നുന്നു. വിഷയം കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാമായിരുന്നുവെന്ന് അവര്‍ക്ക് തന്നെ മനസിലാകും. ഇരുവരും ഒരേ സംസ്ഥാനത്തിന് വേണ്ടിയാണ് കളിച്ചത്. ഗൗതം ഗംഭീര്‍ രണ്ട് ലോകകപ്പ് നേടിയ ടീമിലെ അംഗമാണ്. വിരാട് കോഹ്ലി ഒരു ഐക്കണ്‍ ആണ്. ഇരുവരും ഡല്‍ഹിയില്‍ നിന്നാണ് വരുന്നത്. ഇരുവരെയും ഒരുമിച്ചിരുത്തി പ്രശ്‌നം പരിഹരിക്കുക എന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു, രവി ശാസ്ത്രി പറഞ്ഞു.
അത് ആരു ചെയ്താലും, എത്രയും വേഗമാകണം എന്നാണ് എനിക്ക് പറയാനുള്ളക്. ഇത് തുടര്‍ന്ന് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അടുത്ത തവണ അവര്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍ വീണ്ടും എന്തെങ്കിലും പറയുകയും പ്രശ്‌നം വഷളാവുകയും ചെയ്യും. അതിനാല്‍ ഇരുവര്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ താന്‍ തയ്യാറാണ് എന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ വിഷയത്തില്‍ പ്രതികരണവുമായി സുനില്‍ ഗവാസ്‌കറും രംഗത്തെത്തിയിരുന്നു.
Vastu Tips: ഉപ്പ് കൊണ്ടുവരും വീട്ടില്‍ സമ്പത്തും സമൃദ്ധിയും.. എങ്ങനെയെന്നോ..?
പിഴത്തുക മാത്രം ചുമത്തിയാല്‍ പോര എന്നും ഇത്തരം കുറ്റങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടിയാണ് ഇനി സ്വീകരിക്കേണ്ടത് എന്നുമാണ് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത്. കളിക്കളത്തിലെ അഗ്രസീവ് പെരുമാറ്റത്തില്‍ ഒട്ടും പിന്നിലല്ല ഗംഭീറും കോഹ്ലിയും.
ആര്‍സിബിയുടെ ഫീല്‍ഡിംഗിനിടെ കോഹ്ലിയും എല്‍എസ്ജി ഓപ്പണര്‍ കെയ്ല്‍ മേയേഴ്സുമായുള്ള സംഭാഷണമാണ് അവസാനം വാക്കേറ്റത്തിലേക്ക് എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. മത്സരശേഷം ഹസ്തദാനത്തിനിടെ എല്‍എസ്ജി ബൗളര്‍ നവീന്‍ ഉള്‍ ഹഖും കോഹ്ലിയും തമ്മിലുള്ള തര്‍ക്കം വിഷയം വഷളാക്കുകയായിരുന്നു. ഇതാദ്യമായല്ല ഐപിഎല്‍ ഇത്തരം സംഭവങ്ങള്‍ക്ക് വേദിയാകുന്നത്. 2008 ലെ ആദ്യ സീസണില്‍ ഹര്‍ഭജന്‍, ശ്രീശാന്തിന്റെ മുഖത്ത് അടിച്ചത് വലിയ വിവാദമായിരുന്നു.












Click it and Unblock the Notifications