ലഖ്‌നൗവിനെ കോട്ടയില്‍ അടിച്ചിട്ട് ആര്‍സിബി, 18 റണ്‍സിന്റെ ഗംഭീര വിജയം
ലഖ്‌നൗ: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് സ്വന്തം തട്ടകത്തില്‍ തോല്‍വി. 18 റണ്‍സിന്റെ വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. 127 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്‌നൗവിന് ഒരു ഘട്ടത്തില്‍ പോലും വിജയപ്രതീക്ഷയുണ്ടാക്കാന്‍ സാധിച്ചില്ല.
കെഎല്‍ രാഹുലിന് മത്സരത്തില്‍ പരിക്കേറ്റതും ടീമിന് തിരിച്ചടിയായി. നേരിട്ട രണ്ടാം പന്തില്‍ തന്നെ കൈല്‍ മയേഴ്‌സിനെ ടീമിന് നഷ്ടമായി. താരം റണ്‍സൊന്നും എടുത്തിരുന്നില്ല. ആയുഷ് ബദോനി(4) അധികം വൈകാതെ തന്നെ പുറത്തായി. ക്രുണാല്‍ പാണ്ഡ്യ(14) കൂടി പുറത്തായതോടെ തോല്‍വി ഉറപ്പിച്ചിരുന്നു ലഖ്‌നൗ. പിന്നീട് ഒരു താരത്തിനും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല

ദീപക് ഹൂഡ(1), മാര്‍ക്കസ് സ്റ്റോയിനിസ്(13) നിക്കോളാസ് പൂരാന്‍(9) എന്നിവര്‍ ക്രീസില്‍ നിലയുറപ്പിച്ച് കളിക്കുന്നതിന് പകരം വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ചാണ് പുറത്തായത്. പൂരാന്റെയും സ്റ്റോയിനിസിന്റെയും വിക്കറ്റുകള്‍ തീര്‍ത്തും നിരുത്തരവാദ സമീപനത്തില്‍ നിന്നാണ് ഉണ്ടായത്. കൃഷ്ണപ്പ ഗൗതമില്‍ നിന്ന് ഭേദപ്പെട്ട പ്രകടനം നടത്തി. 13 പന്തില്‍ താരം 23 റണ്‍സടിച്ചു. രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും ഇന്നിംഗ്‌സിലുണ്ടായിരുന്നു.
നവീന്‍ ഉള്‍ ഹക്ക്(13) അമിത് മിശ്ര എന്നിവരെല്ലാം മെച്ചപ്പെട്ട പ്രകടനം നടത്തി. പത്താമനായിട്ടാണ് രാഹുല്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. പക്ഷേ അതുകൊണ്ട് കാര്യമായ നേട്ടമുണ്ടായില്ല. രാഹുലിന് റണ്‍സ് ഓടിയെടുക്കാന്‍ സാധിക്കില്ലായിരുന്നു. പരിക്കുമായിട്ടാണ് താരം ബാറ്റ് ചെയ്യാനെത്തിയത്. ആര്‍സിബിയില്‍ ജോഷ് ഹാസെല്‍ വുഡ്, കരണ്‍ ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, മാക്‌സ്‌വെല്‍, ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഉത്തരാഖണ്ഡ് പൊളിയാണ്, ബണ്‍ ടിക്കിയൊക്കെ കഴിച്ചാല്‍ ആരും ഫാനായി പോകും, ടേസ്റ്റ് വേറെ ലെവല്‍
നേരത്തെ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബിക്ക് ഒരു ഘട്ടത്തില്‍ പോലും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. ഓപ്പണര്‍മാരായ വിരാട് കോലി(31), ഫാഫ് ഡുപ്ലെസി(44) എന്നിവരെല്ലാം വേഗം കുറഞ്ഞ പിച്ചില്‍ റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി. ബൗളിംഗിന് അനുകൂലമായ അന്തരീക്ഷമായിരുന്നു ഈ പിച്ചില്‍. 130 ആണ് ഇവിടെ ശരാശരി സ്‌കോര്‍. കോലി 30 പന്തുകള്‍ നേരിട്ടാണ് 31 റണ്‍സടിച്ചത്. മൂന്ന് ബൗണ്ടറികളാണ് താരം അടിച്ചത്. ഡുപ്ലെസി 40 പന്ത് നേരിട്ടാണ് 44 റണ്‍സടിച്ചത്. ഒരു ബൗണ്ടറിയും ഒരു സിക്‌സറും താരം അടിച്ചു.
ഡുപ്ലെസിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. എന്നാല്‍ പിന്നീട് വന്നവരുടെ അവസ്ഥ ഇതിലും ദയനീയമായിരുന്നു. അനൂജ് റാവത്ത്(9) ഗ്ലെന്‍ മാക്‌സ് വെല്‍(4) സുയാഷ് പ്രഭുദേശായ്(6) ദിനേഷ് കാര്‍ത്തിക്(16) മഹിപാല്‍ ലോംറോര്‍(3) എന്നിവരെല്ലാം പരാജയപ്പെട്ടു. ആദ്യത്തെ മൂന്ന് ബാറ്റ്‌സ്മാന്മാരെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന ബാംഗ്ലൂരിന്റെ ദൗര്‍ബല്യം തുറന്ന് കാണിക്കപ്പെട്ട മത്സരം കൂടിയായിരുന്നു ഇത്.
മധ്യനിര വീണ്ടും തകര്‍ന്ന് തരിപ്പണമായിരുന്നു. അതേസമയം ലഖ്‌നൗ വളരെ ഗംഭീരമായി പന്തെറിഞ്ഞു. മത്സരത്തില്‍ ഇടയ്ക്ക് മഴ വന്നുവെങ്കിലും, അത് ഓവറുകള്‍ നഷ്ടപ്പെടുന്ന നിലയിലേക്ക് പോയില്ല. ലഖ്‌നൗ നിരയില്‍ നവീന്‍ ഉള്‍ഹക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയ്, അമിത് മിശ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ശേഷിച്ച വിക്കറ്റ് ഗൗതമിനാണ്.












Click it and Unblock the Notifications